ബവാദിയില്‍ നിന്ന് ചെറിയ ഒരു ഷോപ്പിംഗ് കഴിഞ്ഞ് കുടുംബ സമേതം ശറഫിയ്യയിലേക്ക് ടാക്സി കാത്തു നില്‍ക്കുകയാണ് .
ഏറിയാല്‍ പതിനഞ്ചു റിയാല്‍ മാത്രമേ ടാക്സിക്കൂലി വേണ്ടൂ . എന്നിട്ടും ഇരുപതും ഇരുപത്തഞ്ചും ചോദിക്കുന്നു ഡ്രൈവര്‍മാര്‍ .
നാട്ടിലെ പോലെയല്ല നേരത്തെ സംഖ്യ ചോദിച്ചു ഓ കെ ആണെങ്കില്‍ കേറിയാല്‍ മതി . ഒന്ന് രണ്ടു പേരോട് ചോദിച്ചു , ഇരുപതും ഇരുപത്തഞ്ചും പറഞ്ഞത് കൊണ്ട് കേറിയില്ല .
മൂന്നാമത് വന്നത് ഒരു സൗദി പൌരന്‍ ആണ് .
പതിനഞ്ചിന് സമ്മതിച്ചു .
കേറി ഇരുന്നു കാര്‍ നീങ്ങി തുടങ്ങിയ പാടെ മകന്‍ അവിടെയും ഇവിടെയും 'ഞെക്കാന്‍ ' തുടങ്ങി . പോരാത്തതിന് പാട്ട് , പാട്ട് എന്ന് പലവട്ടം പറയുന്നുമുണ്ട് . കുട്ടി എന്താണ് പറയുന്നത് എന്ന് ചോദിച്ചു അദ്ദേഹം .
ഞാന്‍ കാര്യം പറഞ്ഞു . സാധാരണയായി നിലമ്പൂര്‍ക്കാരന്‍ മുഹമ്മദലിയുടെ കാറാണ് അത്യാവശ്യങ്ങള്‍ക്ക് വേണ്ടി വിളിക്കാറ് . മുഹമ്മദ് അലി ഒരു മാപ്പിളപ്പാട്ട് പ്രേമിയാണ് . നല്ല ഒരു സെലക്ഷന്‍ തന്നെയുണ്ട് അദ്ദേഹത്തിന്‍റെ പക്കല്‍ .
അദ്ദേഹം നല്ല പാട്ട് വെക്കും ' പേര്‍ഷ്യയിലെക്കെന്നുരത്ത് ' എത്രയും ബഹുമാനപ്പെട്ട , പണ്ട് പണ്ട് പായാക്കപ്പലില്‍ .. തുടങ്ങി വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാട്ടുകള്‍ ..
ഒടുവില്‍ സൗദി പൌരന്‍ പാട്ടിട്ടു . നല്ല ഒരു അറബി പാട്ട് . മോന്‍ തലകുലുക്കാനും കൈകൊട്ടാനും താളം പിടിക്കാനും തുടങ്ങി . അത് കണ്ടപ്പോള്‍ അദ്ദേഹം കുട്ടിയെ എടുത്തു മടിയില്‍ വെച്ചു .
സ്റ്റയറിംഗ് അവന്റെ കയ്യില്‍ കൊടുത്തു .
അവന് നിധി കിട്ടിയ സന്തോഷം !
അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു . കൂട്ടത്തില്‍ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള അന്തരത്തിലേക്ക് വന്നു .
കാലത്തിനു അനുസരിച്ചാണ് പുതിയ തലമുറ വളരുന്നതെന്നും നമ്മുടെ കാലമല്ല ഇക്കാലമെന്നും അദ്ദേഹം . പഴയ തലമുറയുടെ ബുദ്ധിയും ചിന്തയും പോര ഇന്നത്തെ മക്കള്‍ക്ക് . കാലത്തിനനുസരിച്ച് തലമുറയും മാറുന്നു .. ഇന്ന് കുട്ടികള്‍ക്ക് കളിക്കോപ്പുകളോടല്ല താത്പര്യം മൊബൈല്‍, കമ്പ്യൂട്ടര്‍ , ഇവയാണ് 'കളിക്കോപ്പുകള്‍ ' തുടങ്ങി തികച്ചും പോസിറ്റിവ് ആയി ചിന്തിക്കുന്ന അദ്ദേഹത്തോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി ..
ഇടയ്ക്കിടെ മകനെ ഓമനിക്കുകയും നെറുകയില്‍ തലോടി വാത്സല്യം കാണിക്കുകയും അവനെ കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം . കുട്ടിയാണെങ്കില്‍ അവനാണ് കാറോടിക്കുന്നത് എന്ന ഭാവത്തില്‍ ആണ് ഇരിപ്പ് !!!
