2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ലുങ്കി ന്യൂസ്


ഫ്ലാഷ് ന്യൂസ് , ബ്രേക്കിംഗ് ന്യൂസ് , മേക്കിംഗ് ന്യൂസ്, പൈഡ് ന്യൂസ് എന്നൊക്കെ നമുക്ക് പൊതുവെ അറിയാവുന്ന ന്യൂസ് കളാണ് .
എന്നാല്‍ ഇവിടെ വേറെ ഒരു ന്യൂസ് ഉണ്ട് .
അതിന്റെ പേരില് നിന്ന് തന്നെ മനസ്സിലാവും ആ ന്യൂസിന്റെ
സ്വഭാവം . അതാണ്‌ ലുങ്കി ന്യൂസ് .

നമ്മുടെ നാട്ടില്‍ പണ്ടേ ഒരു പ്രയോഗം ഉണ്ട് . 'കേട്ടീമേ കേട്ടത് ' പറയുക എന്ന് . ആരോ ഒരാള് ഒരാളോട് ഒരു കാര്യം പറയുന്നു . അതില്‍ അല്പം വെള്ളം ചേര്‍ത്ത് വേറെ ഒരാളോട് . അയാള് അതിലല്പം മുളക് ചേര്‍ ത്ത് വേറെ ഒരാളോട് . ഒടുവില്‍
മല്ലിയും മസാലയും ചേര്‍ ത്ത് വേറെ ഒരാളോട് .
കാതുകള്‍ കാതുകള്‍ കൈമാറി 'ചപ്പലി'നെ കുറിച്ചുള്ള വാര്‍ത്ത ഒടുവില്‍ 'കപ്പലി'നെ കുറിച്ചായി മാറും !

ലുങ്കി ന്യൂസ് പേരില്‍ നിന്ന് വ്യക്തമാവും പോലെ
മല്ലൂസ് ന്യൂസ് ആണ് .

മുമ്പ് ഏറെ വ്യാപകമായിരുന്നു ഈ 'പരിപാടി ' .
ഇന്ന് വാര്‍ത്താ മാധ്യമങ്ങളും ഓണ്‍ലൈന്‍ സംവിധാനങ്ങളും അത് ഉപയോഗിക്കാന്‍ അറിയാവുന്ന ആളുകളും ഉണ്ടായതു കൊണ്ട് ഇത്തരം കിംവദന്തികള്‍
പഴയ പോലെ ഏശാറി ല്ല .

എന്നാലും സാധാരണക്കാരായ ആളുകളില്‍ ഇപ്പോഴും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട് .

ഇന്നലെ ഞാനൊരു വാര്‍ത്ത‍ കേട്ടു . ലങ്കുന്ന ഒരു ലുങ്കി ന്യൂസ് .

ജോലി കഴിഞ്ഞു വന്ന ഉടനെ എന്റെ റൂം മേറ്റ് എന്നോട് പറഞ്ഞു .
'പെട്ടീം കിടക്കേം ഒക്കെ കെട്ടി വെച്ചോ . റജബ് മാസം മുതല്‍ നാലേ നാല് കൊല്ലം മാത്രേ ഇനി ഇബടെ നിക്കാന്‍ പറ്റൂ . പിന്നെ ഇഖാമ പുതുക്കൂലാ . മുഴുവന്‍ ആള്ക്കാരെയും കേറ്റി വിടും .

ഞാന്‍ ചോദിച്ചു : ആരാ പറഞ്ഞത് . ആ ബഖാ ലക്കാരന്‍ . അറബി പത്രങ്ങളിലൊക്കെ ഉണ്ടത്രേ .. !!

സത്യാവസ്ഥ അറിയാന്‍ രാവിലെ ഞാന്‍ മാധ്യമം ഓണ്‍ ലൈനില്‍ പോയി നോക്കി . ശരിയാണ് ഒരു 'നാല് കൊല്ലം 'വാര്‍ത്ത ഉണ്ട് . പക്ഷേ 'മഞ്ഞ ' കാറ്റഗറി യില്‍ പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്ക്ക് മാത്രമാണ് .

കേട്ട ആള് കാര്യമായി ഒന്നും കൂട്ടി ചേ ര്‍ത്തിട്ടില്ല .
പക്ഷെ 'മഞ്ഞ ' കളഞ്ഞു അത്രേ ഉള്ളൂ
ഇന്നലെ ഒരൊറ്റ ദിവസം ആ ബഖാലക്കാരന്‍ ഈ മുറി വാര്‍ ത്ത
പറഞ്ഞ് എത്ര ആളുകളെ വെറുതെ ടെന്‍ഷനടിപ്പിച്ചിട്ടുണ്ടാവും .

എങ്ങനെ ഉണ്ട് ? ലുങ്കി ന്യൂസ് .

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക
കേട്ട വാര്‍ത്തകള്‍ നിജ സ്ഥിതി അറിയും വരെ വിശ്വസിക്കാതിരിക്കുക
വാര്‍ത്തകളുടെ ഉറവിടം അറിഞ്ഞു ബോധ്യപ്പെട്ടാല്‍ മാത്രം ശരി വെക്കുക .

OO




0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്