രാവിലെ ഇന്‍ബോക്സില്‍ നോക്കുമ്പോള്‍ എട്ടോളം മെസേജ് .
കൂടുതലും ലിങ്കുകളാണ് .
കൂട്ടത്തില്‍ പൂവിന്റെ പ്രൊഫൈല്‍ ചിത്രം ഉള്ള ഒരാളുടെ മെസ്സേജും ഉണ്ട് .
ഒരു ഫീ മെയില്‍ പേരാണ് .
തുറന്നു നോക്കുമ്പോള്‍ ഒരു ചിത്രം .
നിറം മങ്ങിപ്പോയ , അവിടവിടെ മടങ്ങിയ ' പഴയ ഒരു ഓട്ടോഗ്രാഫ് പേജില്‍ ,
നാല് വരികള്‍
''പിരിയുവാന്‍ നേരമായി
പറയാമിനി യാത്രാ മൊഴി
കാണാന്‍ ഇനിയില്ല ഒരു വഴി
കാണും മനസ്സില്‍ എന്നും ആ മിഴി ''
ഒരുപാട് ഒരു പാട് സ്നേഹത്തോടെ .....!!!
കയ്യക്ഷരം കണ്ടു അയാള്‍ ഞെട്ടിപ്പോയി .
കൌമാരകാലത്തെ , പൂവിടാതെ പോയ ഒരു പ്രണയത്തിന്റെ ,
നിറം മങ്ങിയ ഓര്‍മ്മയുടെ സുഗന്ധം എവിടെ നിന്നോ ഒഴുകിവരുന്ന പോലെ അയാള്‍ക്ക് തോന്നി . പറയാന്‍ മറന്ന പ്രണയത്തിന്റെ മറക്കാനാവാത്ത പരിഭവം പോലെ ആ സന്ദേശം
അയാളെ എങ്ങോട്ടൊക്കെയോ കൂട്ടി ക്കൊണ്ടു പോയി .
അവള്‍ തുടര്‍ന്ന് എഴുതിയത് അയാള്‍ ആകാംക്ഷയോടെ വായിച്ചു
''വായിക്കാറുണ്ട് . ഇന്നലെ എന്തോ തെരയുന്നതിനിടയില്‍ ആണ് പഴയ ഓട്ടോഗ്രാഫ് കിട്ടിയത് .
കഴിഞ്ഞ 'പ്രണയ ദിന'ത്തിന് എഴുതിയ പോസ്റ്റ് വായിച്ച അന്നേ മനസ്സിലുണ്ട് വെറുതെ ഒന്ന് സംസാരിക്കണം എന്ന് . പിന്നെ വേണ്ടെന്നു വെച്ചു .
ഈ ഓട്ടോഗ്രാഫ് കണ്ടപ്പോള്‍ ആ ആഗ്രഹം നീട്ടി കൊണ്ട് പോകേണ്ട എന്ന് കരുതി .
ഇപ്പോഴും മനസ്സിലുണ്ട് എന്ന് മനസ്സിലായി .
സന്തോഷം തോന്നി . നന്ദി .
വിശേഷങ്ങള്‍ ഒന്നും ചോദിക്കുന്നില്ല .
സുഖമാണ് എന്നറിയാം .
എനിക്കും സുഖമാണ് .
സന്തുഷ്ടമായ ജീവിതം .
മക്കളും ഭ ര്‍ ത്താവും കുടുംബവും ഒക്കെയായി സസുഖം കഴിയുന്നു .
ഇതിനു മറുപടി വേണ്ട . പിന്തുടരുകയും ചെയ്യരുത് !!!
''കാണാനില്ല ഇനി ഒരു വഴി '' എന്ന വരി , ഇന്ന് 'ആരെയും എവിടെയാണെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാണാനുണ്ട് വഴി 'എന്നായിരിക്കുന്നു .
ദൂരെ നിന്ന് കാണാം . അതാണ് നമ്മെ ഇഷ്ടപ്പെടുന്ന , നാം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നല്ലത് ..!!
നല്ലത് വരട്ടെ .
ഈ പ്രൊഫൈല്‍ അധികം വൈകാതെ ഡി ആക്റ്റിവേറ്റ് ചെയ്യും .
ഗുഡ് ബൈ !!

"ദൂരെ നിന്ന് കാണാം . അതാണ് നമ്മെ ഇഷ്ടപ്പെടുന്ന , നാം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നല്ലത് ..!!
മറുപടിഇല്ലാതാക്കൂനല്ലത് വരട്ടെ . " ശരിയാണ് മാഷെ
ആശംസകള്‍
കഥ പെട്ടെന്ന് തീര്‍ത്തല്ലോ
മറുപടിഇല്ലാതാക്കൂ