2010, ഡിസംബർ 23, വ്യാഴാഴ്‌ച

കഥ / ഗൃഹ പ്രവേശം

പുതിയ വീട്ടിലേക്കു പുതിയ സാധനങ്ങള്‍ മാത്രം മതിയെന്ന് അവള്‍.
സാഹചര്യം മനസ്സിലാക്കാതെ സംസാരിക്കരുതെന്ന് അയാള്‍. അതിനൊക്കെ എന്തെങ്കിലും മാര്‍ഗം ഉണ്ടാവുമെന്നും ഇവിടം വരെ എത്തിയില്ലേ എന്നും അവള്‍..
ഒടുവില്‍ ഗൃഹ പ്രവേശത്തിന്റെ തലേന്ന്, സാധനങ്ങള്‍ കൊണ്ട് വന്ന വണ്ടിയില്‍ നിന്ന് , പരസഹായം കൂടാതെ ഒരു പുതിയ വീട്ടുപകരണം അല്പം അധികാരത്തോടെ ,അകത്തേക്ക് കേറിപ്പോകുന്നത്
ഒരു ഞെട്ടലോടെ കണ്ടു അവള്‍..!

9 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. അവളുടെ വാക്കുകള്‍, രണ്ടാം കെട്ടിന് മാത്രം പ്രകൊപനമോ...?

  മറുപടിഇല്ലാതാക്കൂ
 2. ഇപ്പോള്‍ പണമുണ്ടാക്കാനുള്ള എളുപ്പ വഴിയാണിത്‌..
  മകളെ കെട്ടിക്കാന്‍ മറ്റൊരു പെണ്ണ് കെട്ടിയ ഒരു വിരുതനെ (അങ്ങനെ വിളിക്കാമോ എന്തോ?) എനിക്കറിയാം
  അത് വെച്ച് ഒരു കഥ എഴുതിയിട്ട്ടുണ്ട്. 'വേഷം..'
  അഭിപ്രായത്തിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. പുതിയ ഐഡിയ തന്നതിന് നന്ദി!
  പിന്നെ ഒരു സംശയം. രണ്ടാമത്തെത്തിനു വീടുണ്ടാക്കുമ്പോ മൂന്നാമതോരെണ്ണം ???

  മറുപടിഇല്ലാതാക്കൂ
 4. @ Ismail : ഈ ഐഡിയ യുമായി അങ്ങോട്ട്‌ ചെന്നാല്‍ ഒരു പക്ഷെ 'അവള്' കുറുവടി യുമായി പിറകെ വരും : കുറുമ്പടി യാനെന്നോന്നും നോക്കില്ല .. ഹഹഹ.. നന്ദി ‍

  മറുപടിഇല്ലാതാക്കൂ
 5. എല്ലാം വളരെപെട്ടന്നായിരുന്നല്ലേ?

  മറുപടിഇല്ലാതാക്കൂ
 6. ഇതായിരുന്നു വഴി അല്ലേ. ഒന്ന് പരീക്ഷിച്ചാലോ?

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്