2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

ഡെഡ് മണി





കന്നിമൂലയില്‍ നിന്ന് തറ കീറിത്തുടങ്ങുമ്പോള്‍ ജോലിക്കാരോടൊപ്പം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു . എങ്കിലും സുഖമുള്ള ഒരു സ്വപ്നത്തിന്റെ ആരംഭം പോലെ കുളിരുണര്‍ത്തുന്ന അദൃശ്യമായ ഏതോ വിരല്‍ത്തലപ്പുകള്‍ ഉള്ളിലെവിടെയോ തഴുകുന്നപോലെ . ദീര്‍ഘകാലത്തെ മോഹ സാഫല്യത്തിന്റെ ഒന്നാം ഘട്ടം തീര്‍ച്ചയായും സന്തോഷത്തിനുമപ്പുറം മറ്റെന്തൊക്കെയോ സമ്മാനിക്കുന്നുണ്ട് .

പണിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തും അവരെ ശ്രദ്ധിച്ചും ഓടി നടക്കുന്നതിനിടെ   ഒരു ബൈക്ക് വീട്ടു പടിക്കല്‍ നിര്‍ത്തുന്നതും ഓര്‍മ്മയിലെവിടെയോ നിറം മങ്ങിക്കിടന്ന ഒരു മുഖം സമൃദ്ധമായ ചിരിയോടെ ഇറങ്ങിവരുന്നതും കണ്ടു.

''അന്‍വറല്ലേ.."
"അതെ "
"മനസ്സിലായിക്കാണില്ല. ഞാന്‍ രാമദാസ് . നിന്റെ പഴയ ക്ലാസ് മേറ്റ്‌ "
"ഞങ്ങളുടെ ആസ്ഥാന ഗായകന്‍ ജൂനിയര്‍ യേശുദാസ് .."?
"അപ്പൊ ഒന്നും മറന്നിട്ടില്ല ..!!"
"മറക്കാനാവുമോ നിന്നെയും നിന്റെ പാട്ടുകളേയും ..."
"നീ ആകെ മാറി "
"നിനക്കുമുണ്ട് ഒരു പാട് മാറ്റം "
"എന്തൊക്കെയുണ്ട് പറ നിന്റെ വിശേഷങ്ങള്‍ "
"ദൈവാനുഗ്രഹം കൊണ്ട് വലിയ അല്ലലൊന്നും കൂടാതെ കഴിഞ്ഞു പോകുന്നു "

"നീ എന്ത് ചെയ്യുന്നു "?
ഒരു പക്കാ വാധ്യാര്‍ . കൂടെ ചില സൈഡ് ബിസിനസ്സുകളും . ഞങ്ങള്‍ മാഷമ്മാരുടെ ഭാഷയില്‍ "എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് " ജീവിച്ചു പോണ്ടേ ..?

"സാവിത്രി" ?
"പിന്നീട് ഒന്ന് രണ്ടു തവണ കണ്ടിരുന്നു . ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിച്ചു . ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികളുമായി ജീവിച്ചു തീര്‍ക്കുന്നു "
"നിന്റെ ശ്രീമതി ?"
"ഒരു എല്‍ പി സ്കൂളില്‍ ടീച്ചറാണ് "
മക്കള്‍ ?
രണ്ട്‌ ; മോനും മോളും ..
'യഥാര്‍ത്ഥ സന്തുഷ്ട കുടുംബം ..'

"ഇനി നിന്റെ കഥ പറ "
"മക്കള്‍ 2:2"
"ഈ വീട് നിനക്ക് തന്നെയല്ലേ ? പലപ്പോഴും ഇത് വഴി കടന്നു പോവാറുണ്ട് . "
"വാങ്ങിയിട്ട് രണ്ടു വര്‍ഷത്തോളം ആയി . ഇനി ഇതൊരു വീടായിക്കിട്ടണം ''
"നല്ല പ്ലോട്ട് ; സൌകര്യമുള്ള സ്ഥലം . വലിയ വിലയായിക്കാണും . സ്ഥലത്തിനൊക്കെ ഇപ്പൊ എന്താ വില ? ''ഇതൊരു വീടായിക്കിട്ടണമെങ്കില്‍  റിയാല്‍ കുറച്ചെങ്ങാനും കുഴിച്ചിടെണ്ടി വരുമല്ലോ ..''
''നോക്കട്ടെ , അടുത്ത വെക്കേഷനില്‍ കുടിയിരിക്കണം എന്നാണു ആഗ്രഹം . നടക്കുമോ എന്നറിയില്ല ..''
വല്ലാത്ത ഒരാവേശത്തോടെ വീടിന്റെ പ്ലാന്‍ അവനു കാണിച്ചു കൊടുത്തു .

'നിങ്ങള്‍ പ്രവാസികളുടെ ഒരു കുഴപ്പം ഇതാണ് .വീടിനു വേണ്ടി കണ്ടമാനം കാശ് തുളച്ചു കളയും . ഇതൊക്കെ വെറും ഡെഡ് മണിയാണ് .ഡെഡ് മണി . ആഢംബരത്തിനും പൊങ്ങച്ചത്തിനും നിങ്ങളൊക്കെ കത്തിച്ചു കളയുന്ന കാശിനു വല്ല പ്രോപര്‍ട്ടിയും വാങ്ങിയിട്ടാല്‍ അതങ്ങനെ വളരും . പന പോലെ .. 

