2010, ഡിസംബർ 20, തിങ്കളാഴ്‌ച

ഒരു പൂതിക്കവിത

ഒരു വട്ടം കൂടിയാ മധുരം നുരയുന്ന

കശുമാങ്ങ തിന്നുവാന്‍ പൂതി.

കാക്കച്ചിക്കൊത്തേറ്റു താഴേക്ക്‌ വീഴുന്ന

മാമ്പഴം പെറുക്കുവാന്‍ പൂതി.

നിലം പതിപ്പുഴയില്‍ പിറന്ന പടിയൊന്ന്

നീന്തിത്തുടിക്കുവാന്‍ പൂതി.

ഉച്ചക്ക് പൊടുവണ്ണിയിലയില്‍ വിളമ്പുന്ന

ഉപ്പുമാവിന്നിന്നും പൂതി

വാഴയിലയില്‍ പൊതിഞ്ഞു കെട്ടിത്തന്ന

ചോറിത്തിരിയുണ്ണാന്‍ പൂതി

കാന്താരി മുളകും മാങ്ങയും തേങ്ങയും

ചേര്‍ത്ത ചമ്മന്തിക്ക് പൂതി.

അരിച്ചാലില്‍ കടലാസ് തോണിയിറക്കീട്ട്

അത് കണ്ടിരിക്കുവാന്‍ പൂതി

മണ്ണിര കോര്‍ത്ത്‌ കരുതല പിടിച്ചിട്ടു

ഈര്‍ക്കിളില്‍ കോര്‍ക്കുവാന്‍ പൂതി.

അരിമണി വറുത്ത,തില്‍ തേങ്ങ ചിരവിയിട്ടി-

ട്ടൊരു കട്ടന് പൂതി .

മഴ പെയ്യും നേരത്ത് പൂള പുഴുങ്ങ്യേതും

കട്ടനുമടിക്കുവാന്‍ പൂതി.

തൊടുവിലെ ചാലിലൂടൊഴുകി വരും ചെറു-

പരലിനെ പിടിക്കുവാന്‍ പൂതി.

പൂതിയാണിവയൊക്കെ, എന്നറിയുമ്പോഴും

പൂതി വിടാനില്ല പൂതി.

ഇന്നത്തെ കുട്ട്യാള്‍‍ക്കുണ്ടോ യിതു പോലെ

വല്ല കാര്യത്തിനും പൂതി..?

നിങ്ങള്‍ക്കുമില്ലേ ചങ്ങാതിമാരെ, യിതു

പോലെ, വല്ലതിനും പൂതി...?

- ഇരിങ്ങാട്ടിരി 

3 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. മഴ പെയ്യുന്ന നേരത്ത് ആരും കാണാതെ
    മഴ വെള്ളത്തിലലിഞ്ഞില്ലാതാകാൻ മോഹം..
    .
    .
    അലിവിന്റെ അലകടൽ തിരമാലയായ്
    എങ്ങും നിറഞ്ഞൊഴുകുവാൻ മോഹം.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്