ഇറയത്തിറ്റിയ
വെയില് വിങ്ങലിന് പക്കലിന്നലെ
ഞാന്‍ നിനക്കൊരു
തലോടല്‍ കൊടുത്ത് വിട്ടിരുന്നു.
കൂടെ,
ഒരു വട്ടം മുറുക്കാന്
ഒരു വെറ്റിലച്ചുണ്ട്.
നെറുകയിലിടാനൊരു നുള്ള്
രാസ്നാദിത്തണുപ്പ്
രാസ്നാദിത്തണുപ്പ്
നൂറ്റൊന്നാവര്ത്തിച്ച ഒരു കുപ്പി
ക്ഷീണ ബലം!
കിട്ടിയോ നിനക്കവ?
കണ്ണ് പൊട്ടിയ ഏകാന്തത
തൊണ്ടയില്‍ കുരുങ്ങി
വിയര്ക്കുമ്പോള്,
പുറം തിരുമ്മിത്തരുന്നു
പാവം
ചില്ലുടഞ്ഞ കണ്ണട..!
ജാലകത്തിനപ്പുറത്ത് നിന്ന്
ഇന്നും കേട്ടു;
ഉറക്കമില്ലാത്ത
കറുത്ത പക്ഷിയുടെ ചിറകടി.
അതിന്റെ പുസ്തകത്തില്‍ നിന്നും
വെട്ടിക്കാണുമോ
എന്റെ പേര്..?
നീരുണങ്ങിയ
ഞരമ്പ് ചാലുകളില്
ഞരക്കം കിടന്നു പിടയുമ്പോഴും
കണ് തടാകങ്ങളില്‍ പുളയുന്ന
കിനാപ്പരലിനെയാണ്
ആകാശം
കൊത്തുന്നത്..!
നല്ല കവിത..ഇഷ്ടമായി കെട്ടോ സാഹിബ്!
മറുപടിഇല്ലാതാക്കൂഅല്പം രാസ്നാദി എങ്കിലും കിട്ടിയാല്‍ കൊള്ളാമായിരുന്നു.മാഷേ, പിണങ്ങല്ലേ..നല്ല കവിത..
മറുപടിഇല്ലാതാക്കൂ''പുറം തിരുമ്മിത്തരുന്നു
മറുപടിഇല്ലാതാക്കൂപാവം ചില്ലുടഞ്ഞ കണ്ണട..!''
ഇതില്‍ക്കാണുന്നു ഞാനെന്‍റെ പ്രാണാനാം അമ്മയെ....
അമ്മമനസ്സെ നിനക്ക് പ്രണാമം....
"ജാലകത്തിനപ്പുറത്ത് നിന്ന്
മറുപടിഇല്ലാതാക്കൂഇന്നും കേട്ടു;
ഉറക്കമില്ലാത്ത
കറുത്ത പക്ഷിയുടെ ചിറകടി.
അതിന്റെ പുസ്തകത്തില്‍ നിന്നും
വെട്ടിക്കാണുമോ
എന്റെ പേര്..?"
നല്ല കവിതകള്‍ എഴുതിയാല്‍ എങ്ങിനെ വെട്ടാനാ പേര്? ആശംസകള്‍.
ഇത് ആധുനികനോ അത്യന്താധുനികനോ ... എന്റെ ബ്രെയിന്‍ ഓഫ് ആയി ...ഞാനൊന്ന് കിടക്കട്ടെ ..അല്പം തൈലം കിട്ടിയാല്‍ ഹൃദയത്തില്‍ പുരട്ടാമായിരുന്നു ....
മറുപടിഇല്ലാതാക്കൂകൂമ്പന് പാറന്‍റെ ചോട്ടിലുള്ള ഇങ്ങള്‍ ആളൊരു സംഭവം ആണല്ലോ .......................................
മറുപടിഇല്ലാതാക്കൂwww.iylaserikaran.blogspot.com
അകമ്പാടം: കെട്ട സാഹിബ് എന്ന് വിളിക്കാത്തതിന് നന്ദി.
