മധുവിധു തീരും മുമ്പവള്‍ മനോഹരി
പിന്നീടവള്‍ മഹാ നരി
സ്വയം പൊങ്ങുന്നവന്‍ പൊങ്ങ്
പൊങ്ങുന്നവനെ പൊക്കരുത്..
നാട മുറിക്കാനാളേറെ
നാട് മുടിക്കാനതിലേറെ
നാട് ഭരിക്കാനാരുണ്ട്?
അഴലുള്ളവന്റെയും
അഴകുള്ളവന്റെയും
നിഴലൊന്നു തന്നെ..!
തിന്മയുടെ മുളകള്‍ മുളയിലെ നുള്ളണം
നന്മയുടെ മുകുളങ്ങള്‍ നട്ടു നനക്കണം
അടിയുടെ അടിസ്ഥാനം:
അടി, സ്ഥാനത്താവനം
തുഴയാനറിയാത്തവരുണ്ട്;
മറ്റുള്ളവരുടെ
കുറ്റം തുഴയാനറിയാത്തവരില്ല
പതിരിരിക്കുന്നതും
പതിയിരിക്കുന്നതും
അറിഞ്ഞിരിക്കണം
കൂണിനും
വേണം
ഒരു തൂണ്.
2010, ഡിസംബർ 21, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