2012, നവംബർ 10, ശനിയാഴ്‌ച

എന്റെ അച്ഛനും ..? : ഷോര്‍ട്ട് ഫിലിം





എന്റെ ഒരു കൊച്ചു കഥ ,
'മിന്നല്‍ പിണര്‍ '  
ഷോര്‍ട്ട് ഫിലിം ആയപ്പോള്‍ :
--------------------------------------------------------






ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്‍ക്കും 
അഭിനന്ദനങ്ങള്‍ .. 

പ്രത്യേകിച്ച്  ഈ കഥ ആവശ്യപ്പെടുകയും  
രചനയും സംവിധാനവും  ഭംഗിയായി  നിര്‍വഹിക്കുകയും  
ചെയ്ത 
നവസംവിധായക പ്രതിഭ 

ശ്രീ. ജംനാസ് ടി  മുഹമ്മദിന്  ,  
പിന്നെ, 
ഇതില്‍ അഭിനയിച്ച 
അഭിനേതാക്കള്‍ക്ക് , 
നിര്‍മ്മാതാവിന് , 
ഗാന രചയിതാവിന് ,
അണിയറ പ്രവര്‍ത്തകര്‍ക്ക് ..





ഈ ഷോര്‍ട്ട് ഫിലിമിനു ആധാരമായ എന്റെ കഥ ഇവിടെ വായിക്കാം .. 
അഭിപ്രായങ്ങള്‍ എഴുതാം ..
ഹൃദയപൂര്‍വം ...
-----------------------------------------------------------

മിന്നല്‍പിണര്‍


മഴ കോരിച്ചൊരിയുകയാണ്.
കരണ്ട് പോയിരിക്കുന്നു.
ശക്തമായ കാറ്റില്‍ തുറന്നു കിടന്ന ഏതോ ജനല്‍ പാളികള്‍ ചേര്‍ന്നടയുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത് .
ശക്തമായ മിന്നലുണ്ട്.
കാതടപ്പിക്കും വിധം ഇടി പൊട്ടുന്നുണ്ട്.

ജനല്‍പാളികള്‍ ചേര്‍ത്തടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്‌: 'മോള്‍ക്ക്‌ ഇടി പേടിയാണല്ലോ..
പ്ലസ്‌ വണ്ണിനു പഠിക്കുന്ന കുട്ടിയാണ്. പറഞ്ഞിട്ടെന്തു കാര്യം..'?

അയാള്‍ മകളുറങ്ങുന്ന മുറിയുടെ പാതി ചാരിയ കതകു മെല്ലെ തുറന്നു.

ഭാഗ്യം!
മോളുണര്‍ന്നിട്ടില്ല.
ഉണര്‍ന്നിരുന്നുവെങ്കില്‍ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു ഓടി വരും.. വല്ലാതെ ചേര്‍ന്നിരിക്കും ... ഇടി ശമിക്കും വരെ.

പാവം.. നല്ല ഉറക്കത്തിലാണ്.

ഞെട്ടിയുണര്‍ന്നു അവള്‍ പേടിച്ചേക്കുമോ എന്ന് കരുതി അയാള്‍ അവളുടെ അരികെ കട്ടിലിലിരുന്നു..


ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഞൊറികള്‍ക്കിടയിലൂടെ അവളുടെ ഓമന മുഖം അയാള്‍ അരുമയോടെ നോക്കിക്കണ്ടു.

ഒടുവില്‍ ,
അവളെ ഉണര്‍ത്താതെ,
വാത്സല്യപൂര്‍വ്വം ആ നെറുകയില്‍ ഒരുമ്മ നല്‍കാന്‍ മുതിരവേ, പെട്ടെന്ന് അവള്‍ ഞെട്ടിയുണര്‍ന്നു.!

മിന്നല്‍ വെളിച്ചത്തില്‍ അവ്യക്തമായി അവള്‍ കണ്ടു.. അച്ഛന്‍ ..!

