2013, ജനുവരി 28, തിങ്കളാഴ്‌ച

പലമാനങ്ങളില്‍ ചില കുറിമാനങ്ങള്‍






1
മണം നോക്കി നടക്കുന്നവരുണ്ട്
പണം നോക്കി നടക്കുന്നവരുണ്ട്
ഗുണം നോക്കി നടക്കുന്നവരും ഉണ്ട്
കഷ്ടം !
വ്രണം നോക്കി നടക്കുന്നവരും ഉണ്ട് !!!

2

ദിനം മാറാന്‍ എന്തെളുപ്പം
ദീനം മാറാന്‍ എന്ത് കടുപ്പം !!!

3

കൊലച്ചോര്‍
പഴഞ്ചോര്‍
ചുടു ചോര്‍
ബലിച്ചോര്‍
ഇപ്പോഴിതാ
ബണ്ടിച്ചോറും :)!!!

4

തരം കിട്ടിയാല്‍
തരം പോലെ
തരം താഴുന്ന
തരക്കാരാണ് ഏറെ!

5
വര്‍ക്ക് ഫസ്റ്റ് 
റസ്റ്റ്‌ നെക്സ്റ്റ്
വര്‍ക്ക് ഫാസ്റ്റ്
റസ്റ്റ്‌ മസ്റ്റ്‌ :)

6
സുകൃതമെന്നു കരുതി
എന്തെല്ലാം വൈകൃതമാണ്
മനുഷ്യന്‍ തകൃതിയായി ചെയ്യുന്നത് !!!

7
ഒത്താശയുണ്ടോ
ഒത്ത
ആശയ്ക്ക്
വകയുണ്ട് !!

8
ജിമ്മീ
നീയെന്തിനാ
ജിമ്മിനു പോകുന്നത് ?
ഒരു ഗുമ്മിന്!! :)

9
ബിരുദമെന്തിനേറെ
വിരുതുണ്ടെങ്കില്‍ ?

10
'ചരിത്രം വഴിമാറും
ചിലര്‍ വരുമ്പോള്‍ '

ചാരിത്ര്യവും വഴിമാറും
ചിലര്‍ വരുമ്പോള്‍ :)

11
ഖാദി ധരിച്ചാല്‍
ഖ്യാതി കിട്ടുമോ?
ആധി ഏറിയാല്‍
വ്യാധി മാറുമോ ?

12
വൃത്തി എന്തായാലെന്താ
വൃത്തിയായി ചെയ്‌താല്‍ പോരെ ?
വ്യക്തി ആരായാലെന്താ
വിരക്തി കളഞ്ഞാല്‍ പോരെ ?

13
തീറെഴുതി
തീറെഴുതി
ഇനി
തീരെ ഒന്നും എഴുതാനില്ലാതാകുമല്ലോ
എന്റെ മന്‍ മോഹനാ ... :) !!!


14
വാസനയാണ്
സാധനയുടെ
മൂലധനം !

15
ടേസ്റ്റ് ഉള്ള കാര്യത്തില്‍
ടൈം എത്ര വേസ്റ്റ് ആയാലും
ലോസ്റ്റ്‌ ആയി തോന്നില്ല :)

16
വീഴാന്‍ എന്തെളുപ്പം
വാഴാന്‍ എന്ത് കടുപ്പം
ചായാന്‍ വേണം അടുപ്പം
ചായക്ക്‌ വേണം കടുപ്പം :)

17
വല്ലാതെ കയര്‍ത്താല്‍
പിന്നെ
വല്ലാതെ വിയര്‍ക്കൂലെ ? :)

18
ക്രമത്തിന് വേണം പരിരക്ഷ
അക്രമത്തിനു വേണം ശിക്ഷ !!!

19
ഭജനം മുടക്കാറുണ്ട് പലപ്പോഴും
ഭാജനവുമായി ഉടക്കാറുണ്ട് മിക്കപ്പോഴും
ഭോജനം മുടക്കാറില്ല ഒരിക്കലും !!!

20
പുരസ്ക്കാരത്തോട്
വേണോ
തിരസ്ക്കാരം ?



അന്യര്‍ 
------
ഒളിഞ്ഞു നോക്കുന്നുവോ
നീയും !
ഞാനും നീയും
എങ്ങനെയിങ്ങനെ
അന്യരായി ?

പച്ച 
-----
മരുപ്പച്ചക്ക്
അറിയുമോ
ഹൃദയപ്പച്ചയുടെ
പച്ചപ്പ്‌ ?

ഉണര്‍വ്
--------

പെയ്തപ്പോള്‍
ഒന്നുണര്‍ന്നു
എയ്തതാണെന്ന്
പിന്നീടാണ്
അറിഞ്ഞത്


ചില്ല് 
------
സാന്ത്വനമാണീ ചില്ലകള്‍
വീണുടഞ്ഞു ചിതറുമ്പോള്‍
ചില്ലുകള്‍

--------------------------------------------------------------------------
*അത്രയൊന്നും  യുക്തി ഭദ്രമല്ലാത്ത 
ചില കുത്തിക്കുറികള്‍

19 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഇത്തവണ കളിയും കാര്യവുമുണ്ടല്ലോ

    എല്ലാം ഒന്നിനൊന്ന് മെച്ചം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്തവണയും പതിവ് തെറ്റിച്ചില്ല ; കൈനീട്ടം അജിത്‌ ജിയുടെത് തന്നെ . നന്ദി

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013, ജനുവരി 28 8:22 PM

    യുക്തിഭദ്രമായ കുത്തിക്കുറിക്കലാണിത്. ചെറിയ വരികളില്‍ വലിയ ചിന്തകള്‍ വിരിയുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫയാസ് ഇവിടെ ആദ്യമായാണെന്ന് തോന്നുന്നു .. നന്ദിയുണ്ട് വന്നതിനും വായിച്ചതിനും കുറിച്ചതിനും

      ഇല്ലാതാക്കൂ
  3. ചിന്തിച്ചെഴുതിയ കുറിക്കുകൊള്ളുന്ന കുറിമാനങ്ങള്‍!!,!!!
    (വ്രണത്തില്‍ ഉപ്പുതേക്കാന്‍ വ്രതമെടുത്തവരല്ലെ മാഷെ, വ്രണം നോക്കി നടക്കുന്നവര്‍?!)
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. എല്ലാം നന്നായി.