ഷറഫിയ്യയില്‍ എത്തിയത് അറിഞ്ഞതേയില്ല . ഒടുവില്‍ ഇറങ്ങാന്‍ നേരം കുട്ടിയെ എടുത്തിട്ടു അവന്‍ പോരുന്നില്ല !!! ഒരു വിധം പിടിച്ചു പറിച്ചു കൊണ്ട് പോരുകയാണ് ചെയ്തത് .
അദ്ദേഹവും ആകെ വല്ലാതായി ..!!
ടാക്സി കൂലി കൊടുത്ത് ശുക്രന്‍ പറഞ്ഞു പോരാന്‍ നോക്കുമ്പോള്‍ അദ്ദേഹം കാശ് വാങ്ങുന്നില്ല . എത്ര നിര്‍ബന്ധിച്ചിട്ടും ഒകെ അല്ലാഹ് ആതീകല്‍ ആഫിയ എന്ന് പറഞ്ഞു സലാം തന്നു അദ്ദേഹം കാറെടുത്ത് മുന്നോട്ടു പോയി . പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് ആദ്യത്തെ അനുഭവം .
മോന്‍ അപ്പോഴും കരഞ്ഞു കൊണ്ടേയിരുന്നു !!!
അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു . കൂട്ടത്തില്‍ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള അന്തരത്തിലേക്ക് വന്നു .
കാലത്തിനു അനുസരിച്ചാണ് പുതിയ തലമുറ വളരുന്നതെന്നും നമ്മുടെ കാലമല്ല ഇക്കാലമെന്നും അദ്ദേഹം . പഴയ തലമുറയുടെ ബുദ്ധിയും ചിന്തയും പോര ഇന്നത്തെ മക്കള്‍ക്ക് . കാലത്തിനനുസരിച്ച് തലമുറയും മാറുന്നു .. ഇന്ന് കുട്ടികള്‍ക്ക് കളിക്കോപ്പുകളോടല്ല താത്പര്യം മൊബൈല്‍, കമ്പ്യൂട്ടര്‍ , ഇവയാണ് 'കളിക്കോപ്പുകള്‍ ' തുടങ്ങി തികച്ചും പോസിറ്റിവ് ആയി ചിന്തിക്കുന്ന അദ്ദേഹത്തോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി ..
ഇടയ്ക്കിടെ മകനെ ഓമനിക്കുകയും നെറുകയില്‍ തലോടി വാത്സല്യം കാണിക്കുകയും അവനെ കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം . കുട്ടിയാണെങ്കില്‍ അവനാണ് കാറോടിക്കുന്നത് എന്ന ഭാവത്തില്‍ ആണ് ഇരിപ്പ് !!!
ഷറഫിയ്യയില്‍ എത്തിയത് അറിഞ്ഞതേയില്ല . ഒടുവില്‍ ഇറങ്ങാന്‍ നേരം കുട്ടിയെ എടുത്തിട്ടു അവന്‍ പോരുന്നില്ല !!! ഒരു വിധം പിടിച്ചു പറിച്ചു കൊണ്ട് പോരുകയാണ് ചെയ്തത് .
അദ്ദേഹവും ആകെ വല്ലാതായി ..!!
ടാക്സി കൂലി കൊടുത്ത് ശുക്രന്‍ പറഞ്ഞു പോരാന്‍ നോക്കുമ്പോള്‍ അദ്ദേഹം കാശ് വാങ്ങുന്നില്ല . എത്ര നിര്‍ബന്ധിച്ചിട്ടും ഒകെ അല്ലാഹ് ആതീകല്‍ ആഫിയ എന്ന് പറഞ്ഞു സലാം തന്നു അദ്ദേഹം കാറെടുത്ത് മുന്നോട്ടു പോയി . പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് ആദ്യത്തെ അനുഭവം .
മോന്‍ അപ്പോഴും കരഞ്ഞു കൊണ്ടേയിരുന്നു !!!
ചതിയുടെയും വഞ്ചനയുടെയും നിറം പിടിപ്പിച്ച കഥകള്‍ മാത്രം പറഞ്ഞു പ്രചരിപ്പിക്കുന്ന സൗദി അറേബ്യയില്‍ നിന്നും നന്മയുടെ ഒരു നല്ല സന്ദേശം.
