കിട്ടാത്ത കത്തുകള്‍
തണുത്ത പ്രഭാതത്തിലെ
തല വഴി മൂടിയ പുതപ്പ്
നിലംപതിപ്പുഴ
തെങ്ങോല ത്തലപ്പിലെ വെയില്‍ കിളി
വീട്ടിക്കുന്നിറങ്ങി കറങ്ങി വരുന്ന
മാമ്പൂ മണക്കും വികൃതിക്കുളിര്‍
കാക്കക്കോത്തേറ്റ
കിളിച്ചുണ്ടന്‍
മഞ്ഞു ചുണ്ടിലെ മൈലാഞ്ചി ചെടി
കൂമ്പന്‍ മല മുത്തി പറയന്മാടും കടന്ന്
പാണന്ചോല യില്‍ അലക്കിക്കുളി ച്ച് ഈറന്‍ മാറി വന്ന്
കെട്ടിപ്പിടിച്ചൊരുമ്മ തന്നോടി പോവുന്ന മഴത്തുള്ളി.
കിട്ടിയ കത്തുകള്‍
കടല്ക്കൊതി.
തീരം തിന്നു പിന്നെയും മുന്നോട്ടു കുതിക്കുന്ന ഭ്രാന്തി ത്തിര
കനല്‍ വയലില്‍
നിഴലില്ലാ പൊത്തില്‍ അടയിരിക്കും
തീപക്ഷി.
നടന്നു പോന്ന കാല്‍ പടങ്ങള്‍
കരുണയില്ലാതെ മായ്ച്ചു കളയുന്ന പൊടിക്കാറ്റ്.
പക്ഷേ ഒന്നുണ്ട്;
കിട്ടാക്കത്തിലെ ഇല്ല വരികളിലും
കിട്ടിയ കത്തിലെ ഇല്ലായ്മകളിലും
ഒരു പക്ഷി മണം
പതിയിരിപ്പുണ്ട്
2010, ഡിസംബർ 21, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകിട്ടാത്ത കൂത്തുകള്‍
മറുപടിഇല്ലാതാക്കൂകിട്ടിയ കത്തിലെ പക്ഷി കൂടണയാന്‍ വെമ്പല്‍ കൊള്ളുകയാണ്.
മറുപടിഇല്ലാതാക്കൂകിട്ടാത്ത കത്തിലെ പക്ഷി പ്രതീക്ഷയുടെ ചിറകിട്ടടിച്ച് പരന്നുയരട്ടെ..!!
@ Noushu : കൂത്തുകളായാലും
മറുപടിഇല്ലാതാക്കൂകുത്തുകള് ഉണ്ടാക്കാതിരുന്നാല്‍ മതി
@ Namoos :
ആമ്പലിനുമുണ്ടാകും ഒരു വെമ്പല്
വേഴാമ്പലിനുമുണ്ടാകുമുള്ളില്‍ ഒരു ആളല്
തീപ്പെട്ടിക്കൊള്ളി ഉരച്ചപോല്‍ ഒന്നു പാളി അണഞ്ഞു.
മറുപടിഇല്ലാതാക്കൂഎന്താപ്പൊണ്ടായെ?
@ Nisha Surabhi : തീപ്പെട്ടി ഉരച്ചു; ഒന്ന് പാളി ; അണഞ്ഞു..അത് തന്നെ ണ്ടായത്..
മറുപടിഇല്ലാതാക്കൂപാളിപ്പോയില്ലല്ലോ; അല്ലെ.. ന്റെ കുട്ട്യേ..!
ഈ നിശയില്‍ സൌരഭ്യമുണര്‍ത്തി വന്ന് തീപ്പെട്ടി ഉരച്ച് ഒന്ന് 'പാളി' നോക്കിപ്പോയതിനു നന്ദി..