2014, മാർച്ച് 10, തിങ്കളാഴ്‌ച

MADE IN CHINA





ഇവിടെ ജിദ്ദയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന സാധനങ്ങള്‍
ചൈനയുടെതാണ് . ഏതൊരു സാധനം എടുത്തു നോക്കിയാലും കാണാം
MADE IN CHINA എന്ന് .
രണ്ടു റിയാല്‍ കടകളും പത്തു റിയാല്‍ കടകളും ഉണ്ട് ഇഷ്ടം പോലെ
ഏതെടുത്താലും രണ്ടു ഏതെടുത്താലും പത്ത് . 
ഏതെടുത്താലും ചൈന  !

ചൈനക്കാരെ സമ്മതിച്ചേ പറ്റൂ . ആവശ്യക്കാരന്റെ മനസ്സ് നന്നായി പഠിച്ചാണ് അവര്‍ സാധനങ്ങള്‍ ഉണ്ടാക്കുന്നത് .
(ഫേസ് ബുക്കിലെ 'പോസ്റ്റ്‌മാന്‍ മാരെ' പോലെ

ഈടിലല്ല 'ഊടി' ലാണ് ആണ് സാധാരണ ക്കാരന്റെ നോട്ടം
എന്ന് അവര്‍ക്ക് നന്നായറിയാം .

നിലവാരമല്ല വിലനിലവാരം ആണ് കൂടുതലും ആളുകള്‍ ശ്രദ്ധിക്കുക
വാങ്ങുമ്പോഴത്തെ ലാഭത്തി ല്‍ ആവും മിക്ക ആളുകളുടെയും കണ്ണ് .

ലാഭം മാത്രം നോക്കി നാം വാങ്ങുന്ന സാധനങ്ങള്‍ ദിവസങ്ങ ള്‍ക്കകം കേടു വരും . നരക്കും . പൊളിയും . പൊട്ടും . ഉപയോഗ ശൂന്യമാവും .
വീണ്ടും വങ്ങേണ്ടി വരും .

വാങ്ങുമ്പോ ള്‍ അല്പം ക്വാളിറ്റി ഉള്ളത് വാങ്ങുകയാണ് എല്ലാം കൊണ്ടും നല്ലത് . താത്ക്കാലിക ലാഭത്തെക്കാള്‍ ലാഭകരം നീണ്ടു നില്ക്കുന്ന ലാഭമാണ് . നിലവാരമില്ലാത്തതു വാങ്ങിയാല്‍
ഷോപ്പിങ്ങിന്റെ എണ്ണം കൂടും . അത് മറ്റു ചില നഷ്ടങ്ങള്‍ വരുത്തും
വാങ്ങുമ്പോള്‍ ലാഭം തോന്നും ഫലത്തില്‍ നഷ്ടം തന്നെയാവും .

നല്ല സാധനങ്ങള്‍ വാങ്ങുമ്പോള്‍ അല്പം വിഷമം തോന്നിയാലും പിന്നീട് വിഷമം കുറയും . ഊട് അല്ല ഈട് ആണ് നോക്കേണ്ടത് എന്നര്‍ത്ഥം .
സാധനങ്ങള്‍ സെലക്റ്റ് ചെയ്യുന്നതില്‍ മാത്രമല്ല മിക്ക കാര്യങ്ങളിലും ഈ സമീപനം തന്നെയാണ് നല്ലത് .

പങ്കാളിയെ തെരഞ്ഞെടുക്കുന്നതു മുതല്‍ 'വായനയില്‍' വരെ !
സുഹൃത്തിനെ തെരഞ്ഞെടുക്കുന്നതില്‍ മുതല്‍ സ്ഥാനാര്‍ഥി യെ 'തെരഞ്ഞെടുക്കുന്നതില്‍ ' വരെ
ഒരു കാര്യം എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്
'മുഖ ശ്രീയേക്കാള്‍ നല്ലത് അക ശ്രീ യാണ് '

'സോപ്പിംഗ്' ഒരു കലയാണ്‌
'ഷോപ്പിങ്ങും ഒരു കല തന്നെ !!!




ഫോട്ടോ : ഒരു പെരുന്നാള്‍ രാത്രി ശറഫിയ്യ


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്