കൂട്ടത്തില്‍  പറയട്ടെ ,അങ്ങനെ വല്ല  മോഹവുമു ണ്ടെങ്കില്‍ ഒന്നറിയിക്കണേ
ഞാനിപ്പോള്‍  ആ  രംഗത്ത്  കൂടി  ഒരു  കൈ നോക്കുന്നുണ്ടേ .ക്ലിക്കായാല്‍ നിങ്ങളൊക്കെ രണ്ടും  മൂന്നും  കൊല്ലം  കൊണ്ട്  ഉണ്ടാക്കുന്നത്  ഒന്നോ രണ്ടോ ദിവസം കൊണ്ട്  കയ്യിലെത്തും  തീരെ  വിയര്‍ക്കാതെ.."

അല്പം  ജാള്യതയോടെയാന്നെങ്കിലും  ഞാന്‍  പറഞ്ഞു :
'ദാസേ, ഇത്  വളരെ കാലത്തെ   ഒരു സ്വപ്നമാണ്. നിനക്കറിയുമോ,ദാരിദ്രത്തിന്റെയും   തീരാത്ത വിശപ്പിന്റെയും   ചോര്‍ന്നൊലിക്കുന്ന  വൈക്കോല്‍ കൂരക്കു കീഴെ  പത്തുമക്കളുമായി    എന്റെ   ഉമ്മ. ചോരാത്ത  ഇത്തിരിയിടത്ത്  ചുരുണ്ടു കുടിയിരുന്ന്   നേരം  വെളുപ്പിച്ചിരുന്ന  എത്രയെത്ര  മഴക്കാല  രാവുകള്‍ ... കാറ്റും  മഴയും  വരുമ്പോള്‍ , തള്ളക്കോഴി ചിറകുകള്‍ക്കുള്ളിലേക്ക്  കുഞ്ഞുങ്ങളെ  ഒളി പ്പിക്കുന്ന പോലെ  ഉമ്മ  അവരിലേക്ക്
ഞങ്ങളെ  ചേര്‍ത്ത്  പിടിക്കും.ഒരു  ഇമ പോലും   പൂട്ടാതെ, ചോരാത്ത  ഇത്തിരിയിടത്ത്  കീറച്ചാക്കുകള്‍ കൊണ്ട് ഞങ്ങളെയൊക്കെ പുതപ്പിച്ച് കാവലിരിക്കും...

അന്നേ, മനസ്സില്‍  വല്ലാത്തൊരു  മോഹമുണ്ടായിരുന്നു. എല്ലാ  സൗകര്യമുള്ള  ഒരു  വീട്. അതാണിപ്പോള്‍  ദൈവാനുഗ്രഹം  കൊണ്ട്  സഫലമാവാന്‍  പോവുന്നത്. ദാസേ,  ഒരു  കാര്യത്തില്‍  മാത്രമേ  എനിക്ക്  സങ്കടമുള്ളൂ.. ഇതൊന്നും  കാണുകയോ  അനുഭവിക്കുകയോ  ചെയ്യും  മുമ്പേ, ഇല്ലായംയിലൂടെ   നീന്തി  നീന്തി  ആശ്വാസത്തിന്‍റെ  ഒരു  തുരുത്തിലെത്തും  മുമ്പേ  അവരങ്ങ്   പോയി.. ''
'അതൊക്കെ  പോകട്ടെ, നീ  വീടൊക്കെ വെച്ചോ '?

'ഒരു  ചെറിയ  വീട്  ഞാനും  വെച്ചു. രണ്ടു  ബെഡ്  റൂം, അടുക്കള, ഡൈനിങ്ങ്‌  ഹാള്‍ , ഒരു  ബാത്ത്  റൂം .തീര്‍ന്നു. ആ കൊച്ചു സാമ്രാജത്തില്‍  ഭാര്യയും മക്കളുമൊത്ത്  ഞാനങ്ങനെ  സുഖമായി  കഴിയുന്നു...
വലിയ  വീടല്ലല്ലോ  പ്രധാനം .മനസ്സമാധനമല്ലേ...'

'നിന്‍റെ  പഴയ  അസുഖമൊക്കെ  ഇപ്പോഴുമുണ്ടോ? നമ്മുടെ  കൂട്ടത്തിലെ  'കപി'യായിരുന്നല്ലോ  നീ?'
'അതൊക്കെ  ജീനിലുള്ളതല്ലേ? എവിടെപ്പോയാലും  കൂടെക്കാണുമല്ലോ.. ഇടയ്ക്ക്  എന്തെങ്കിലുമൊക്കെ  എഴുതാറുണ്ട്..'

'ചോദിക്കാന്‍ വിട്ടു പോയി.നിന്‍റെ  ഉണ്ടക്കണ്ണി  സുഹ്റയെക്കുറിച്ച്  വല്ല  വിവരവും ഉണ്ടോ'?
'അവളെയൊക്കെ ഏതോ പണച്ചാക്ക് നേരത്തെ കൊത്തിപ്പറന്നില്ലേ?ഇപ്പോള്‍ ഗള്‍ഫിലാണെന്നു  തോന്നുന്നു...?

'നിന്‍റെ  പാട്ടും  സംഗീതവും..'?

''അതൊക്കെ ഞാനന്നേ വിട്ടു.ഇപ്പോള്‍  മോള്‍ നന്നായി പാടുന്നുണ്ട്. നമ്മുടെ കാലത്തെ പോലയോന്നും അല്ലല്ലോ ഇപ്പോള്‍ .  അവസരങ്ങള്‍ക്കൊരു  പഞ്ഞവുമില്ല..'
'തറവാട്  കുറച്ചപ്പുറത്താണ് . വാ, അവിടെയൊന്ന് കേറിയിട്ട്  പോവാം. എന്‍റെ  'താത്ത'യേയും മക്കളേയും  ഒന്ന്  കാണാമല്ലോ..?
'അത് പിന്നീടൊരിക്കലാവാം.ഇത്തിരി  തിരക്കുണ്ട്...?
'സൗകര്യം കിട്ടുമ്പോള്‍ നീയും മക്കളും ഒന്ന്  വരണം..'
''തീര്‍ച്ചയായും ..''
'ഏതായാലും   സന്തോഷം.വളരെക്കാലങ്ങള്‍ക്ക് ശേഷം ഒന്ന് കാണാനായല്ലോ..?

