2010, ഡിസംബർ 23, വ്യാഴാഴ്‌ച

കഥ / അവകാശികള്‍

ദ്യ രാത്രി. അറിഞ്ഞു തുടങ്ങുന്നതിന്റെയും അലിഞ്ഞു തീരുന്നതിന്റെയും ആദ്യ മുഹൂര്‍ത്തം. അവള്‍ ആദ്യമായി സ്വതന്ത്രയായത് ആഭരണങ്ങളുടെ കൊളുത്തുകളില്‍ നിന്നാണ്. വളരെ സൂക്ഷ്മതയോടെ, ഓരോന്നോരോന്നു അഴിച്ചെടുക്കുമ്പോള്‍ , അവള്‍ പറഞ്ഞു തുടങ്ങി:
- ഇത് മൂത്താപ്പാന്റെ വക..
- ഇത് എളാപ്പാന്റെ..
- മഹല്ല് കമ്മിറ്റിയുടെ..
- ഗള്‍ഫ്‌ കമ്മിറ്റിയുടെ...
പൊടുന്നനെ, അവന്‍ അവളുടെ വായ പൊത്തി.
'വന്നു കിടക്ക്..'
പിറ്റേന്ന്, പകലുണരുമ്പോള്‍ വധൂ ഗൃഹത്തിന്റെ കോലായില്‍ ഒരു ആഭരണപ്പെട്ടിയും ഒരുപണപ്പൊതിയും; കൂടെ ഒരു കുറിപ്പും..
 'ഇത് അവകാശികള്‍ക്ക് തന്നെ തിരിച്ചു കൊടുക്കുക '

21 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. രകേഷിനു നന്ദി..
    വന്നതിനും, രണ്ടു വാക്ക് മിണ്ടിയതിനും..

    മറുപടിഇല്ലാതാക്കൂ
  2. ഇതിനെയും സദാ ആചരിക്കപ്പെട്ടിരുന്നു എങ്കില്‍, ഒരു ദുരാചാരം വഴി നീങ്ങിയിരുന്നേനെ..!!

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരം മണവാളന്മാരെ ഇപ്പോള്‍ എവിടെകിട്ടും!

    മറുപടിഇല്ലാതാക്കൂ
  4. @ നാമൂസ് : ഇതിനു ദുരാചാരം എന്നതിനേക്കാള്‍ യോചിക്കുക ദുര കൊണ്ടുള്ള ആചാരം എന്നാണ്..
    ദുര കൊണ്ടുള്ള ദുരന്തമാണ് ഏറ്റവും വലിയ ദുരന്തം..!

    @ ജുവൈരിയ സലാം : നല്ല മാരന്‍.. ഇങ്ങിനെയുള്ള മാരന്മാരെ കിട്ടാനും വേണം ഭാഗ്യം : ജുവൈരിയ യെപോലെ.. കോമ്പ്ലിമെന്റ് സലാമിന് കൊടുത്തേക്കണേ..
    @ തെച്ചിക്കോടന്‍: മണവാളന്‍ രിപ്പോള്‍, മണവാളന്‍ മാരിപ്പോള്‍, 'പണം വാരല്'‍ മാരന്മാരാണല്ലോ..
    @ Noushu : കുയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം കുഴി കാണുകയും ചെയ്യാം എണ്ണം പഠിക്കുകയും ചെയ്യാം..
    ചില ചിഹ്നങ്ങള്‍ ക്കുമുണ്ട് ആ സുഖം : എന്തും വായിക്കാം, എന്തും നിരൂപിക്കാം.. ഒരു ചിഹ്നം കൊണ്ടെങ്കിലും വായനയുടെ ഒപ്പ് ചാര്‍ത്തിയതിനുമുണ്ട് നന്ദി: പിശുക്കിനെ കുറിച്ച് എഴുതിയ ഞാന്‍ നൌശുവിനെ പോലെ പിശുക്കാന്‍ പാടില്ലല്ലോ..

    മറുപടിഇല്ലാതാക്കൂ
  5. പുയ്യാപ്ല കൊള്ളാം!
    ഓനാ ആങ്കുട്ടി! മുടുക്കൻ!

    മറുപടിഇല്ലാതാക്കൂ
  6. @ അതെ ജയന്‍, ഇത്തരം മിടുക്കന്മാരായ ആണ്‍കുട്ടികളുണ്ടായാല്‍ എത്ര മുടക്കങ്ങള്‍ക്കാണ് ഒടുക്കമുണ്ടാവുക!
    കമന്റ് രസിച്ചു.. നന്ദി

    മറുപടിഇല്ലാതാക്കൂ
  7. മാരന്‍, നല്ല മാരന്‍
    money മാരനല്ല.
    തോഴന്‍, നല്ല തോഴന്‍
    ഹൃദയമുള്ള തോഴന്‍.

    മറുപടിഇല്ലാതാക്കൂ
  8. @ Salam: money മാരനും മണിമാരനും ഇഷ്ടമായി.
    ഇത്തരം many many മാരന്മ്മാരുണ്ടായാല്‍
    മണി മണി പോലെ നടക്കില്ലേ നമ്മുടെ നാട്ടില്‍ മംഗലങ്ങള്.

    സലാമിന്, സലാം..

    മറുപടിഇല്ലാതാക്കൂ
  9. shanavas chakkupurakkal2011, ജനുവരി 1 2:14 PM

    ishtayittoo.. ella mudakkangalkum odukkamundakatte..

    മറുപടിഇല്ലാതാക്കൂ
  10. ICE malapoleya mashudey kathakal kanupol cheiya katha vayichal valiya aashayam'''''
    "Jazhakallauma kahair"

    മറുപടിഇല്ലാതാക്കൂ
  11. മാഷേ......
    അയാളെ പോലെ ആവണം എനിക്കും...

    മറുപടിഇല്ലാതാക്കൂ
  12. ഇതില്‍ ആത്മകഥാപരമായ ഒരംശം ഒളിഞ്ഞിരിപ്പുണ്ടോ എന്ന് എന്റെ കുരുട്ടു ബുദ്ധി ചോദിക്കുന്നു....:)

    മറുപടിഇല്ലാതാക്കൂ
  13. ഇതൊരു നല്ല രീതി ആയി എല്ലാരും കൊണ്ട് നടന്നിരുന്നെങ്കില്‍ എത്ര നന്നായേനെ.
    ഒരുപാട് കുടുംബങ്ങള്‍ രക്ഷപെട്ടെന്നേ.
    എന്തു ചെയ്യാം. സമൂഹം അതിനൊന്നും സമ്മതിക്കില്ലെന്നെ....

    മറുപടിഇല്ലാതാക്കൂ
  14. ചെറുതെങ്കിലും എത്രയോ വലുത്...
    അല്ലെ...
    ഉസ്മാനിക്കാ നന്ദി...

    മറുപടിഇല്ലാതാക്കൂ
  15. ഈ പുയ്യാപ്ലയെ കണ്ടുകിട്ടിയാല്‍ ഞാന്‍ അവന്റെ ചുമലില്‍ തട്ടി പറയും - നീയാണെടാ ആണ്‍കുട്ടി എന്ന്.
    നന്നായി ഇരിങ്ങാട്ടിരിക്കാ.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്