ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.
അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?
തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്
സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍
വല്ലഭനായില്ലെങ്കിലും
നല്ലവനാവുക
അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത് വെറുമൊരു കുന്ത്രാണ്ടം !
മണ്ണിലും പെണ്ണിലും കണ്ണ് വേണം
പ്രായം നോക്കിയേ
അഭിപ്രായം പറയാവൂ..
ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം
കുടിയേറുന്നതു പോലെയല്ലല്ലോ
കുടി ഏറുന്നത് ?
ചട്ടമുണ്ടായിട്ടെന്ത്
ചിട്ടയില്ലെങ്കില്‍ ?
പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?
വൃദ്ധനാവാന് ഇഷ്ടമില്ല ആര്ക്കും
വൃദ്ധി നേടാന് ഇഷ്ടമാണെനിക്കും നിനക്കും
സുഹൃത്ത്
സു- ഹൃത്തുള്ളവനാവണം
ഏറ്റവും നല്ല സുഹൃത്ത്
ഏറ്റവും നല്ല സ്വത്ത്
ആ അഹമ്മദല്ല
ഇ. അഹമ്മദ്
ഉറൂബിനറിയില്ലല്ലോ ഹുറൂബ്!
മനോഹരമായ വരികള്‍ ചിന്തയ്ക്ക് വിരുന്നായി തന്നതില്‍ നന്ദിയും സ്നേഹവും :)
മറുപടിഇല്ലാതാക്കൂ@ KPS: ഇത് 'ഒരു' അഭിപ്രായമായിട്ടല്ല സര്‍, ഒരു 'അഞ്ചഞ്ചര' അഭിപ്രായമായി മനസ്സിലേക്ക് ചേര്‍ത്ത് വെക്കുന്നു..
മറുപടിഇല്ലാതാക്കൂപേര് പോലെ തന്നെ കമന്ടിലുമുള്ള ആ സൌകുമാര്യം നന്നായി ആസ്വദിച്ചു..!
ഇനിയും വരുമല്ലോ.. അല്ലെ?
വന്നിതിലൊരു തനുവണി മലരിലെ മധുകണം നുകരണമിളം കിളിയെ...
മറുപടിഇല്ലാതാക്കൂ