അവന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി  മുന്നോട്ടെടുക്കുമ്പോള്‍  'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് എന്ന രാമദാസിന്റെ  മാസ്റ്റെര്‍പീസ്‌ നാടക  ഗാനം വിദൂരതയില്‍ നിന്ന് ഒഴുകി  വരുന്നത്  പോലെ തോന്നി.

ആരെയൊക്കെ പരിചയപ്പെടുന്നു..സൗഹൃദം  മൊട്ടിടുന്നു ..പിന്നീടെപ്പോഴോ, പല വഴി വേര്‍പിരിയുന്നു..

ഒരു നിയോഗമെന്നോണം   ചിലരെ വീണ്ടും കണ്ടു  മുട്ടുന്നു.മറ്റു ചിലരെ പിന്നീടൊരിക്കലും കാണാതെ.. ജീവിത യാത്രയിങ്ങനെയിങ്ങനെ..



രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഈ അവധിക്കാലത്തിന്  മുമ്പത്തേക്കാളേറെ മധുരമുണ്ട് .
നാട്ടിലെത്തിയതിന്റെ നാലാം നാള്‍ പാലു കാച്ചല്‍ ചടങ്ങ്. വിളിക്കേണ്ടവരെയും പറയേണ്ടവരെയും നേരത്തെ നിശ്ചയിച്ചു കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളും  ബന്ധുക്കളും മാത്രം.
പണി മുഴുവനും തീര്‍ന്നില്ല. ഇനിയുമുണ്ട്   ഒരു പാട് ചെയ്ത് തീര്‍ക്കാന്‍ . എല്ലാം  സാവധാനം  പൂര്‍ത്തിയാക്കാം. ഇവിടം വരെ എത്തിയില്ലേ? അതു തന്നെ ഭാഗ്യം.
ഈ അവധിക്കാലം മക്കളോടും ഭാര്യയോടുമൊപ്പം ഞങ്ങളുടേതായ ലോകത്ത്...

നാട്ടിലെത്തിയ പാടെ ക്ഷണിക്കാനിറങ്ങി. അടുത്ത സുഹൃത്തുക്കളുടെ പട്ടികയില്‍ രാമദാസിനെയും ഉള്‍പ്പെടുത്തിയിരുന്നു .  കഴിഞ്ഞ  വെക്കേഷന്‍ തീരും മുമ്പ്  അവന്‍റെ വീട്ടിലൊന്ന്
പോവണമെന്ന് കരുതിയതാണ്. അവന്‍ ക്ഷണിച്ചതുമാണ്. പക്ഷേ, ഒരവധിക്കാലം മുഴുവനും  'തറ പ്പണി'യില്‍
മുങ്ങിപ്പോയി. പുരപ്പണിയെന്നൊക്കെ പറയാനെളുപ്പമാണ്. അതൊന്ന് പൂര്‍ത്തീകരിച്ചു കിട്ടുമ്പോഴേക്കും മനുഷ്യനാകെ നട്ടം തിരിയും. പ്രത്യേകിച്ച് ഇക്കാലത്ത്‌..  ഗള്‍ഫുകാരന്‍റെറതാണെങ്കില്‍ പിന്നെ പറയാനുമില്ല.

അന്ന് നേരില്‍ കണ്ടപ്പോള്‍ രാമദാസ്‌ പറഞ്ഞു തന്ന ഒരേകദേശ ധാരണ വെച്ചാണ് അവന്‍റെ നാട്ടില്‍ ചെന്നത്. പക്ഷെ, അവന്‍ പറഞ്ഞ പോലുള്ള ഒരു കൊച്ചു വീട് അവിടെയെങ്ങും കണ്ടില്ല. എല്ലാം വലിയ വലിയ മണി മാളികകള്‍ .സ്ഥലം മാറിപ്പോയോ? അടുത്തുകണ്ട ഒരാളോട് ചോദിച്ചു:

'രാമദാസിന്റെ വീടേതാണ്..?
'ദാസ്‌ മാഷെയല്ലേ...?
'അതെ..'
'അതാ ആ  കാണുന്നത് തന്നെ... ആ പുതിയ  വീട് ' കഴിഞ്ഞ ആഴ്ച യായിരുന്നു കുടിയിരിക്കല്‍ ...''
'രാമദാസ്‌  നിലയം' എന്ന് സ്വര്‍ണ്ണ ലിപിയിലെഴുതിയ വലിയ ഗേറ്റിനു  മുമ്പില്‍, ആ മണി മന്ദിരം  നോക്കി ഞാന്‍ നിന്നു. വിശ്വാസം വരാതെ.