ഒരു നിമിഷം!

അവള്‍ വല്ലാതാവുന്നതും പേടിച്ചരണ്ട്‌, അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഓടിക്കേറുന്നതും വാതില്‍ വലിച്ചടച്ചു കുറ്റിയിടുന്നതും അയാള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു..!!!!

ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി.

32 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. മറുപടികൾ
    1. ഷേര്‍ട്ട് ഫിലിം കണ്ടു.
      നന്നായിയിട്ടുണ്ട്, അണിയറ ശില്‍പികള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാല്‍ വെറും ഭംഗിവാക്കാകും. കാരണം പരിചയക്കാരുടെ സൃഷ്ടി ഇതുപോലെ ഷേര്‍ട്ട് ഫിലിമായി വന്നാല്‍ ഹേയ് അത് മോശമായി പോയി എന്ന് പറയുന്നത് ശരിയല്ലല്ലോ. അതിനാല്‍ സാധാരണയായി നന്നായി എന്ന വാക്കാണ് പലരും ഉപയോഗിക്കാറ്.
      എന്നാല്‍, എന്റെ വാക്ക് ഭംഗിവാക്കായി കാണില്ലെങ്കില്‍ പറയട്ടെ, വളരെ നന്നായി. പല ഷേര്‍ട്ട് ഫിലിമും കണ്ട ഒരാള്‍ എന്ന നിലയിലുള്ള വിലയിരുത്തല്‍ മാത്രമാണ് എന്‍േറത്. ഒരു സ്ഥലത്ത്, പുറത്ത് ഇടിവെട്ടലോടെ മഴചെയ്യുന്ന സമത്ത് അച്ചന്‍ ബെഡില്‍ നിന്നും എഴുന്നേല്‍ക്കുന്ന രംഗം ഷൂട്ട് ചെയ്തത് ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു.
      ഉസ്മാന്റെ സൃഷ്ടി ഷോര്‍ട്ട് ഫിലിമായതിലുള്ള സന്തോഷം അറിയിക്കുന്നതോടൊപ്പം, മറ്റ് അണിയറ ശില്‍പികള്‍ക്കും എന്റെ അഭിപ്രായം കൈമാറുമല്ലൊ?
      സ്‌നേഹപൂര്‍വ്വം,
      ജാഫറലി പാലക്കോട്,
      ജിദ്ദ, 0538565542


      ഇല്ലാതാക്കൂ
    2. നന്ദി ; ജാഫര്‍ സാഹിബ്‌ ഇവിടെ വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും ..

      ഇല്ലാതാക്കൂ
  2. എന്തു പറയാൻ മാഷേ, ഇത് അടിപൊളി എന്ന് പറഞ്ഞാൽ അത് പോര എന്നേ ഞാൻ പറയൂ,,,,,,,,,,

    കാമ്പുള്ള കഥകൾ എന്നും ചർച്ച ചെയ്യപെട്ടിട്ടുണ്ട്, അതേ ഇത് എന്നും വായിക്കപ്പെടുകതന്നെ ചെയ്യും ഉറപ്പ്,
    ഇന്നല്ല നാളേയും, മറ്റന്നാളും ചെർച്ച് ചെയ്യപ്പെടും

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, നവംബർ 10 1:03 PM

    ഷോർട്ട് ഫിലിം മുന്നേ കണ്ടിരുന്നു. ഈ കൊച്ചു കഥ ഇപ്പോഴാണ് കണ്ടത്. മനസ്സിലൊരാന്തൽ അതിനുശേഷം വളർന്നു നിൽക്കുന്നുണ്ട്!

    മറുപടിഇല്ലാതാക്കൂ
  4. കഥ മുന്നേ വായിച്ചിരുന്നു; ഷോർട്ട് ഫിലിം ഇപ്പോഴാണു കാണുന്നത്.... വായിച്ചതു മുതലേ ആ മിന്നല്പിണർ കത്തിനിൽക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. ബന്ധങ്ങളുടെ സത്യസന്ധതയില്‍ വിഷം പുരട്ടുന്ന ലോകം!