മറുപടിഇല്ലാതാക്കൂശരിയാണ് മാനൂ , തിന്മകള്‍ പ്രചരിപ്പിക്കാന്‍ ആണ് ആള്‍ക്കിഷ്ടം . കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും അതാണ് സന്തോഷം പകരുന്നത് . നന്മ കാണാം കണ്ണില്ല , കണ്ടാലും മിണ്ടില്ല . നന്ദി വന്നതിനും പ്രതികരിച്ചതിനും
ഇല്ലാതാക്കൂഅയ്യോ........ സാധാരണ മനസ്സില്‍ സൗദിയിലെ അറബികള്‍ ക്രൂരര്‍ ആണ്; ഇത് ഒരു പാവം നാട്ടിന്‍പുറത്തെ സാധാരണക്കാരന്‍
മറുപടിഇല്ലാതാക്കൂഅല്ല നിധീഷ് ജി , എല്ലാ നാട്ടിലും ഉണ്ട് ദുഷ്ടന്മാരും ചീത്ത ആളുകളും . കഴിഞ്ഞ ആഴ്ച ഞാന്‍ മറ്റു മൂന്നു നല്ല മനുഷ്യരെ കണ്ടു . അതും സാക്ഷാല്‍ അറബികള്‍ . അത് എഴുതാം പിന്നീട് . നന്ദി :)
ഇല്ലാതാക്കൂശുദ്ധമായ സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന മനുഷ്യര്‍ എവിടെയും കാണാം. പക്ഷെ നാം പലപ്പോളും അല്പം ക്രൂരന്മാരെ മാത്രമേ ശ്രദ്ധിക്കാരുള്ളൂ എന്നത് കൊണ്ട് അങ്ങനെ ഉള്ളവരെ മാത്രമേ നാം കാണാറുള്ളൂ...
മറുപടിഇല്ലാതാക്കൂRainy Dreamz :) നൂറു ശതമാനം ശരിയാണ് താന്കള് പറഞ്ഞത്
ഇല്ലാതാക്കൂമറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റം എത്തരത്തിലായിരിക്കുന്നുവോ
മറുപടിഇല്ലാതാക്കൂഅത്തരത്തില് തന്നെയായിരിക്കും നമുക്കും തിരിച്ചുകിട്ടുന്നത്.
അപരന്‍റെ നന്മ കാണാന്‍ കണ്ണുണ്ടെങ്കില്‍ ജീവിതത്തിന് ശോഭയേറും.
ആശംസകളോടെ
അതെ സര്‍ , കൊടുത്തതെ കിട്ടൂ . ആദരിച്ചാല്‍ ആദരിക്കപ്പെടും , സ്നേഹിച്ചാല്‍ സ്നേഹിക്കപ്പെടും
ഇല്ലാതാക്കൂഇങ്ങനെയുള്ളവര് എല്ലാ നാട്ടിലും ഉണ്ടാവും... പക്ഷെ, അവരെ കാണുവാന്‍ നമുക്ക് യോഗമുണ്ടാവില്ല...
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായി. അഭിനന്ദനങ്ങള്‍.
നന്ദി Echmukutty
ഇല്ലാതാക്കൂഅപ്പോള് മാഷ് കവിത ചൊല്ലിയില്ല ഈ ട്രിപ്പില്‍ അല്ലെ :)
മറുപടിഇല്ലാതാക്കൂവായിക്കാതെയാണ് കമന്റ് അല്ലെ ? എന്നാലും നന്ദി :)
ഇല്ലാതാക്കൂനമ്മള് അറിയാത്ത ഒട്ടേറെ പേര്‍ ....പക്ഷെ മറ്റുള്ളവരുടെ തെറ്റായ പ്രവണതയില്‍ ഒരു സമൂഹം തന്നെ നമ്മളില്‍ കള്ളന്മാര്‍ ആകുന്നു.പ
മറുപടിഇല്ലാതാക്കൂഅതെ , അതാണ് ഇന്നത്തെ അവസ്ഥ . നന്ദി :)
ഇല്ലാതാക്കൂഅതിര്ത്തികള്ക്കും അപ്പുറത്ത് പരസ്പര സ്നേഹം കാത്തു സൂക്ഷിക്കുന്നവര്‍ നിരവധി പേരുണ്ടെങ്കിലും അതൊന്നും പുറത്തു വരാറില്ല. നെഗട്ടീവുകള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്നു എന്നതാണ് ഖേദകരം. ആ സഹോദരന്‍ പറഞ്ഞപോലെ പോലെ അല്ലാഹ് ആതീകല്‍ ആഫിയ ഞാനും പ്രാര്‍ത്ഥിക്കുന്നു.