മറുപടിഇല്ലാതാക്കൂജസ്മിക്കുട്ടിക്കു രാസ്നാദി യേക്കാള്‍ നല്ലത് ചൂരലാദി അല്ലെ? പിണങ്ങല്ലേ; നല്ല കമന്റ്.
'വിരല്‍ തുമ്പില്‍' പ്രാണനാം അമ്മ. അമ്മയല്ലേ എല്ലാം..!
എളയോടെന്‍ സര്‍, പേര് വെട്ടില്ലെന്നു പറഞ്ഞതില്‍ റൊമ്പ സന്തോഷം . ഇത് കൈ വെട്ടിന്റെ കാലമാണെന്നെ..
ആ ബ്രെയിന്‍ അങ്ങനെ പെട്ടെന്ന് ഓഫാക്കല്ലേ നൌഷാദ് ജി. ഒരു സഹായമുണ്ടോ ബ്ലോഗെടുക്കാന്‍ എന്ന് ചോദിക്കാന്‍ പറ്റിയ ആളുകളുടെ ബ്രെയിന്‍ ഒഫാകാന്‍ പറ്റില്ല
ബ്രൈനിനു വല്ലാതെ സ്ട്രൈന്‍ കൊടുക്കല്ലേ, പ്ലീസ്
കൂമ്പന്റെ ചോട്ടിലെ ഐ ലാശ്ശേരി ക്കാരും സംഭവത്തിന്റെ കാര്യത്തില്‍ പിന്നിലല്ല.. പേര് പറയാഞ്ഞതെന്തേ?
ഓരോ വരിയിലും മാതൃ സ്നേഹവും പുത്ര വാത്സല്യവും അനുഭവമാകുന്നു... കേവല ആസ്വാദനത്തിനും അപ്പുറം സ്തന്യം മണക്കുന്ന അമ്മയുടെ മുഖമാണ് ഓര്‍മ്മകളില്‍ നിറയുന്നത്... അതെന്നെ സമ്പന്നനാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും..!!
മറുപടിഇല്ലാതാക്കൂഒരിക്കലും ഇതൊരു കറുത്ത പക്ഷിയല്ല... ഇത് കറുപ്പിനെ അകറ്റുന്ന വെട്ടമാണ്. എന്‍റെ എല്ലാ ജിഞാസയ്ക്കും ഉത്തരം നല്‍കിയ എന്‍റെ ധ്വജമാണ്. ലോകത്തെ,ഏറ്റവും സൌന്ദര്യമുള്ള ഒന്ന് അത് അമ്മയെന്ന പദവിയാണ്.... വൃദ്ധ മാതാവേ... നിന്നിലാണ്, നിന്‍റെ ദളങ്ങളിലാണ് ബ്രഹ്മദേവന് സൌഖ്യം..!! നീയാണ് എന്‍റെ ആദി താളം..!!
Nice lines!
മറുപടിഇല്ലാതാക്കൂvettan kazhiyumo manassil ninnu angayude peru? lovely. i enjoyed it.
മറുപടിഇല്ലാതാക്കൂariyathe anjathayayi ppoyi. kshamikkuka.
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂവളരെ നന്നായി,ആശംസകള്‍..
മറുപടിഇല്ലാതാക്കൂ"ഞാന്‍ നിനക്കൊരു
മറുപടിഇല്ലാതാക്കൂതലോടല് കൊടുത്ത് വിട്ടിരുന്നു...."
നല്ല ഫീലുള്ള വരികള്‍...
KRUTHA PAKSHIYUM THEDUNNNA VEYIL NALATTINTE KAYYIL MATRUTWAM BALYATTINU PAKARNNU THANNA AAA... THALODALINE VEENDUMENTE...SMRUTIYILETTICHA KAVIKKU NANDI....VARIKAL HRUDYAMANU....!!...SATYAM..!!!!
മറുപടിഇല്ലാതാക്കൂകറുത്ത പക്ഷിയെ ക്കുറിച്ച് നിങ്ങള്‍ പറഞ്ഞ എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി
മറുപടിഇല്ലാതാക്കൂ