2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ആ സന്നിധിയാണ് 'സദ്‌ നിധി' !!!
എവിടെ ചെന്നാലും 
ആരെയൊക്കെ കണ്ടു മുട്ടിയാലും 
ഒരായിരം പേര്‍ നമ്മെ 
ആകര്‍ഷിച്ചാലും 
ആരൊക്കെ 
എന്തൊക്കെ പ്രലോഭനങ്ങള്‍ 
നല്‍കിയാലും 
തിടുക്കമാണ് 
തിരിച്ചു പോകാന്‍ 
ഒരിടത്തേക്ക്


അവിടെയാണ് 
അഭയം 
അവിടെയാണ് 
സമാധാനം 
ആ സന്നിധിയാണ് 
'സദ്‌ നിധി' !!!

ആ പാദാരവിന്ദങ്ങളിലാണ്
സ്വര്‍ഗം 
അമ്മേ , 
ജീവിതം തുടങ്ങുന്നതും 
ജീവിതം മടങ്ങുന്നതും 
ഒടുവില്‍ 
ജീവിതം ഒടുങ്ങുന്നതും 
നിന്റെ മടിത്തട്ടില്‍ 
ആവട്ടെ ..

OO

എവിടെയൊക്കെ പോയാലും 
ഏതു വന്‍കര താണ്ടിയാലും 
ഏതു അതിരുകള്‍ ലംഘിച്ചാലും 
ഏതു രാജ്യ സീമകള്‍ കീഴടക്കിയാലും

അപ്പോഴൊക്കെയും 
മനസ്സില്‍ ഒരേ ഒരു ആഗ്രഹം 
ഒരേ ഒരു മോഹം 
ഒരേ ഒരു മന്ത്രം 
എന്റെ നാട്ടിലേക്ക് 
എന്റെ ഇന്ത്യയിലേക്ക്‌ 
എന്റെ മണ്ണിലേക്ക് 
എനിക്ക് 
തിരിച്ചു പോകണം

കാരണം 
അമ്മയും 
മാതൃ രാജ്യവും ഒരു പോലെയാണ് 
അമ്മയുടെ മടിത്തട്ടും 
അമ്മ രാജ്യത്തിന്റെ മണ്ണും 
അത് കഴിഞ്ഞേ വരൂ മറ്റെന്തും !!

തുടക്കവും 
തിടുക്കവും 
മടക്കവും 
ഒടുക്കവും 
രണ്ടേ രണ്ടു 
രണ്ടു ബിന്ദുക്കളില്‍

ആ ബിന്ദുക്കളാണ് 
ബിന്ദുക്കള്‍ 
സ്നേഹ ബിന്ദുക്കള്‍ !!!

അമ്മേ , 
അമ്മയാണ് എല്ലാം 
അമ്മ രാജ്യമേ 
നീ ആണ് 
എനിക്കെല്ലാം ....!!!
0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്