    "ദിനം മാറാന്‍ എന്തെളുപ്പം
    ദീനം മാറാന്‍ എന്ത് കടുപ്പം !!!"

    ഇത് കൂടുതലിഷ്ടായി :)

    മറുപടിഇല്ലാതാക്കൂ
  5. 'ചരിത്രം വഴിമാറും
    ചിലര്‍ വരുമ്പോള്‍ '

    ചാരിത്ര്യവും വഴിമാറും
    ചിലര്‍ വരുമ്പോള്‍ :)

    ഏതൊക്കെയോ ക്ലാസ്സുകളില്‍ എനിക്കും പറയേണ്ടി വന്നത്!!!

    മറുപടിഇല്ലാതാക്കൂ
  6. കുറിയ വരികളില്‍
    നെടിയ ചിന്തകള്‍

    മറുപടിഇല്ലാതാക്കൂ
  7. കളിയും കാര്യവും, ചിന്തയും ചിരിയും നിറഞ്ഞ നുറുങ്ങുകള്‍... മനോഹരം ഇക്ക..

    മറുപടിഇല്ലാതാക്കൂ
  8. 1.വ്രണം നോക്കി നടന്നാലും, അത് പഴുത്ത അവസ്ഥയിൽ കുത്തിപ്പൊട്ടിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരുന്നാ മതി.

    2. ദീനം വന്നാൽ ദിനം മാറാൻ എളുപ്പമല്ല.

    3.ഒരുറുപ്പ്യരി ചോർ,
    20 രൂപ അരി ചോർ,
    35 രൂപ അരി ചോർ,
    45 രൂപ അരി ചോർ.

    4.തരാതരം മനുഷ്യരിൽ,
    തരം താഴ്ത്തും മനുഷ്യരും.!

    5.അവസാനം റെസ്റ്റ് വേസ്റ്റ് ആവരുത്.!

    6.ക്രമങ്ങളാണെന്ന് കരുതി പരാക്രമങ്ങൾ,
    ചെയ്ത് കൂട്ടുന്ന ക്രമം തെറ്റിയ മനുഷ്യരെപ്പോലെ.!

    7.ജിമ്മീ നീയെന്നതാ ചവയ്ക്കുന്നത് ?
    ബബിൾ ഗം.
    എന്തിനാ ?
    ഗമ്മിന്.!

    8.ബിരുദമില്ലാത്തവനെന്ത് പറയാൻ
    ബിരുദത്തെപ്പറ്റി ?
    വിരുതിനെപ്പറ്റി ഏറെ പറയാനെനിക്ക്
    വിരുതധികമുണ്ടോ ?

    9.കണ്ണേറ് പറ്റുന്നു ചിലർ നോക്കുമ്പോൾ,
    നാവേറ് പറ്റുന്നു ചിലർ പറയുമ്പോൾ,
    കല്ലേറ് കൊള്ളുന്നു ചിലരെറിയുമ്പോൾ.

    12.വ്യക്തിയായാലും വിരക്തിയായാലും,
    വൃത്ത്യാവണം എന്ന് മാത്രം.

    13.തീറെഴുതി,തീറെഴുതി
    താറ് അവരെടുക്കുവോളം തീറെഴുതാം.

    14.വ്യസനമാണ് സാധ്യതയുടേയും മൂലധനം.

    15.കുറുക്കനെത്ര ചാട്ടം വേസ്റ്റായി,
    ടേസ്റ്റുള്ള മുന്തിരിക്ക് ചാടീട്ട് ?
    അവസാനം ചാട്ടം ലോസ്റ്റായപ്പോഴോ ?

    16.കയർത്താലും വിയർത്താലും,
    അവസാനം കയറിൽ കിടന്ന്
    വിളർക്കാതിരുന്നാ മതി.

    17.അതിക്രമത്തിന് അതിശിക്ഷയും വേണം.

    18.ഭജനം മുടക്കിയാലും,
    ഭാജനവുമായി ഉടക്കിയാലും
    ഭോജനം മുടക്കുന്നത്ര പ്രശ്നം വരില്ലല്ലോ ?

    19.വരുന്നവരേയല്ലേ ആട്ടാൻ പറ്റൂ.
    വരാത്തവനെ പിടിച്ചാട്ടിയാൽ ?

    നല്ല കുറുംകവിതകൾ ഉസ്മാനിക്കാ.

    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  9. കുറേ കുഞ്ഞന്മാര്‍..
    പക്ഷേ നെഞ്ചില്‍ കൊള്ളുന്നത്..!!

    മറുപടിഇല്ലാതാക്കൂ
  10. പ്രിയപ്പെട്ട ഉസ്മാന്‍ ഭായ്,

    ചിന്തകള്‍ കുറുക്കി നല്‍കിയപ്പോള്‍,

    വായന രസകരം !

    അറിയാതെ പോകുന്ന ചില നേരുകള്‍,അവതരണ രീതി കൊണ്ട്,വായനക്കാരെ മനസ്സിലാക്കാം.:)

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്