39 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഉപദേശവും സ്വന്തം കാര്യവും രണ്ടും രണ്ടാണ്. ഉപദേശത്തിനു നല്ല വാക്കുകള്‍ മാത്രം മതി. നല്ല വാക്കുകള്‍ നോക്കി വിളമ്പിയാല്‍ സംഗതി ഉഷാര്‍
    പ്രായോഗികമായി സ്വന്തം കാര്യത്തില്‍ അതിനൊന്നും വലിയ പ്രസക്തി നല്‍കാത്തതാണ് ഇന്നിന്റെ പ്രത്യേകത.
    നന്നായി അവതരിപ്പിച്ച നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  2. 'ഒരു ചെറിയ വീട് ഞാനും വെച്ചു. രണ്ടു ബെഡ് റൂം, അടുക്കള, ഡൈനിങ്ങ്‌ ഹാള്‍ , ഒരു ബാത്ത് റൂം .തീര്‍ന്നു. ആ കൊച്ചു സാമ്രാജത്തില്‍ ഭാര്യയും മക്കളുമൊത്ത് ഞാനങ്ങനെ സുഖമായി കഴിയുന്നു...
    വലിയ വീടല്ലല്ലോ പ്രധാനം .മനസ്സമാധനമല്ലേ...'
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
    'രാമദാസ്‌ നിലയം' എന്ന് സ്വര്‍ണ്ണ ലിപിയിലെഴുതിയ വലിയ ഗേറ്റിനു മുമ്പില്‍, ആ മണി മന്ദിരം നോക്കി ഞാന്‍ നിന്നു. വിശ്വാസം വരാതെ.<<<<<<<<<<<<<<നാടോടുമ്പോള്‍ നടുവേ എന്നല്ലേ പ്രമാണം.....അതിലൊരാളായി ദാസ് മാഷും മാറിപ്പോയി ..... താനായിട്ട് എന്തിനു മോശക്കാരനാവനം എന്ന് കുറച്ചു പണം കയ്യില്‍ വന്നപ്പോള്‍ മൂപ്പര്‍ക്കും തോന്നിക്കാണും....എല്ലാം ഒരു പൊങ്ങച്ചം തന്നെ .

    മറുപടിഇല്ലാതാക്കൂ
  3. വളരെ സത്യമായ കാര്യമാണ് കഥയായി പറഞ്ഞത്.
    പ്രവാസി നാട്ടിലും പ്രവാസി തന്നെയാണ് ഇവിടുള്ള അര്ബാക്കാന്‍മാര്രേക്കാള്‍ വലിയ അര്ബാക്കന്മാര്‍ നാട്ടിലും.

    മറുപടിഇല്ലാതാക്കൂ
  4. ഒന്ന് രണ്ടു കാര്യങ്ങള്‍ ചിന്തയില്‍ കൊണ്ട് വന്നു
    പ്രവാസി ദുരിതങ്ങളില്‍ കൂടി വീട് പണിയുമ്പോള്‍ പലപ്പോഴും നാട്ടില്‍ ഉള്ള പലരും അതെ നിലവാരം താരതമ്യേന എളുപ്പത്തില്‍ നേടുന്നുണ്ട്. അതിനു കാരണമാകുന്നത് പക്ഷെ പലപ്പോഴും പ്രവാസ പണം തന്നെയാണ് എന്നത് ഒരു വൈരുധ്യം.

    ആദര്‍ശങ്ങള്‍ ഇപ്പോള്‍ വാക്കുകളില്‍ ഒതുങ്ങുന്നു. പ്രവര്‍ത്തിയില്‍ എല്ലാരും സമൂഹത്തിന്റെ പൊതു മനസ്സിനോപ്പമാണ് .
    ഈ രണ്ടു ചിന്തകള്‍ക്ക് മേല്‍ കെട്ടിപ്പടുത്ത ഒരു കഥ പോലെ തോന്നി.
    സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞതിനാല്‍ വായന ഏറെ ലളിതമായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ആഴത്തിലുള്ള ആശയം സരള ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. പണ്ട് ഉണ്ണിയേട്ടന്‍ പറഞ്ഞപോലെ 'ഇരിങ്ങാട്ടിരി മാഷേ നിങ്ങള്‍ ഇങ്ങോട്ടിരി' കഥയുടെ ഈ മനസ്സിനുള്ളില്‍...!

    മറുപടിഇല്ലാതാക്കൂ
  6. മുഹമ്മദു കുട്ടി മാവൂര്‍ .......2012, ഒക്‌ടോബർ 30 5:17 PM

    ഏറെക്കാലത്തിനു ശേഷമാണ് മാഷിന്റെ ഒരു സൃഷ്ടി നമ്മിലെക്കെത്തുന്നത് ...ഒരു ശരാശരി ഗള്‍ഫുകാരന്റെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരവും ..മേലനങ്ങാതെ വേണ്മാടം തീര്‍ക്കുന്ന നാടന്റെ നാടന്‍ ഡയലോഗും തമ്മില്‍ വരികളില്‍ ഒളിപ്പിച്ചു നടത്തിയ തുലനം ചെയ്യല്‍ നന്നായി .....അതെ ഇന്ന് നാം പ്രവാസികളാണ് രണ്ടും മൂന്നും വര്ഷം എടുത്തു വീടുണ്ടാക്കുന്നത് ..കണ്ണടച്ച് തുറക്കും മുന്നേ നാട്ടില്‍ ചില നാടന്മാരുടെ കൊട്ടാരങ്ങള്‍ പൊങ്ങിയിരിക്കും ..ഒരു നല്ല കഥ മാഷേ ...