    മറുപടിഇല്ലാതാക്കൂ
  6. nannayittundu. sambhashanam kettilla. athinulla samvidhanamilla. ennittum vishayam hridayathil thatti. ithinte vissuele kittiyirunnuvenkil facebookilidamayirunnu.

    മറുപടിഇല്ലാതാക്കൂ
  7. കഥ മുമ്പേ വായിച്ചിരുന്നു.ഷോര്‍ട്ട് ഫിലിമും കണ്ടു.
    ഉള്ളിലൊരു മിന്നല്‍പിണര്‍!,...!
    അഭിനേതാക്കള്‍ക്കും,അണിയറ ശില്പികള്‍ക്കും അഭിനന്ദനത്തിന്‍റെ
    പൂച്ചെണ്ടുകള്‍.,.

    മറുപടിഇല്ലാതാക്കൂ
  8. ചീരാമുളക്
    sameer thikkodi
    Anupama Anamangad
    HAMZA ALUNGAL
    Cv Thankappan

    നന്ദി ; സന്തോഷം

    മറുപടിഇല്ലാതാക്കൂ
  9. ഷോര്‍ട്ട്ഫിലിം മുന്‍പേതന്നെ കണ്ടിരുന്നു,
    കഥ വായിക്കുന്നത് ഇപ്പോഴാണ്. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. മാഷെ ..അഭിനന്ദനങ്ങള്‍...മാഷിനും .ഇതിന്റെ
    അണിയറ ശില്പികള്‍ക്കും .

    കഥ നേരത്തെ തന്നെ വായിച്ചിരുന്നു...


    സമയ പരിമിതിയിലും കഥാ പാത്രങ്ങളുടെ
    എണ്ണത്തിന്റെ പരിമിതിയിലും നിന്ന് കൊണ്ട്
    തന്നെ ഇത്ര മനോഹരം ആയി ചെയ്ത ഈ സംരഭം
    വിജയകരം എന്നതില്‍ ഒട്ടും സംശയം വേണ്ട..

    അമ്മയെ കഥയുടെ വര്‍ത്തമാന കാലത്തില്‍ നിന്നും ഒഴിവാക്കുക വഴി അച്ഛനും മകളും ആയുള്ള ആല്‍മ ബന്ധത്തിന്റെ തീവ്രത പകര്‍ന്നു തരാന്കഴിഞ്ഞത് മൂല കഥയില്‍ നിന്നുള്ള ചെറിയ വ്യതിയാനത്തെ നല്ലത് പോലെ ന്യായീകരിക്കുന്നു...‍

    അത് കഥ സിനിമ ആകുമ്പോള്‍ സംഭവിക്കേണ്ട
    ചില മിനിമം ‍ പരിഗണനകള്‍ തന്നെ ആണ്...
    ശബ്ദ നിയന്ത്രണവും അഭിനേതാക്കളുടെ മികവും കഥയുടെ സ്വാഭാവികത നില നിര്‍ത്തുന്നതില്‍ നല്ല പങ്കു വഹിച്ചു...മോളെ സ്കൂള്‍ കുട്ടിക്ക് പകരം
    കോളേജ് കുമാരി ആയി ചിത്രീകരിച്ചിരുന്നു എങ്കില്‍ ആ കഥാപാത്ര സൃഷ്ടി കുറേകൂടി സ്വാഭാവികം ആകുമായിരുന്നു...എങ്കിലും വിഷയത്തിന്റെ രീതിയും
    കൌമാരത്തില്‍ തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുന്ന മനസ്സിന്റെ ചാന്ചല്യവും പ്രേക്ഷകര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ‍ അതും കൂടുതല്‍ കാരണം ആയി എന്ന് തന്നെ കരുതാം....


