ആദ്യ രാത്രി. അറിഞ്ഞു തുടങ്ങുന്നതിന്റെയും അലിഞ്ഞു തീരുന്നതിന്റെയും ആദ്യ മുഹൂര്‍ത്തം. അവള് ആദ്യമായി സ്വതന്ത്രയായത് ആഭരണങ്ങളുടെ കൊളുത്തുകളില്‍ നിന്നാണ്. വളരെ സൂക്ഷ്മതയോടെ, ഓരോന്നോരോന്നു അഴിച്ചെടുക്കുമ്പോള്‍ , അവള് പറഞ്ഞു തുടങ്ങി:
- ഇത് മൂത്താപ്പാന്റെ വക..
- ഇത് എളാപ്പാന്റെ..
- മഹല്ല് കമ്മിറ്റിയുടെ..
- ഗള്‍ഫ് കമ്മിറ്റിയുടെ...
പൊടുന്നനെ, അവന് അവളുടെ വായ പൊത്തി.
'വന്നു കിടക്ക്..'
പിറ്റേന്ന്, പകലുണരുമ്പോള്‍ വധൂ ഗൃഹത്തിന്റെ കോലായില്‍ ഒരു ആഭരണപ്പെട്ടിയും ഒരുപണപ്പൊതിയും; കൂടെ ഒരു കുറിപ്പും..
'ഇത് അവകാശികള്‍ക്ക് തന്നെ തിരിച്ചു കൊടുക്കുക '
2010, ഡിസംബർ 23, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നല്ല ഭാവന, നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂരകേഷിനു നന്ദി..
മറുപടിഇല്ലാതാക്കൂവന്നതിനും, രണ്ടു വാക്ക് മിണ്ടിയതിനും..
ഇതിനെയും സദാ ആചരിക്കപ്പെട്ടിരുന്നു എങ്കില്‍, ഒരു ദുരാചാരം വഴി നീങ്ങിയിരുന്നേനെ..!!
മറുപടിഇല്ലാതാക്കൂനല്ല മാരൻ.
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഇത്തരം മണവാളന്മാരെ ഇപ്പോള്‍ എവിടെകിട്ടും!
മറുപടിഇല്ലാതാക്കൂ@ നാമൂസ് : ഇതിനു ദുരാചാരം എന്നതിനേക്കാള്‍ യോചിക്കുക ദുര കൊണ്ടുള്ള ആചാരം എന്നാണ്..
മറുപടിഇല്ലാതാക്കൂദുര കൊണ്ടുള്ള ദുരന്തമാണ് ഏറ്റവും വലിയ ദുരന്തം..!
@ ജുവൈരിയ സലാം : നല്ല മാരന്.. ഇങ്ങിനെയുള്ള മാരന്മാരെ കിട്ടാനും വേണം ഭാഗ്യം : ജുവൈരിയ യെപോലെ.. കോമ്പ്ലിമെന്റ് സലാമിന് കൊടുത്തേക്കണേ..
@ തെച്ചിക്കോടന്: മണവാളന് രിപ്പോള്‍, മണവാളന് മാരിപ്പോള്‍, 'പണം വാരല്‍' മാരന്മാരാണല്ലോ..
@ Noushu : കുയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം കുഴി കാണുകയും ചെയ്യാം എണ്ണം പഠിക്കുകയും ചെയ്യാം..
ചില ചിഹ്നങ്ങള്‍ ക്കുമുണ്ട് ആ സുഖം : എന്തും വായിക്കാം, എന്തും നിരൂപിക്കാം.. ഒരു ചിഹ്നം കൊണ്ടെങ്കിലും വായനയുടെ ഒപ്പ് ചാര്ത്തിയതിനുമുണ്ട് നന്ദി: പിശുക്കിനെ കുറിച്ച് എഴുതിയ ഞാന്‍ നൌശുവിനെ പോലെ പിശുക്കാന് പാടില്ലല്ലോ..
പുയ്യാപ്ല കൊള്ളാം!
മറുപടിഇല്ലാതാക്കൂഓനാ ആങ്കുട്ടി! മുടുക്കൻ!
@ അതെ ജയന്, ഇത്തരം മിടുക്കന്മാരായ ആണ്കുട്ടികളുണ്ടായാല് എത്ര മുടക്കങ്ങള്ക്കാണ് ഒടുക്കമുണ്ടാവുക!
മറുപടിഇല്ലാതാക്കൂകമന്റ് രസിച്ചു.. നന്ദി
മാരന്, നല്ല മാരന്
മറുപടിഇല്ലാതാക്കൂmoney മാരനല്ല.
തോഴന്, നല്ല തോഴന്
ഹൃദയമുള്ള തോഴന്.
@ Salam: money മാരനും മണിമാരനും ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂഇത്തരം many many മാരന്മ്മാരുണ്ടായാല്
മണി മണി പോലെ നടക്കില്ലേ നമ്മുടെ നാട്ടില്‍ മംഗലങ്ങള്.
സലാമിന്, സലാം..
ishtayittoo.. ella mudakkangalkum odukkamundakatte..
മറുപടിഇല്ലാതാക്കൂvery short and touching story
മറുപടിഇല്ലാതാക്കൂപണപ്പൊതി.......................?
മറുപടിഇല്ലാതാക്കൂICE malapoleya mashudey kathakal kanupol cheiya katha vayichal valiya aashayam'''''
മറുപടിഇല്ലാതാക്കൂ"Jazhakallauma kahair"
മാഷേ......
മറുപടിഇല്ലാതാക്കൂഅയാളെ പോലെ ആവണം എനിക്കും...
ഇതില്‍ ആത്മകഥാപരമായ ഒരംശം ഒളിഞ്ഞിരിപ്പുണ്ടോ എന്ന് എന്റെ കുരുട്ടു ബുദ്ധി ചോദിക്കുന്നു....:)
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ...:)
മറുപടിഇല്ലാതാക്കൂഇതൊരു നല്ല രീതി ആയി എല്ലാരും കൊണ്ട് നടന്നിരുന്നെങ്കില്‍ എത്ര നന്നായേനെ.
മറുപടിഇല്ലാതാക്കൂഒരുപാട് കുടുംബങ്ങള്‍ രക്ഷപെട്ടെന്നേ.
എന്തു ചെയ്യാം. സമൂഹം അതിനൊന്നും സമ്മതിക്കില്ലെന്നെ....
ചെറുതെങ്കിലും എത്രയോ വലുത്...
മറുപടിഇല്ലാതാക്കൂഅല്ലെ...
ഉസ്മാനിക്കാ നന്ദി...
ഈ പുയ്യാപ്ലയെ കണ്ടുകിട്ടിയാല്‍ ഞാന്‍ അവന്റെ ചുമലില്‍ തട്ടി പറയും - നീയാണെടാ ആണ്‍കുട്ടി എന്ന്.
മറുപടിഇല്ലാതാക്കൂനന്നായി ഇരിങ്ങാട്ടിരിക്കാ.