    മറുപടിഇല്ലാതാക്കൂ
  7. ഹനീഫ് ചെറുതാഴം2012, ഒക്‌ടോബർ 30 5:44 PM

    ഇക്കാ...മനസ്സിലാവുന്ന ഭാഷയില്‍ വല്യൊരു കാര്യം പറഞ്ഞുതന്നിരിക്കുന്നു..നല്ല വായനാസുഖവും..ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  8. പ്രവാസിയുടെ മേല്‍ അടിച്ചേല്‍പ്പിച്ച വിശേഷണങ്ങളും അവന്റെ പരിമിതികളും നമ്മുടെ നാടിന്റെ ഇന്നത്തെ മാറ്റവും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  9. നല്ല കഥ
    അല്ലെങ്കില്‍ കഥയെന്ന് പറയുന്നതെന്തിന്?
    ഇത് ചുറ്റിലും കാണുന്ന കാഴ്ച്ചകള്‍ തന്നെയല്ലേ

    മറുപടിഇല്ലാതാക്കൂ
  10. പട്ടേപ്പാടം റാംജി
    അശ്റഫ് മാറഞ്ചേരി
    ജോസെലെറ്റ്‌ എം ജോസഫ്‌
    നിസാരന്‍
    അംജത്‌
    മുഹമ്മദു കുട്ടി മാവൂര്‍ ..
    ഹനീഫ് ചെറുതാഴം
    ആറങ്ങോട്ടുകര മുഹമ്മദ്‌
    ajith

    നന്ദി , ഹൃദയപൂര്‍വ്വം

    മറുപടിഇല്ലാതാക്കൂ
  11. അയത്നലളിതമായ ഭാഷയില്‍ സുന്ദരമായി പറഞ്ഞത് ആനുകാലിക സത്യം.

    മറുപടിഇല്ലാതാക്കൂ
  12. കഥയല്ല ..സത്യം.....
    രണ്ടു വര്ഷം കൊണ്ട് നാട്ടില്‍ ഉള്ളവര്‍
    ഇപ്പോള്‍ നാം ജീവിത കാലം മുഴുവന്‍
    സംബാദിക്കുന്നതില്‍ കൂടുതല്‍ ഉണ്ടാക്കും..

    കഷ്ട്ടപ്പെടാതെ തന്നെ...അതാണ്‌ ദാസ്‌ മാഷ് പറഞ്ഞത്..
    പക്ഷെ നാട്ടില്‍ ഉള്ള എല്ലാവരും ദാസ് മാഷ്‌മാര്‍ അല്ല
    താനും...എല്ലാവരും ഗുള്‍ഫ്കാര് ആണെന്ന് പറയുമ്പോലെ....

    മറുപടിഇല്ലാതാക്കൂ
  13. മനോഹരമായ കഥ, പെട്ടെന്ന് തീര്‍ന്ന പോലെ തോന്നി. വായിച്ചു രസം വരുന്നതിനിടയില്‍ സടന്‍ ബ്രേക്ക്‌ ഇട്ട പോലെ. ഉസ്മാന്‍ ജി അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  14. ഗള്‍ഫുകാരന്‍ വീടുണ്ടാക്കിയാല്‍ അത് ഡെഡ്മണി. ഇക്കാ മനോഹരമായി പറഞ്ഞതെത്ര സത്യം..

    മറുപടിഇല്ലാതാക്കൂ
  15. വീടിനു വേണ്ടി ഗള്‍ഫ്‌ മലയാളി അവന്‍റെ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ട സമ്പാദ്യം ഉപയോഗിക്കേണ്ടി വരുന്നു എന്നതൊരു സത്യം തന്നെയാണ് .അവര്‍ക്ക് വീട് പാടില്ല എന്നോ സൌകര്യങ്ങള്‍ വേണ്ട എന്നോ അല്ല പറഞ്ഞു വരുന്നത് .പക്ഷെ കുറച്ചു കാലം എങ്കിലും മനസ്സമാധാനത്തോടെ കഴിയാന്‍ ആയില്ലെങ്കില്‍ പിന്നെ മണി മന്ദിരങ്ങള്‍ പണിതിട്ടെന്താ ?ഇവിടെ ഒരു ഹിപോക്രസിയെ ഭംഗിയായി പരിഹസിച്ചിരിക്കുന്നു.പക്ഷെ ഇരിങ്ങാട്ടിരി മാഷില്‍ നിന്നിതേ വരെ കാണാത്ത ഒരു കാര്യം ഇതില്‍ കണ്ടു .അക്ഷരത്തെറ്റ്..(തുളച്ചു കളയും,ദാരിദ്രം ,ഇല്ലായംയ അങ്ങനെ ..)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. <>

      നന്ദി സിയാഫ് ജി ,
      ആദ്യമായാണ് മറ്റൊരാള്‍ ടൈപ്പ് ചെയ്തു ഒരു പോസ്റ്റ്‌ ഇടുന്നത് . എന്റെ രണ്ടാമത്തെ മോള്‍ ടൈപ്പ് ചെയ്തതാണിത് . സൂക്ഷ്മ വായന വേണ്ടവിധം നടത്തിയതുമില്ല .. അക്ഷരത്തെറ്റ് വലിയതെറ്റായി തന്നെ കാണുന്ന കൂട്ടത്തിലാണ് ഞാന്‍ .
      സൂക്ഷ്മവായന നടത്തി 'അക്ഷരപിശാചുക്കളെ' ഉടനെ 'തുരത്തുന്നതാണ്'..
      വായനക്കും അഭിപ്രായങ്ങള്‍ക്കുംപിശകുകള്‍ ചൂണ്ടിക്കാണിച്ചതിനും ഹൃദയ പൂര്‍വ്വം നന്ദി ..

      ഇല്ലാതാക്കൂ
  16. സ്വന്തം കഴിവിനേക്കാള്‍ അപ്പുറത്തുള്ളത് എത്തിപ്പിടിക്കാന്‍ ആശിക്കുമ്പോഴാണ് അത് അതിമോഹം . ഈ കഥയില്‍ പറഞ്ഞ മാഷ്‌ റിയല്‍ എസ്റെറ്റ്‌ വഴി കാശുണ്ടാക്കിയിരിക്കാം. സ്വാഭാവികമായും അയാളുടെ ഉറങ്ങികിടന്നിരുന്ന സ്വപ്നങ്ങള്‍ മണിമന്ദിരമായി ഉയര്തെഴുനേറ്റു. നാടോടുമ്പോള്‍ നടുവേ ഓടുക :)

    മറുപടിഇല്ലാതാക്കൂ
  17. മനോഹരമായി പറഞ്ഞിരിക്കുന്നു മാഷേ... നല്ല വീട് എല്ലാവരുടേയും സ്വപ്നമാണ്. അനാവശ്യമായി വീടിന്റെ മുകളില്‍ കാശ് കളയുംബോഴാണ് സങ്കടം.

