2014, മാർച്ച് 10, തിങ്കളാഴ്‌ച

ചെടിചെടിയാണെന്ന്
നടിക്കും 
പടര്‍ന്നു പിടിച്ചു
വലയ്ക്കും
കമ്മ്യൂണിസ്റ്റായി
പരക്കും
ലീഗായി
'പച്ചപിടിച്ചു' നില്‍ക്കും

പിഴുതെറിഞ്ഞാലും
തഴയ്ക്കും
പഴുതുനോക്കി
കിളിര്‍ക്കും

എന്നാലും
അറിയാതെയെങ്ങാനും
ഒന്ന് 'വെച്ച് കുത്തിയാല്‍ '
സ്വയം പിഴിഞ്ഞും
മുറിവുണക്കും !

1 comments:

  1. ചിക്കന്‍ഗുനിയ പിടിപ്പെട്ടോര് കമ്മ്യൂണിസ്റ്റ് പച്ച തേടിവരും...

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്