ഇനി വയ്യ.മറ്റുള്ളവര്‍ക്ക് ഒരു ഭാരമായി കഴിയാനിനി ആവില്ല.
മകനും മരുമകളും പേരക്കുട്ടികളും കണാതെ വൃദ്ധന്‍ പുറത്തിറങ്ങി.
അവള്‍ നേരേത്തെ പോയതു നന്നായി.. വൃദ്ധന്റെ കണ്ണ് നിറഞ്ഞു..
ഈ റോഡ് അവസാനിക്കുന്നത് ഒരു പട്ടണത്തിലാണെന്ന് തോന്നുന്നു. നടന്നു നടന്നു വല്ലാതെ അവശനായപ്പോള്‍ ഒരു പീടികത്തിണ്ണയില്‍ ഒന്ന് വിശ്രമിക്കാമെന്ന് വെച്ചു.
അന്നേരം വൃദ്ധന്റെ കണ്ണുകള്‍ ഒരു പരസ്യപ്പലകയില്‍ പതിഞ്ഞു. വല്ലാത്ത സങ്കടത്തോടെ അതയാള്‍ ഇങ്ങിനെ വായിച്ചെടുത്തു:
'പഴയ സാധനങ്ങള്‍ ഇവിടെ എടുക്കപ്പെടും.'
2010, ഡിസംബർ 22, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മനുഷ്യനൊഴിച്ച് ബാക്കി എല്ലാ പഴയ സാധനങ്ങളും എടുക്കാന്‍ ആളുണ്ടാവും...നന്നായി
മറുപടിഇല്ലാതാക്കൂനിര്വികാരതയുടെ തടവറയില്‍ നിന്നും എപ്പോളാണ് നമ്മള്‍ മോചിതരാകുക . എത്ര വായിച്ചാലും അലിയാത്ത വിധം കരിം കല്ലായോ നമ്മുടെ ഹൃദയങ്ങള്‍ .
മറുപടിഇല്ലാതാക്കൂനല്ല കഥ.....
മറുപടിഇല്ലാതാക്കൂ@ Hafeez : വൃദ്ധ ജന്മങ്ങള്‍ക്ക് പഴയ സാധനങ്ങളുടെ വില പോലുമില്ല . ഒരു കാലത്ത് നമുക്കും വേണം ആ ഘട്ടം കടന്നു പോവാന്‍ ..
മറുപടിഇല്ലാതാക്കൂ@ Vadakkel : ഒരു നിരഭാഗ്യവാനായ മനുഷ്യന് കിട്ടുന്ന ഏറ്റവും ദുരന്തപൂര്‍ണ്ണമായ തടവറയാണ് സ്വന്തം മക്കള്‍ തീര്‍ക്കുന്ന തടവറ
ഈ 'തടവറ'യില്‍ വന്നതിനും രണ്ടക്ഷരം കൊത്തിപ്പെറുക്കിയതിനും നന്ദി
@ Naushu : പൊട്ടിനു പൊന്നും കുടം എന്നാ പോലെ കമന്റിനു പറ്റിയ കഥ
കഥയേക്കാള്‍ നന്നായി കമന്റ് ! കമന്റിനെക്കാള്‍
നന്നായി മൈന്റ്
വിലയില്ലാതാകുന്ന വാര്‍ധക്യം!
മറുപടിഇല്ലാതാക്കൂഒരു കണ്ണികയില്‍ ഒരായുസ്സിന്റെ സങ്കടം പറഞ്ഞിരിക്കുന്നു, അഭിനന്ദനങ്ങള്‍.
നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ എന്നാലല്ലേ ശ്വാസം വിടാന്‍ പറ്റൂ! (വായനക്കാര്‍ക്ക്) :)
മറുപടിഇല്ലാതാക്കൂരണ്ടു ദിവസം കൊണ്ട് എത്ര പോസ്റ്റാ..!
@ Thechikkodan : രണ്ടു കമന്റും നന്നായി രസിച്ചു..
മറുപടിഇല്ലാതാക്കൂ'ഒരു ഖണ്ഡികയില്‍ ഒരായുസ്സിന്റെ.."
'നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ..'
ഇത്തരം കമന്റുകള്‍ കിട്ടിയാല്‍ എങ്ങിനെ പോസ്റ്റാതിരിക്കും..എങ്ങിനെ
ടേസ്റ്റാതിരിക്കും ?
ആദ്യം കുരങ്ങന്റെ ചപലത
മറുപടിഇല്ലാതാക്കൂപിന്നെ കുതിരയുടെ ചടുലത
കല്യാണം കഴിഞ്ഞ ശേഷം
ഭാരം ചുമലിലെറ്റുന്ന കഴുത
ഇനി ശേഷിപ്പ് കാലം
വീട്ടു മുറ്റത്തെ കാവല്‍ നായ
പൂതി നടന്നില്ല അല്ലെ...ഹ ഹ..
നാടൊരു മരീചികയാണ് ഉണ്ണീ
ഗള്ഫ്ു അല്ലോ സുഖപ്രദം