    മറുപടിഇല്ലാതാക്കൂ
  18. നല്ലൊരു കഥ വായിച്ചു.
    ".. ദാസേ, ഇത് വളരെ കാലത്തെ ഒരു സ്വപ്നമാണ്."

    എനിക്കെന്റെ സ്വപ്നം തന്നെ ഓർമ്മ വരുന്നു. :) അതു പൂർത്തിയായി വരുന്നു.എല്ലാം സ്റ്റാറ്റസ് സിംബലാണെന്നും അതിൽ എനിക്ക് ജീവിക്കാനാവില്ലെന്നുമറിയാഞ്ഞല്ല.

    മറുപടിഇല്ലാതാക്കൂ
  19. 'ഒരു ചെറിയ വീട് ഞാനും വെച്ചു. രണ്ടു ബെഡ് റൂം, അടുക്കള, ഡൈനിങ്ങ്‌ ഹാള്‍ , ഒരു ബാത്ത് റൂം .തീര്‍ന്നു. ആ കൊച്ചു സാമ്രാജത്തില്‍ ഭാര്യയും മക്കളുമൊത്ത് ഞാനങ്ങനെ സുഖമായി കഴിയുന്നു...
    വലിയ വീടല്ലല്ലോ പ്രധാനം .മനസ്സമാധനമല്ലേ...'


    ശരിയാ മാഷേ നമുക്ക് വേണ്ടത് മനസ്സമാധാനമല്ലേ ?:)
    മാഷ് വീണ്ടും കർമ്മനിരതനാവുന്നു.

    വരിക വരിക മാഷ്മ്മാരേ,
    അധർമ്മ സമര സമയമായ്
    വീട് വച്ച്ല് പ്ലോട്ട് വാങ്ങി കാർ വാങ്ങിപ്പോക നാം.
    ഹ ഹ ഹ ഹ നല്ല സുന്ദരൻ കഥ മാഷേ.
    കഥയല്ല സത്യം.
    ആശംസകൾ.
    ഇരിങ്ങാട്ടിരി മാഷേ ഇങ്ങോട്ടിരി.

    മറുപടിഇല്ലാതാക്കൂ
  20. പല അറബി വില്ലകളെയും വെല്ലുന്ന മണിമാളികകള് നാട്ടില് കാണൂമ്പോള് അത്ഭുതം തോന്നാറുണ്ട്.
    കാശുള്ളവന് ചിലവാക്കട്ടെ.
    നല്ല എഴുത്ത്. കഥ ഇഷ്ടായീ.

    മറുപടിഇല്ലാതാക്കൂ
  21. മറ്റൊരുവന്‍റെ വീടിന്റെ കാര്യത്തില്‍ നാമെല്ലാം വിമര്‍ശിക്കാറുണ്ട്...പ്രവസിയാനെങ്കില്‍ മറ്റൊരുവന്‍റെ 'പെട്ടി'യുടെ കാര്യത്തിലും...
    ഞാനീയിടെയായി ആ പരിപാടി നിര്‍ത്തി...നമുക്ക് ചെയ്യാനാവാത്തത് മറ്റുള്ളവരില്‍ നിന്നും എന്തിനു പ്രതീക്ഷിക്കണം...
    പതിവുപോലെ കഥ നന്നായി...

    മറുപടിഇല്ലാതാക്കൂ
  22. മടിശ്ശീലക്ക് കനം കൂടുമ്പോള്‍ , സ്വന്തം കാര്യം വരുമ്പോള്‍
    ആദര്‍ശം മറക്കുന്നവര്‍ ആണ് ഏറെയും :)
    @@@
    അനാമിക
    ഷബീര്‍ - തിരിച്ചിലാന്‍
    sumesh vasu
    മണ്ടൂസന്‍
    ചീരാമുളക്
    ഐക്കരപ്പടിയന്‍

    വായിച്ചവര്‍ക്കൊക്കെയും ഒരു പാട് നന്ദി

    മറുപടിഇല്ലാതാക്കൂ
  23. വാക്കും,വാസവും അസ്ഥിരമായിരിക്കുന്നു ഇന്ന്.
    ഭൌതിക നേട്ടമാണ് മുഖ്യം.
    അര്‍ത്ഥവത്തായ കഥ.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  24. I. T. Asharaf, Karuvarakundu2012, ഒക്‌ടോബർ 31 3:57 PM

    രാമദാസിനെ സംബധിച്ച് വീട് ഒരിക്കലും 'ഡെഡ്മണി' ആവില്ല! അയാള്‍ ഒരു റിയല്‍എസ്റ്റേറ്റ്‌ മനോഭാവമുള്ളയാലാണ്. സത്യത്തില്‍ ഒരു പോസ്റ്റ്‌ മോഡേണ്‍ ഇനതില്പെടുതാവുന്ന ആളാണ്‌ അയാള്‍. വീടിനുവേണ്ടി കണ്ടമാനം ചെലവയിക്കുന്നത് ബുദ്ധിമോശമൊന്നും അല്ല അയാളുടെ ചിന്ധഗതിയനുസരിച്ചു. വീടുകൂടി ആകുമ്പോള്‍ വിലവര്ധനവോടെ ഒരു പ്ലോട്ട് കായിലുന്ടെന്നത് ഒരു സുഗമുള്ള ചിന്ധയാണ്. അല്ലാതെ വീടിനു വയ്കാരികമായ തലത്തില്‍ കാണുന്ന സാദാരണ ആളുകള്ക്കെ അത് ഡെഡ്മണി ആകുന്നുള്ളൂ.....