    അവസാനത്തെ മാധ്യമ ചിന്തകള്‍ കഥയുടെയും ദൃശ്യാ ആവിഷ്ക്കാരത്തിന്റെയും കാതല്‍ ആയി തിളങ്ങി എന്ന് പറയാതെ വയ്യ....ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2012, നവംബർ 11 1:50 AM

    കഥ മുമ്പേ വായിച്ചിരുന്നു...പിന്നെ ഇപ്പൊ അടുത്താണ് ഞാന്‍ ഷോര്‍ട്ട് ഫിലിം കണ്ടത്‌...,. പക്ഷെ ഇപ്പോഴാണ് അതു രണ്ടും ഒരുമിച്ച് ചേര്‍ത്ത് വായിച്ചതും കണ്ടതും.really marvellous, execellent,superb. ഇത്രയും സാരാംഷമുള്ള ഒരു കഥ ഞാന്‍ ഈ അടുത്ത കാലത്ത്‌ വായിച്ചിട്ടില്ല. നന്ദി .... മറ്റൊന്നും പറയാനില്ല .....

    മറുപടിഇല്ലാതാക്കൂ
  12. മനോഹരമായിരിക്കുന്നു. മുന്‍പ് വായിച്ചിരുന്നു, കണ്ടിരുന്നു. :) ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  13. കാലത്തിന്റെ കറുത്ത മുഖങ്ങള്‍ വരുത്തിയ മിന്നല്‍ പിണര്‍ ,വരികള്‍ക്ക് എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  14. കഥ ഒന്നൂടി വായിച്ചു. ഫിലിമും കണ്ടു. ഒരായിരം അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  15. ഉസ്മാന്‍ മാഷിന്റെ മിന്നല്‍ പിണര്‍ ഒരു ഷോര്‍ട്ട് ഫിലിം ആയി ചിത്രീകരികാന്‍ എനിക്ക് കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് , ഒരുപാട് പരിമിതികള്‍ക്കിടയില്‍ എന്റെ ആദ്യ വര്‍ക്ക്‌ , എങ്കിലും മാഷിന്റെ കഥയോട് നീതി പുലപുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് , മാഷിന്റെ രണ്ടു കഥകള്‍ കൂടി ചിത്രീകരിക്കണം എന്ന് ഞാന്‍ മാഷിനോട് പറഞ്ഞിരുന്നു , പക്ഷെ ഇന്ന് ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ നിര്‍മാതാക്കളെ കിട്ടാന്‍ ബു ധിമുട്ടുള്ളത് കൊണ്ട് ആ വര്‍ ക്കുകള്‍ നീളുന്നു , കണ്ടവര്‍ക്കും അഭിപ്രയമറി യിച്ചവര്‍ക്കും നന്ദി , ഇനിയും നിങ്ങളുടെ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു . ജംനാസ്

    മറുപടിഇല്ലാതാക്കൂ
  16. ഇപ്പോഴാണ് കണ്ടതും വായിച്ചതും.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  17. വൈകിയാണെങ്കിലും കണ്ടു വായിച്ചു - പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  18. പ്രിയ ഉസ്മാന്‍,
    കഥ നേരത്തെ വായിച്ചിരുന്നു. ഹ്രസ്വ ചിത്രം കണ്ടു നന്നായിരിക്കുന്നു.
    ഓരോ പിതാവിന്റെയും - അല്ല, എല്ലാ മനുഷ്യരുടെയും - മനസില്‍ മിന്നല്‍പിണര്‍ ഉതിര്‍ക്കാന്‍ ഇടവരുന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍... ആലോചിക്കുമ്പോഴേ ഭയമാകുന്നു..!
    എന്തിനെയാണ്, ആരെയാണ് പഴിക്കുക - ഈ ആസുര കാലത്തെയോ, അറിയില്ല!

