2010, ഡിസംബർ 20, തിങ്കളാഴ്‌ച

കഥ; കസേരക്കളി

മറ്റാരും കേള്‍ക്കാതെ മൈക്ക് പല്ലിറുമ്മി അയാളോട് പറഞ്ഞു:

'ഒന്ന് നിര്‍ത്തരുതോ..'?

അത് കേട്ട ഭാവം പോലും കാണിക്കാതെ അയാള്‍ കത്തിക്കേറി.

ക്ഷമ നശിച്ച്, ശൂന്യമായ കസേരകളിലൊന്ന് വേദിയിലേക്ക് ഓടിക്കേറി അയാള്‍ക്ക്‌ ഒരു കുറിപ്പ് കൊടുത്തു. ഒന്ന് തുറന്നു നോക്കുക പോലും ചെയ്യാതെ അതയാള്‍ കീശയിലിട്ടു. 
വായിലെ വെള്ളം വറ്റി, വിയര്‍ത്തു കുളിച്ച് അയാള്‍ കത്തിക്കേറുക തന്നെയാണ്.

ഒടുവില്‍ സഹികെട്ട്, മൈക്കും ആളൊഴിഞ്ഞ കസേരകളും അയാളെ വളഞ്ഞു വെച്ച് പൊതിരെ തല്ലി.. 
എഴുതിക്കൊണ്ട് വന്നിരുന്ന കുറിപ്പെടുത്ത്‌ കീറി വലിച്ചെറിഞ്ഞു.. അക്ഷമയോടെ വേദിയില്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുന്നവര്‍ക്കും കിട്ടി; ആവശ്യത്തിലേറെ...

9 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. ഹ ഹ ഹ ബഷീര്‍ വള്ളിക്കുന്നിനിട്ടു ഒരു കൊട്ട് മുന്‍പ് കൊടുത്തത് ഇവിടെ പോസ്ടിയതാണല്ലേ ....;)

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. @ Noshu : ഒരു കെട്ടു കൊടുത്താലും
  ഒരു 'കൊട്ട്' കൊടുക്കാതിരിക്കാം ..
  വള്ളിക്കുന്ന് നമ്മുടെ 'വെള്ളി' ക്കുന്നല്ലേ..
  സ്വര്‍ണത്തിന് വില കൂടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

  @ Thikkodi : ഹ ഹ ഹ

  ഒരു ചിരി മതി എല്ലാം ഒതുങ്ങാന്‍

  ഒരു പൊരി മതി എല്ലാം ഒടുങ്ങാന്‍

  മറുപടിഇല്ലാതാക്കൂ
 4. ആരോട് ആയിരുന്നു അയൾ പ്രസഗിച്ചിരുന്നത്.

  മറുപടിഇല്ലാതാക്കൂ
 5. പ്രസംഗകര് ‍തന്നെയായിരുന്നു കേള്‍വിക്കാര്‍ കേള്‍വിക്കാര് ‍തന്നെ യായിരുന്നു പ്രസംഗകര്‍..
  haina ഇനിയും വരണം; നമുക്ക് ഒരു പാട് പ്രസംഗിക്കാനുണ്ട്..

  മറുപടിഇല്ലാതാക്കൂ
 6. ഞാന്‍ ഇവിടെ എത്താന്‍ ഒരുപാട് വൈകി എന്ന് തോന്നുന്നു
  മുഴുവനും വായിച്ചു തീര്‍ന്നില്ല
  വളരെ സരസമായ രീതിയിലെ എഴുത്ത് എനിക്ക് വളരെ ഇഷ്ടമായി.
  പണ്ടേ എനിക്ക് പാറക്കടവിന്റെ കഥകള്‍ വലിയ കാര്യമാണ്.....

  മറുപടിഇല്ലാതാക്കൂ
 7. അല്ല പിന്നെ...
  അധികപ്രസംഗി...

  മറുപടിഇല്ലാതാക്കൂ
 8. ചില പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട് അദൃശ്യനായി പോയി രണ്ടെണ്ണം കൊടുത്തിട്ട് വന്നാലോന്നു. ആളുകളുടെ ക്ഷമ പരീക്ഷിക്കുന്ന ഇത്തരം ആള്‍ക്കാരെ ഇത് തന്നെയാണ് വേണ്ടത്.

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്