നിലവിളികളുടെ അറ്റം
പുതിയ കിനാവിലേക്ക്
ഒരു ഗൃഹപ്രവേശം
സ്വന്തം
ഇരുട്ടിലേക്കുള്ള
ലാസ്റ്റ് ബസ്സ്
ചിലര്‍ക്ക്
വീട് ഒരു കിടപ്പ് മുറി
മരപ്പുര
അന്തിക്കൂട്ട്
മറ്റു ചിലര്‍ക്ക്
അതിര് കെട്ടിത്തിരിച്ച
ശ്മശാനം
കുഴിച്ചിട്ടും
പതിച്ചും
തിളക്കം കൂട്ടിയും ..
വേറെ ചിലര്‍ക്ക്
വിട്ടുമാറാത്ത നടുക്കം
ഒരു മുഴം കയര്‍
എനിക്ക്
കനല്‍ മാടം
ഒട്ടകത്തണല്‍
നിലച്ചു പോയ
ഘടികാരം
അവള്‍ക്ക്
വീടൊരു ത്രാസ്
വിരല്‍ത്തുമ്പിലെ ഭൂഗോളം
തുറക്കുകയെ വേണ്ടാത്ത
വാതില്‍
എന്നിട്ടും
നിര്‍ത്താതെ
കരയുകയാണ്
രാപ്രാവുകള്‍
നേരം പുലരുവോളം !!
നന്നായിരിക്കുന്നു കവിത
മറുപടിഇല്ലാതാക്കൂകളിയും,ചിരിയും,കുഞ്ഞുങ്ങളുടെ കിളികൊഞ്ചലുകളും
നിറഞ്ഞ വീട് സ്വര്‍ഗ്ഗമാവുന്നു മാഷെ.
ആശംസകള്‍
നന്ദി സി വീ ജീ
ഇല്ലാതാക്കൂഎനിക്ക്
മറുപടിഇല്ലാതാക്കൂകനല് മാടം
ഒട്ടകത്തണല്‍
നിലച്ചു പോയ
ഘടികാരം....
രഞ്ജിത്ത് ജി സന്തോഷം ഇവിടെ വന്നതിനും വായിച്ചതിനും നന്ദി
ഇല്ലാതാക്കൂനിലവാരമുള്ള നല്ല കവിത.....
മറുപടിഇല്ലാതാക്കൂആനുകാലികങ്ങളിലേതിനാക്കാൾ തിളക്കമുള്ള കവിതകൾ ബ്ലോഗുകളിൽ വായിക്കാനാവുന്നു.....
കഥയും കവിതയും ഒരുപോലെ വഴങ്ങുന്നുണ്ട് ഇരിങ്ങാട്ടിരിക്ക്.......
നല്ല വാക്കുകള്‍ക്ക് നന്ദി മാഷെ
ഇല്ലാതാക്കൂവീട് എന്തെല്ലാം ഭാവം കൈക്കൊള്ളുന്നു
മറുപടിഇല്ലാതാക്കൂവരികള് എന്തെല്ലാം ചിന്തകള്‍ കൊണ്ടുവരുന്നു
അജിത് ജിയുടെ വരവ് പോലെ ഓരോ വരവും എന്തെല്ലാം സന്തോഷം തരുന്നു
ഇല്ലാതാക്കൂVeedu ullavanu swargavum illathavanu swapanavum aanu
മറുപടിഇല്ലാതാക്കൂഅതെ വീടാണ് ഇവിടുത്തെ സ്വര്‍ഗം .. നന്ദി അനൂപ്
ഇല്ലാതാക്കൂനാല് ചുവരുകള്‍ക്കുള്ളില്‍ സ്വര്‍ഗ്ഗവും നരകവും തീര്‍ക്കാന്‍ മനുഷ്യന് മാത്രമേ പറ്റൂ.........
മറുപടിഇല്ലാതാക്കൂഉവ്വ് അതാണ് വീടിന്റെ പ്രത്യേകത നന്ദി വിനീത്
ഇല്ലാതാക്കൂകവിത വളരെ നന്നായി... അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂനന്ദി എച്ച്മു നന്ദി .. സ്ഥിരമായ ഈ വരവിന്
ഇല്ലാതാക്കൂകരയട്ടെ നേരം പുലരുവോളം ഒത്തിരി നന്മയോടെ ഒര കുഞ്ഞുമയില്‍പീലി
മറുപടിഇല്ലാതാക്കൂnurungukal kuru nurungukal
മറുപടിഇല്ലാതാക്കൂthudarattey ennennum
thanneeduka nuringin
visudhiyum,chinthayum
ennennum
............snehapoorvam