2012, നവംബർ 13, ചൊവ്വാഴ്ച

വെറുതെ കൊറിക്കാന്‍ ചില കുറിക്കലുകള്‍










1
ചേരണം; അത് കൊള്ളാം
ചാരണം കൊള്ളാം
ഉച്ചാരണവും കൊള്ളാം
ചോരണമോ
എള്ളോളം കൊള്ളില്ല!

2

വേളിക്കു പോകാം,
വേളി കഴിക്കാം;
പക്ഷെ,
വേളിയും വേലിയും പൊളിക്കരുത്
വയ്യാവേലിയായിടും

3

മൌനം ഭൂഷണമല്ലാത്തിടത്തും
മൌനിയായ് ചമയുന്നതെത്ര മൌഡ്യം..!

4

ലക്ഷമെന്നാലിന്ന് വെറുമൊരു ഒച്ച
കോടിക്കാണ് മോടി
മോഡി വരുന്നുണ്ട് ഓടിക്കോ.

5

പൂവിടാന്‍ ഒരു കാലം
പൂചൂടാന്‍ ഒരു കാലം
പൂമൂടാന്‍ ഒരു കാലം

6

മഴയിലുമുണ്ട് മിഴി
മിഴിയിലുമുണ്ട് മൊഴി
ചൊല്ലാമൊരു മൊഴി;
മൊഴി ചൊല്ലല്ലേ..!

000

15 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വേളിക്കു പോകാം.... അത് കൂടുതലിഷ്ടപ്പെട്ടു.. :)

    മറുപടിഇല്ലാതാക്കൂ
  2. മൌനം ഭൂഷണമല്ലാത്തിടത്തും
    മൌനിയായ് ചമയുന്നതെത്ര മൌഡ്യം..!

    മൌനം ഭൂഷണമല്ലാത്ത കമന്റ് ബോക്സിലും
    മൌനിയായ് ചമയുന്നതെത്ര മൌഡ്യം..! അത് കൊണ്ട് കമന്റുന്നു കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. അര്‍ത്ഥം നിറഞ്ഞ ചൊല്ലുകള്‍ മാഷെ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. മാഷെ ഇത് മറ്റൊരു കൊറിക്കൽ അല്ലേ

    വേളിക്കു പോകാം,
    വേളി കഴിക്കാം;
    പക്ഷെ,
    വേളിയും വേലിയും പൊളിക്കരുത്
    വയ്യാവേലിയായിടും

    മറുപടിഇല്ലാതാക്കൂ
  5. എല്ലാം ഒന്നിനൊന്ന് നന്നായിട്ടുണ്ട് , ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  6. ഞാനും കുറച്ചു കൊറിച്ചു, ഓരോന്ന് കൊറിക്കുംബോഴും നല്ല രസം ............

    മറുപടിഇല്ലാതാക്കൂ
  7. വളരെ നാല്ല വരികള്‍!,
    ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ ഏറെനേരം നോക്കിയിരുന്നുപോയി. അതി സുന്ദരം!!

    മറുപടിഇല്ലാതാക്കൂ
  8. കൊറിച്ചവര്‍ക്കും കുറിച്ചവര്‍ക്കും മനസ്സ് നിറഞ്ഞ നന്ദി

    മറുപടിഇല്ലാതാക്കൂ
  9. കുത്തി കുറിക്കലിനു ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  10. വേളിക്കു പോകാം,
    വേളി കഴിക്കാം;
    പക്ഷെ,
    വേളിയും വേലിയും പൊളിക്കരുത്
    വയ്യാവേലിയായിടും...ഹഹ കുറെ നാള്‍ ആയി ഇതൊന്നു വായിച്ചിട്ട്

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്