    മറുപടിഇല്ലാതാക്കൂ
  25. വായിച്ചു എല്ലാവരുടെയും മനസ്സില്‍ ഉള്ള ആഗ്രഹം ചെറിയ ഒരു ഡെഡ് മണി ,പക്ഷെ അത് വലിയ ഡെഡ് മണി ആയി പോകുന്നതാണ് ....

    മറുപടിഇല്ലാതാക്കൂ
  26. ഒരു സത്യം നല്ല രീതിയില്‍ പറഞ്ഞു. കഥ നന്നായി.

    മറുപടിഇല്ലാതാക്കൂ
  27. ഡെഡ് മണി .. ഡെഡ് ആവുന്നതിനു മുന്‍പേ ............:)
    കാലികം മാഷെ .. നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  28. മാഷേ മുമ്പ് കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായാണ്‌ ഇവിടെ.ഒന്നും പറയാനില്ല എന്നെ പോലുള്ളവര്‍ക്ക് കണ്ടു പഠിക്കേണ്ട എഴുത്ത്..വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  29. കാൽ കാശ് ചിലവില്ലാത്ത ഉപദേശങ്ങൾക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ല..

    നല്ല സന്ദേശം.... മാഷേ !!

    മറുപടിഇല്ലാതാക്കൂ
  30. ചെറുതും വലുതുമായി
    ഒരു പാട് വീടുകളില്‍ താമസിച്ചു
    ഒന്നും സ്വന്തമാക്കാന്‍ സാധിച്ചില്ല
    വീട് ഒരു സ്വപ്നം ആയി ഇപ്പോഴും അവശേഷിക്കുന്നു
    സര്‍വ്വ ശക്തന്‍ തരാന്‍ വിധിചിട്ടുന്ടെങ്ങില്‍ ഇന്ഷ അല്ല്
    എനിക്കും വെക്കണം ഡെഡ് മണി ഇല്ലാത്തൊരു വീട് ..
    നല്ല സന്ദേശം മാഷെ ..
    ഉപദേശിക്കാന്‍ മണി ആവിശ്യമില്ല ..:)

    മറുപടിഇല്ലാതാക്കൂ
  31. പറഞ്ഞതൊക്കെ സത്യം ,,എന്നാല്‍ പ്രവാസികളെക്കാള്‍ വലിയ വീട് വെക്കുന്നത് നാട്ടില്‍ തന്നെ യുള്ളവരാണ് എന്നത് വേറെ സത്യം .ഇപ്പോള്‍ ഗള്‍ഫ് ,നാട്ടിലാണ് മാഷെ !!

    മറുപടിഇല്ലാതാക്കൂ
  32. രാമദാസ് ചെയ്തത് നല്ല കണക്കു കൂട്ടലിൽ തന്നെയാണ്. ജീവിക്കാനറിയാവുന്നവൻ എന്നേ ഞാൻ പറയൂ.. ഇതുപോലൊരാളെ എനിക്കറിയാം. കുറഞ്ഞ സ്ഥലത്ത് ഒരു അടിപൊളി വീടുണ്ടാക്കി നാലാളറിയേ കൊട്ടി ഘോഷിച്ച് താമസം തുടങ്ങും. കൂടിയാൽ ഒരു വർഷം അത്ര തന്നെ. അത് പത്തിരട്ടി വിലക്ക് ഏതെങ്കിലും ഗൾഫ് കാരനോ, കള്ളക്കടത്തുകാരനോ ഒക്കെ വിറ്റ് അവർ തൽക്കാലം പോയി വാടകക്ക് താമസിക്കും. വീണ്ടും കണ്ണായ സ്ഥലത്ത് മൂന്നോ നാലോ സെന്റ് വാങ്ങി പുതിയ ഡിസൈനിൽ മറ്റൊരെണ്ണം...! ഏത് വീട് പണിതാലും പുള്ളി ആറു മാസമെങ്കിലും താമസിച്ചിട്ടേ വിൽക്കൂ. നമ്മൾ ഗൾഫുകാർ ഒരു വീടു വച്ചു കഴിയുമ്പോഴേക്കും അവന്റെ ഇഹലോകവാസം അവസാനിച്ചിരിക്കും.
    പണി അറിയാവുന്നവന്റെ കൂലി 500-750 ഒക്കെ പോയിട്ട് 1000-ത്തിലെത്തി നിൽക്കുന്നു നാട്ടിൽ.
    അവർക്ക് ജീവിക്കാനറിയാം.. നമ്മൾക്ക് മറിച്ചും...!

    മറുപടിഇല്ലാതാക്കൂ
  33. ഇല്ലായ്മയിലൂടെ വളര്‍ന്ന് സൌഭാഗ്യങ്ങളിലെത്തുമ്പോള്‍ സൌകര്യമുള്ള ഒരു വീട് പണിഞ്ഞു എന്നത്, ഗള്‍ഫുകാരന്റെ ഒരു അഹംഭാവമായി കാണുന്ന പലര്‍ക്കും ഈ കഥ ഒരു പാഠമാണ്.കഷ്ടപാടിലൂടെയുള്ള ബാല്യകാലത്തെ ഇല്ലായ്മ ചെയ്യണം എന്നുള്ള അവന്റെ അടങ്ങാത്ത ലക്ഷ്യ ബോധമാണ് അവനെ സൌഭാഗ്യങ്ങളിലെത്തിക്കുന്നത് .അതുകൊണ്ട് തന്നെ പൊങ്ങച്ചത്തിനു വേണ്ടി എടുക്കുന്ന വീടും ,മനസ്സിന്റെ സംത്ര്‍പ്തിക്കായി എടുക്കുന്ന വീടും തമ്മില്‍ വലിയ അന്തരമുണ്ട് .ഇതിനെ രണ്ടിനെയും ഒരേ രീതിയില്‍ കാണുന്ന കണ്ണുകള്‍ക്കാണ് മഞ്ഞളിപ്പ് ബാധിച്ചിരിക്കുന്നത് ..

