ഒരു അന്യനാട് എന്ന നിലക്ക് ഇവിടെ വന്ന അന്ന് മുതല്‍ ഇവിടുത്തെ നിയമം അനുസരിച്ചാണ് ജീവിച്ചത്. ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നത് . ഒരേ ഒരു സ്പോണ്സര്‍ ക്ക് കീഴില്‍ ആണ് ജോലി ചെയ്തത് .
അനധികൃതമായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല . അതിന്റെ ആവശ്യവും അല്ലാഹുവിന്റെ കൃപയാല്‍ വന്നിട്ടില്ല .
പുറത്തു കേള്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും മാത്രമല്ല സത്യം .
വിഷയങ്ങളോട് സത്യസന്ധമായി സമീപിക്കുകയും വസ്തുനിഷ്ടമായി മനസ്സിലാക്കുകയും ചെയ്തിട്ടല്ല 'നിതാഖാത്ത്' എന്ന പുതിയ സൗദി നിയമത്തെ പലരും വ്യാഖ്യാനിക്കുന്നതും അതിനെതിരെ തിരിയുന്നതും !
സത്യം പറഞ്ഞാല്‍ ഇന്ന് ഇവിടെ 'നാടുവിടല്‍ ' ഭീഷണി അനുഭവിക്കുന്ന വിദേശികള്‍ ഒക്കെയും സൗദി നിയമം അനുസരിച്ച് ഇവിടെ തങ്ങുന്നവരല്ല , കഫീല്‍ എന്ന ആളെ തീരെ കാണാത്തവര്‍ മുതല്‍ തീരെ ബന്ധപ്പെടാത്തവര്‍ വരെ ഇവിടെ ഉണ്ട് .
ഞാന്‍ വന്ന അന്ന് മുതല്‍ക്കെ കേട്ട് തുടങ്ങിയതാണ് സൗദി വല്‍ക്കരണം . ഏകദേശം പന്ത്രണ്ടു വര്ഷം മുന്‍പ് മുതല്‍ . പക്ഷെ ഇത്ര കാലം ഈ ഗവണ്മെന്‍റ് ആ വിഷയത്തില്‍ ഒരു മൃദു സമീപനം ആണ് സ്വീകരിച്ചത് .. ആ മൃദു സമീപനം നമ്മള്‍ പരമാവധിയും അതിനു അപ്പുറവും ഉപയോഗിച്ചു . സൂചിപ്പഴുതിലൂടെ അകത്ത് കടന്നു അതില്‍ കുന്തം കയറ്റി വലുതാക്കി, ഒടുവില്‍ ഒരു പാട് ആളുകള്‍ക്ക് കടന്നു പോകാന്‍ പരുവത്തില്‍ വലിയ ഗുഹയാക്കി മാറ്റി . ആ ഗുഹയിലൂടെ നുഴഞ്ഞു കയറി , വേണ്ടതും വേണ്ടാത്തതും ചെയ്തു കൂട്ടി . എല്ലാ വൃത്തി കെട്ട പരിപാടികളും ഇവിടെയും തുടങ്ങി . വാറ്റു മുതല്‍ വ്യഭിചാരം വരെ നടത്തി .
ഏറ്റവും ഒടുവില്‍ താമസ സ്ഥലത്ത് നിന്ന് പെണ്‍കുട്ടിയെ കിഡ്നാപ്പ് ചെയ്യാന്‍ വരെ ധൈര്യം കാണിച്ചു . ഉമ്ര വിസക്ക് വന്നു കാലങ്ങളോളം ഇവിടെ അനധികൃതമായി തങ്ങി . ഒടുവില്‍ ഉമ്ര യുടെ പേരില്‍ വര്‍ഷങ്ങളായി നടന്നു വന്നിരുന്ന അനധികൃത നിയമ ലംഘനം ഫിന്ഗര്‍ പ്രിന്റ് വഴിയും മറ്റു നവീന സാങ്കേതിക മാര്‍ഗങ്ങളും ഉപയോഗിച്ച് സൗദി നിയമത്തിന്റെ വരുതിയില്‍ നിര്‍ത്തി ..
എന്നിട്ടും അനുഭാവ പൂര്‍വമാണ് ഈ ഗവണ്മെന്റ് വിദേശികളോട് പെരുമാറിയത് .
ഇപ്പോള്‍ ഇവിടെയുള്ള യുവാക്കള്‍ക്ക് ജോലിയില്ല , സ്വന്തം പൌരന്മാര്‍ക്ക് പണിയില്ലാതെ വരികയും മറ്റു നാട്ടുകാര്‍ എല്ലാ മേഖലയും കയ്യടക്കുകയും ചെയ്യുമ്പോള്‍ അത് ഏതു രാജ്യമാണ് സഹിക്കുക ? ഏതു രാജ്യക്കാരാന് പൊറുക്കുക ?
തമിഴനും ബംഗാളിയും നമ്മുടെ നാട്ടില്‍ ഈ നിലക്ക് നിറഞ്ഞു കവിഞ്ഞാല്‍ , നമുക്ക് ജോലിയില്ലാതെ വന്നാല്‍ നമ്മുടെ സര്‍ക്കാര്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചു നോക്കൂ . ഈ വിഷയം സൌദിയെ വലിയ ഒരു അഭ്യന്തര വിപ്ലവത്തിലേക്ക് നയിക്കും എന്ന അകലക്കാഴ്ച യാണ് ഇപ്പോള്‍ നടക്കുന്ന ഈ കര്‍ക്കശ നിലപാടിനു കാരണം .