മറുപടിഇല്ലാതാക്കൂഇക്ക ചെറുതാണെങ്കിലും അനുഭവക്കുറിപ്പ് മനസ്സ് നിറച്ചു..
<< പരസ്പര സ്നേഹം കാത്തു സൂക്ഷിക്കുന്നവര്‍ നിരവധി പേരുണ്ടെങ്കിലും അതൊന്നും പുറത്തു വരാറില്ല. നെഗട്ടീവുകള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്നു എന്നതാണ് ഖേദകരം.>>
ഇല്ലാതാക്കൂഇതിനു കീഴെ എന്റെയും ഒപ്പ്
ഇങ്ങനെയുള്ള മനുഷ്യർ ലോകത്ത് എവിടേയും ഉണ്ട്. എണ്ണത്തിൽ കുറവാണെന്ന് മാത്രം. അത്രയെങ്കിലും നന്മ ബാക്കിയുള്ളത് കൊണ്ടാണു ലോകം ഇങ്ങനെ നിലനിൽക്കുന്നത്. ആശംസകളൊടെ..
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂവ്യത്യസ്തമായ ഒരു അനുഭവം. തീർത്തും നന്മയുടെ അനുഭവ സാക്ഷ്യം. ആർദ്രദയും സ്നേഹവും കൈമോശം വന്നിട്ടില്ലാത്ത മനസ്സുകൾ നല്ല പ്രതീക്ഷകളാണ്.
മറുപടിഇല്ലാതാക്കൂനന്ദി അക്ബര്‍ ജീ സന്തോഷം പ്രതികരണത്തിന്
ഇല്ലാതാക്കൂമനുഷ്യനും മനുഷ്യനും തമ്മില്‍ . . .
മറുപടിഇല്ലാതാക്കൂതാങ്ക്സ് വന്നതിനു
ഇല്ലാതാക്കൂഎന്റെയൊരു അഭിപ്രായം പറയട്ടെ.
മറുപടിഇല്ലാതാക്കൂസാധാരണ അറബികളൊക്കെയും ശുദ്ധരാണ്
അവരെ കുതന്ത്രങ്ങള്‍ പഠിപ്പിച്ചതില്‍ മലയാളികള്‍ക്ക് വലിയൊരു പങ്കുണ്ട്
ഇപ്പോഴും അവരെ പറ്റിച്ചിട്ട് മുങ്ങുന്ന എത്രയെത്ര മലയാളികള്‍ ഉണ്ട്
''സാധാരണ അറബികളൊക്കെയും ശുദ്ധരാണ്
ഇല്ലാതാക്കൂഅവരെ കുതന്ത്രങ്ങള്‍ പഠിപ്പിച്ചതില്‍ മലയാളികള്‍ക്ക് വലിയൊരു പങ്കുണ്ട്
ഇപ്പോഴും അവരെ പറ്റിച്ചിട്ട് മുങ്ങുന്ന എത്രയെത്ര മലയാളികള്‍ ഉണ്ട്''
തന്ത്രങ്ങളും കുതന്ത്രങ്ങളും പഠിപ്പിക്കുന്നത് മലയാളികള്‍ തന്നെ
നന്ദി
വാങ്ങിക്കുന്ന കാശിനേക്കാള്‍ പതിന്മടങ്ങ് സംതൃപ്തി കുറച്ച് നിമിഷങ്ങള്‍കൊണ്ട് ആ കുഞ്ഞ് നല്‍കികഴിഞ്ഞു എന്ന ആ നല്ല മനുഷ്യന്‍റെ തിരിച്ചറിവ്.. അത്തരം തിരിച്ചറിവുള്ള ഹൃദയങ്ങളാണ് നമുക്കിന്ന് കാണാന്‍ ലഭിക്കാത്തതും..
മറുപടിഇല്ലാതാക്കൂഇലഞ്ഞിപ്പൂക്കള് നന്ദി
ഇല്ലാതാക്കൂനന്മ നിറഞ്ഞ മനുഷ്യര്‍ എല്ലാ വിഭാഗങ്ങളിലും ഉണ്ട് , എന്നാല്‍ എല്ലാ കാലത്തും പ്രച്ചരിക്കപ്പെടുന്നത് തിന്മയുടെ കഥകള്‍ മാത്രം ആണല്ലോ ....
മറുപടിഇല്ലാതാക്കൂതിന്മ പര്‍വതീകരിക്കപ്പെടുന്നു
ഇല്ലാതാക്കൂനന്മ തമസ്ക്കരീക്കപ്പെടുന്നു
നന്ദി സലിം വീമ്പൂര്‍
മനോഹരമായി എഴുതിയിരിക്കുന്നു..