    മറുപടിഇല്ലാതാക്കൂ
  19. ഒരു പാട് നൊമ്പരം ഉണ്ടാക്കിയ ആ ചെറുകഥ ...
    ഇതിനു മുന്നേ മാഷ്‌ എഴുതിയ മറ്റൊരു കഥ ഷോര്‍ട്ട് ഫയലി ആക്കുന്നു എന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു ..
    എനിക്കും പറയാലോ "എന്റെ കൂട്ടുകാരന്‍ എഴുതിയ കഥയാ" ഇതെന്നു ...
    എന്നാലും വളരെ സന്തോഷമായി മാഷേ .
    ഒരു പാട് വലിയ സിംഹാസനങ്ങള്‍ താങ്ങല്‍ക്കായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  20. ശരിയാണ് വാര്‍ത്തകള്‍ ചില മനസ്സുകളെ മുറിവേല്‍പ്പിക്കും ...
    കഥ ഞാന്‍ മുന്നേ വായിച്ചതാണ് ഫിലിം കാണുന്നത് ഇപ്പോഴാണ് .. നന്നായിരിക്കുന്നു ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  21. ഷോര്‍ട്ട് ഫിലിമും കഥയും ഒരു ദിവസം തന്നെ കാണാനും വായിക്കാനും പറ്റി... എന്താ പറയേണ്ടത് എന്നറിയില്ല...മനസ്സില്‍ ഒരു പോറല്‍ ആയി മാറിയത് തെറ്റിദ്ധരിക്കപ്പെട്ട അച്ഛനാണ്

    മറുപടിഇല്ലാതാക്കൂ
  22. entey nenchilum padrnnukayariya pinnalpinar.....................mariyal mathiyarunnu............touching

    മറുപടിഇല്ലാതാക്കൂ
  23. കഥയുടെ ആശയം ചോര്‍ന്നു പോകാതെ, വളരെ ഭംഗിയായി തന്നെ ഫിലിമിലും ചിത്രീകരിച്ചു.
    Classic.................

    മറുപടിഇല്ലാതാക്കൂ
  24. കഥ ഞാന്‍ മുമ്പേ വായിച്ചിരുന്നു, ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമും കണ്ടു.. രണ്ടും വളരെ നന്നായിരിക്കുന്നു.. കഥയുടെ മൂല്യം ചോരാതെയുള്ള ദ്രിശ്യാവിഷ്ക്കരണം.. മാഷിനും ഫിലിമിന്റെ അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍..
    അബ്ദുല്‍ ജലീല്‍ അരീക്കോട്
    ജിദ്ദ

    മറുപടിഇല്ലാതാക്കൂ
  25. നല്ല കഥാംശം.. അതിന് അങ്ങേക്കഭിനന്ദനങ്ങള്‍...
    ഇതു ചിത്രമായി തന്നതിന്.. മറ്റണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍...
    ഇതിന്റെ സാങ്കേതികവശത്തെ പോരായ്മകള്‍.. കഥയുടെ കഴമ്പില്‍ കാണാതെപോകുന്നൂ..
    വലിയ ഒരു സിനിമയുടെ പശ്ചാത്തലം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നവര്‍ ഇതിനെ ഉപയോഗിച്ചാല്‍,
    ഭാഷയേതുമാകട്ടെ ഭേഷായിരിക്കും..
    സത്യത്തില്‍, ജീവാംശം മുറ്റിയ ഇത്തരം കഥകള്‍ ജനിക്കാത്തത്.. ആരുടെ കുഴപ്പം..??
    കുടുംബങ്ങളില്‍ ഇല്ലാതെ പോകുന്ന സ്നേഹവും ബന്ധവും മറ്റെവിടെ ലഭിക്കാന്‍..
    ഇനിയും വിശ്വാസമകലുകയും വിദ്വേഷമുയരുകയും ചെയ്യും.. കാരണം
    നാമെല്ലാം പരസ്പരം അകന്നു പോകുന്നവരാണ് അവരവരുടെ മാത്രം മനസ്സുമായി.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്