2010, ഡിസംബർ 20, തിങ്കളാഴ്‌ച

കഥ - നിശാപ്രയാണം

'എനിക്കൊന്നു വെളിക്കിരിക്കണം..'

'രാത്രിയിലെ ഈ പരിപാടി ഒന്ന് നിര്‍ത്തിക്കൂടെ നിനക്ക്..'?

അകത്തൊന്നുണ്ടാക്കാന്‍ എത്ര കാലമായി പറയുന്നു,കേള്‍ക്കണ്ടേ..'

'നടക്ക്..'

അയാള്‍ ടോര്‍ച്ചുമായി പിറകെച്ചെന്നു.

'നിങ്ങളിവിടെ ഇരുന്നാല്‍ മതി..'

അയാള്‍ മൂളിപ്പാട്ടും പാടി കാവലിരുന്നു..

എല്ലാം കഴിഞ്ഞ് അവര്‍ വീട്ടിലേക്കു കയറി വാതിലടച്ചു.

അപ്പോഴുണ്ട് എരിയുന്ന ഒരു ബീഡിക്കുറ്റി നടന്നു പോവുന്നു; പൂച്ചയെപ്പോലെ..!

12 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. ഹ ഹ അത് കൊള്ളാം.
  ജാരനു കാവലിരിക്കുന്ന ഭര്‍ത്താവ്.
  ഒതുക്കി പറയുക എന്നാല്‍ ഇങ്ങിനെ വേണം.
  എരിയുന്ന ബീദിക്കുറ്റി യുടെ നടത്തം, ആദ്യം ചിരിപ്പിച്ചു.
  ഒടുവില്‍ കുറെ ചിന്തിപ്പിച്ചു.
  പാവം ഭര്‍ത്താവ്.

  മറുപടിഇല്ലാതാക്കൂ
 3. ആ ടോർച്ച്, കൂടെ എടുത്തിരിക്കും,,,

  മറുപടിഇല്ലാതാക്കൂ
 4. കഥ നന്നായിരിക്കുന്നു.
  ആശംസകള്‍..........

  മറുപടിഇല്ലാതാക്കൂ
 5. ഈ കഥ മുന്‍പ് അല്പം 'പൊടിപ്പും തൊങ്ങലോടെയും' കൂടി കേട്ടിട്ടുണ്ട്.
  അതിവിടെ എഴുതാന്‍ കഴിയാത്തതിനാല്‍ വിട്ടുകളയുന്നു.
  ('പെണ്ണൊരുമ്പെട്ടാല്‍' എന്ന വാക്ക് ഉണ്ടായത് ആ കഥയോടെയാണത്രേ!)

  മറുപടിഇല്ലാതാക്കൂ
 6. ആ ടോർച്ചിനു വെളിച്ചം കുറവായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 7. വഞ്ചിയ്ക്കാൻ റ്റോർച്ചും കാവലുമെന്തിനെന്ന് മനസ്സിലായില്ല. മിനിക്കഥയെഴുതിയ രീതി നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 8. വെളിക്കിരിക്കലിനും ബീഡിക്കുറ്റിക്കും പരസ്പരം നല്ല ആത്മബന്ധമുണ്ട്.
  ആശയവും മികച്ചത്.
  (സുല്‍ഫിയാണ് താങ്കളിലേക്ക്‌ വഴി കാണിച്ചത്)

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്