മറുപടിഇല്ലാതാക്കൂജിദ്ദയിലെ ഓർമ്മകൾ ഓടിയെത്തി... റവാബിയിൽ കുറെ കാലം ഞാനും ഉണ്ടായിരുന്നു..
ആശംസകൾ
നന്ദി അബൂതി
ഇല്ലാതാക്കൂകുട്ടികളോട് സൗദികൽക്കു പ്രത്യേക താല്പര്യം ഉണ്ടെന്നു തോന്നുന്നു..
മറുപടിഇല്ലാതാക്കൂകുടുംബം കൂടെയുണ്ടെങ്കിൽ സൗദിയിൽ എല്ലായിടത്തും പ്രത്യേകം പരിഗണന ഉണ്ട്... ഒരു പക്ഷെ സൗദിയിൽ മാത്രം
മനോഹരമായി എഴുതിയിരിക്കുന്നു..
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂലോകത്ത് എല്ലാ മനുഷ്യരും ഏതാണ്ട് ഒരു പോലെയാണ് ,നന്മയും തിന്മയും അസൂയയും കുശുമ്പും സ്നേഹവും വാത്സല്യവും ദേഷ്യവും ഒക്കെ ഉള്ള മനുഷ്യര്‍ ,നേരത്തെ പല ഗ്രൂപ്പുകളിലായി വായിച്ചിരുന്നു ,ഉസ്മാന്‍ മാഷിന്‍റെ ബ്ലോഗില്‍ വന്നിട്ട് ഏറെ നാളായി ..
മറുപടിഇല്ലാതാക്കൂകഥ വണ്ടി ഈ സ്റ്റേഷനില്‍ വന്നു അല്പം നിര്‍ത്തി പോയതിനു നന്ദി
ഇല്ലാതാക്കൂഅതെ, നമ്മുടെ ഒരു മിഥ്യാ ധാരണയാണ് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളീയര്‍ലിട്ടെറലി മറ്റുള്ളവരേക്കാള്‍ ഭയങ്കര ഉയരത്തിലാണ്. വീക്ഷണങ്ങള്‍ വ്യത്യസ്തമാണ് എന്നൊക്കെ. അതുകൊണ്ടാണ് നമ്മള്‍ ഉള്ളുതുറന്നു സംസാരിക്കാന്‍ മടിക്കുന്നതും ആളുകളെ അറിയാതെ പോകുന്നതും.
മറുപടിഇല്ലാതാക്കൂപിന്നെ കുഞ്ഞുങ്ങളെ മടിയില്‍ വെച്ച് വണ്ടിയോടിച്ചാല്‍ ദുഫിയില്‍ എപ്പം പണികിട്ടി എന്ന് ചോദിച്ചാല്‍ മതി. :)
<< കുഞ്ഞുങ്ങളെ മടിയില്‍ വെച്ച് വണ്ടിയോടിച്ചാല്‍ ദുഫിയില്‍ എപ്പം പണികിട്ടി എന്ന് ചോദിച്ചാല്‍ മതി >> അങ്ങനെയുണ്ട് അല്ലെ ? ഇവിടെയും ആ നിയമം ഉണ്ടോ ആവോ ?
ഇല്ലാതാക്കൂനന്മയും തിന്മയും നിറഞ്ഞ ആളുകള്‍ എല്ലാ രാജ്യത്തും ഉണ്ട്.... ഈ ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന സത്യങ്ങള്‍.... ആശംസകള്‍. :)
മറുപടിഇല്ലാതാക്കൂനന്ദി ഡിയര്‍ ഇസ്ഹാഖ് Ishaque Puzhakkalakath
ഇല്ലാതാക്കൂഇത് വായിച്ചപ്പോൾ ആദ്യം തോന്നിയ അഭിപ്രായം തന്നെ ആദ്യത്തെ കമൻറും . പിന്നെ തുടർന്ന് വന്ന അഭിപ്രായങ്ങളിലും ഒരേ വികാരം .
മറുപടിഇല്ലാതാക്കൂഈ പറഞ്ഞത് സത്യമാണോ......
മറുപടിഇല്ലാതാക്കൂഎങ്കിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗത്തിൽപ്പെട്ട ഒരാളായിരുന്നു ആ ഡ്രൈവർ.....
സത്യമാണ് മാഷേ , അസത്യം എഴുതേണ്ട ആവശ്യം ഇല്ലല്ലോ
മറുപടിഇല്ലാതാക്കൂനല്ലൊരു മനുഷ്യന്റെ കഥ കേള്‍പ്പിച്ചതിനു നന്ദി
മറുപടിഇല്ലാതാക്കൂ