    ഉപദേശ, നിര്‍ദേശങ്ങള്‍ തരുന്ന ആളുകള്‍, സ്വന്തം ജീവിത രീതി നല്ല ഒരു മാത്ര്‍ക ആക്കിയിട്ടു വേണം മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കാന്‍ ,,ഇതില്‍ രാമദാസിന്റെ കഥാപാത്രം സ്വയം ചെറുതാകുകയാണ് ചെയ്യുന്നത് . ചെറിയ വരികളിലൂടെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ചില കാര്യങ്ങളെ വരച്ചു കാണിച്ച ഇരിങ്ങാട്ടിരി മാഷേ ,,,, മാഷ്ക്ക് അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  34. വിശദമായ വായനക്കും പ്രതികരണങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളെ
    Cv Thankappan
    I. T. Asharaf, Karuvarakundu
    Gopalakrishnan
    ഇലഞ്ഞിപൂക്കള്‍
    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
    വെള്ളിക്കുളങ്ങരക്കാരന്‍
    sameer thikkodi
    ഫൈസല്‍ ബാബു

    shanu
    വീ കെ
    kasim pookkad








    മറുപടിഇല്ലാതാക്കൂ
  35. ഇക്കാലത്ത് നടക്കുന്ന കാര്യങ്ങൾ തന്നെ..പല ഉപദേശികളും സ്വന്തം കാര്യത്തിൽ ഒന്നും നടപ്പാക്കാറില്ലെന്നത് സത്യം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  36. hafid.karuvarakundu

    oru pravasiyude jeevithathil ottere agrahangal chekerarundu , athilonnanu oru nalla allenkil mattullavar kandal mohikunna tharathilulla oru veedu,athil avane kutam paranjittu karyamilla karanam oro pravasiyum idungiya roomukalilum,randu nerathe bakshanavum matramayi kayiju koodumboyum avante kudumbathe manimalikayil thamasippikuvanum 5 neram 5 star bakshanam vilambanum agrahikunnu.oru nalla khada ....

    മറുപടിഇല്ലാതാക്കൂ
  37. വീട് മണ്ണ് പെണ്ണ് എന്നും സ്വപ്നമാണ് ..ചിലര്ക്ക് അത് ലഭിക്കും മറ്റു ചിലര് സ്വപ്ന ലോകത്തിൽ സഞ്ചരിക്കും
    ഒരിക്കലും ലാഭം കൊയ്യാൻ കഴിയാത്ത ഒരു ബിസ്സിനെസ്സ്
    ചിലവിൽ നിന്നും ചിലവിലേക്ക്‌ മാത്രം യാത്ര
    എന്നാൽ മനസ്സമാധാനം ഉണ്ടാവാൻ മാളിക വേണമെന്നില്ല
    എങ്കിലും ഓരോ മനുഷ്യനും ഈ ഭൂമിയിൽ തന്റേതായ സ്വപ്ന സാഫല്യം തീര്ക്കാൻ മരണം വരെ കടക്കാരനായി ജീവിക്കുന്നു
    ആവശ്യങ്ങള്ക്ക് ആവണം വീട് ..അടച്ചിട്ട മുറികൾ വേണ്ട ..അടക്കാനായി കടം വാങ്ങി മുറികൾ ഉണ്ടാക്കേണ്ട ...ദാസ് വീടിന്റെ പെരുമ കൂട്ടിയത് അയാളുടെ ബിസ്സിനെസ്സ് ഭാഗമായേക്കാം ..അടുത്ത വരവിനു പക്ഷെ അതിലും വലുതോ അല്ലെങ്കിൽ മുന്നെത്തെക്കാൾ ചെറിയ വീടോ ആയി മാറിയിട്ടുണ്ടാവും .....പാവം ഗൾഫുകാരൻ അവൻ എന്നും സ്വന ജീവിയാണ് ..ആളുകളെ കാണിക്കാൻ രണ്ടു നില വീട് വേണം ..പക്ഷെ അവനു താമസിക്കാൻ എന്നും രണ്ടു നില കട്ടിൽ തന്നെ ശരണം ..മാഷെ നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  38. ഞാന്‍ മുന്‍പ് ഇതിന് കമന്റ് ഇട്ടിരുന്നു എല്ലാവര്‍ക്കും സ്വപ്നം വീട് നന്നായിരിക്കുക എന്നതാണ് രാംദാസ് ആദ്യത്തെ അഭിപ്രായം മാറ്റിയതും അത് കൊണ്ടാണ് എന്നാലും നബി [ സ ] പറഞ്ഞു അവസാന കാലം ആകുമ്പോള്‍ ഭൂമിയില്‍ മണി മന്ദിരങ്ങളെ കൊണ്ട് നിറയുമെന്നത് ഇരിങ്ങാട്ടിരി പറഞ്ഞ ഓല വീട്ടിലാണ് ഞാനും വളര്‍ന്നത്‌ ചോര്‍ച്ച വരുമ്പോള്‍ ചാക്ക് പുതപ്പിക്കുമായിരുന്നു അതൊക്കെ ഒരു കാലം നമ്മുടെയൊക്കെ തീവ്രാനുഭവങ്ങളുടെ കാലം ............

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്