പിന്നെ പത്തമ്പത് വര്‍ഷം നമ്മെ തീറ്റിപ്പോറ്റുകയും നമ്മുടെ എല്ലാ ധൂര്‍ത്തിനും ആഡംബരങ്ങള്‍ക്കും നില മറന്നുള്ള പെരുമാറ്റങ്ങള്‍ക്കും കാരണമാകുകയും ചെയ്ത ഒരു നാടിനെ അവരുടെ നാടിന്റെ നന്മക്ക് വേണ്ടി അവര്‍ നടപ്പാക്കുന്ന നിയമങ്ങളുടെ പേരില്‍ ആക്രമിക്കുന്നതും ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ചു പ്രചരിപ്പിക്കുന്നതും സത്യം പറഞ്ഞാല്‍ നന്ദി കേടാണ് .. ഏതായാലും ഇനിയും കൂടുതല്‍ കാലം നമുക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ല , അതിനു പറ്റിയ മാര്‍ഗങ്ങള്‍ നാം ആരായുക ..
പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ധൈര്യ പൂര്‍വ്വം നേരിടുക .. നമുക്ക് ജീവിക്കാന്‍ പറ്റിയ കാലാവസ്ഥയും ചുറ്റുപാടും നമ്മുടെ നാട്ടില്‍ തന്നെ കണ്ടെത്തുക ..
അല്ലാതെ ഇത്ര കാലം നമ്മെ പാലൂട്ടിയ അമ്മയുടെ 'ആരോഗ്യപരമായ ' ചികിത്സയെ പഴിച്ചു പാല്‍ തന്ന ആ അമ്മയുടെ നെഞ്ചത്ത് തൊഴിക്കാതിരിക്കുക !!!

വസ്തുതകൾ.. ഇന്നല്ലെങ്കിൽ നാളെ ഒരു മടക്കം വേണമെന്ന ചിന്ത ഏവർക്കുമുണ്ടായിരിക്കട്ടെ..
മറുപടിഇല്ലാതാക്കൂകുറിപ്പ് നന്നായി, പ്രത്യേകിച്ച് അവസാന വരികള്‍
മറുപടിഇല്ലാതാക്കൂസമചിത്തതയോടെ പറഞ്ഞ കാര്യങ്ങള്‍
മറുപടിഇല്ലാതാക്കൂഓരോ നാടിനും അവരുടെ സ്വന്തം ജനതയുടെ കാര്യമാണ് മുഖ്യം. എല്ലാം നല്ലതിനു എന്നു കരുതാം.
മറുപടിഇല്ലാതാക്കൂവിഷയം പ്രസക്തമാണ്..
മറുപടിഇല്ലാതാക്കൂഞാനും പത്തു പതിനാലു കൊല്ലമായി ഇവിടെ
ഇത് വരെ ഒരു ദുരനുഭവവും ഉണ്ടായിട്ടില്ല
ജീവിതത്തോടു മല്ലിടെണ്ടി വന്നിട്ടുണ്ടാവാം.
എങ്കിലും നിയമ അനുശാസിക്കുന്ന മാര്ഗത്തിലൂടെ സഞ്ചരിച്ചു ഇന്ന് നല്ല നിലയില കഴിയുന്നു.
സത്യസന്ധമായ ഈ ലേഖനത്തിനു നാന്ദി
ഇന്നലെ ഒരു വാര്‍ത്ത എവിടെയോ വായിച്ചു " സൌദിയില്‍ ഫ്രീ വിസ നിര്‍ത്തലാക്കുന്നു" എന്ന് !
മറുപടിഇല്ലാതാക്കൂകുരുടന് ആനയെ കണ്ട കഥപോലെയാണ് പലരുടെയും വര്‍ണ്ണന. എങ്കിലും പുറത്തു വരുന്ന ചില ചിത്രങ്ങള്‍ ഉള്ളില്‍ നീറ്റലുളവാക്കുന്നുമുണ്ട്.
സംഭവത്തിന്റെ കാതലായ വശം തുറന്നു് കാട്ടുന്ന ലേഖനം. ഫേസ് ബുക്കിലൂടെ വായിച്ചപ്പോള്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു.
മറുപടിഇല്ലാതാക്കൂവേദനിക്കുന്നവരുടെ അവസ്ഥയോട് സഹതപിച്ചു
മറുപടിഇല്ലാതാക്കൂകൊണ്ട് തന്നെ പറയട്ടെ തണല പറഞ്ഞത് പോലെ
ഫ്രീ വിസ എന്ത് എന്ന്, അങ്ങനെ ഒന്ന് ഉണ്ടോ എന്ന്
പോലും അറിയാത്തവർ ഇപ്പോൾ എന്തൊക്കെയോ
കാട്ടി കൂട്ടുക ആണ് നാട്ടില..
ഒരു രാജ്യത്തിൻറെ നിയമ സംവിധാനത്തിലേക്ക്
കടന്നു കയറ്റം നടത്തുക ആണ് നമ്മുടെ സർക്കാർ
ചെയ്യാൻ ശ്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
നല്ല വിശകലനം മാഷെ ..