2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

പ്രായംവീട്ടിലേക്കു വിളിച്ചപ്പോള്‍ കുടുംബത്തിലെ ഒരു കുട്ടിയുടെ കല്യാണ ആലോചന എന്തായി എന്ന് ശ്രീമതിയോട് ചോദിച്ചു :

അപ്പോള്‍ അവള്‍ പറഞ്ഞു :
അത് വേണ്ടെന്നു വെച്ചു .
അതെന്തേ ?
ചെറുക്കനും പെണ്ണും തമ്മില്‍ ഭയങ്കര പ്രായ വ്യത്യാസം ഉണ്ട്
ഒട്ടുണ്ടോ ?
പത്തു കൊല്ലം .
അത് കൊണ്ട് വേണ്ട എന്ന് വെച്ചു . എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാനും സപ്പോര്‍ ട്ട് ചെയ്തു .


പത്തു കൊല്ലമൊക്കെ ഇത്ര വല്യ ഇഷ്യൂ ആക്കണോ ?
ഞാന്‍ തമാശ രൂപേണ തിരിച്ചു ചോദിച്ചു .

പിന്നേ ? വേണ്ടേ ? ചെറുക്കന്‍ പത്തു കൊല്ലം മുമ്പേ ഓടുന്നു .
പെണ്ണോ പത്തു കൊല്ലം പിറകിലും . ഒരുമിച്ചു ഓടേണ്ട വരല്ലേ രണ്ടും?
ഒരു മൂന്നോ നാലോ കൊല്ലം ഒക്കെ സഹിക്കാം . ഇത് പണ്ടത്തെ കാലമല്ല . ന്യൂ ജനറേഷന്‍ ആണ് .
ജനറേഷന്‍ ഗ്യാപ്പ് പണ്ടത്തെ പോലെ കുറെ ദൂരെയൊന്നും അല്ല ഇപ്പോള്‍ .
ദിവസം തോറും ഗ്യാപ്പ് കൂടിക്കൊണ്ടിരിക്കുകയാ

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്