2014, മാർച്ച് 10, തിങ്കളാഴ്‌ച

അവിടെ ബദര്‍ യുദ്ധം നടക്കും ..!!!!
അല്പം മുമ്പ് എനിക്ക് കിട്ടിയ ഒരു മെസ്സേജ്
പേര് പറയരുത് എന്ന ഉറപ്പോടെ അദ്ദേഹത്തിന്റെ കൂടി അനുവാദത്തോടെ നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ട് .

''മാഷെ ഇന്ന് ഞാന്‍ വല്ലാത്ത ഹാപ്പിയിലാണ് .
ഏറെ കാലമായി ഞാന്‍ അവളുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു . സ്കൈപ് ആണ് ഞങ്ങളുടെ മധ്യ വര്‍ത്തി . നാട്ടിലേക്ക് എല്ലാവ ര്‍ക്കും വിളിക്കുന്ന കൂട്ട ത്തില്‍ അവള്‍ക്കും വിളിച്ചു ഒരിക്കല്‍.

അവള്‍ എന്റെ ക്ലാസ് മേറ്റ് ആയിരുന്നു . പഠിക്കുന്ന കാലത്തെ അവളുടെ ന മ്പര്‍ എന്റെ അടുത്തുണ്ട് . അങ്ങനെ വിളി തുടങ്ങി ഒടുവില്‍ ചാറ്റിംഗ് ആയി . വിളി പോലെയല്ല ചാറ്റ് എന്തും പറയാന്‍ എളുപ്പമാണ് . ഉളുപ്പ് തോന്നില്ല . അങ്ങനെ നാട്ടില്‍ ചെന്നാല്‍ രാത്രി വരണമെന്ന് വരെ പറഞ്ഞു അവള്‍ . അവളുടെ ഹസ്‌ വിദേശ ത്താണ്
രണ്ടു വര്‍ത്തിലൊരിക്കലെ വരൂ ..

ഇന്നലെ താങ്കളുടെ പോസ്റ്റ്‌ വായിച്ചത് മുതല്‍ എനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നി . തിരിച്ചു മറിച്ചും ആലോചിച്ചു .

ഒടുവില്‍ ഇന്ന് ഞാന്‍ അവളെ ബ്ലോക്ക് ചെയ്തു .
മനസ്സില് നിന്ന് മായ്ച്ചു കളഞ്ഞു ..."

പിന്നീട് അവന്‍ എഴുതിയത് കണ്ടു ഞാന്‍ ഞെട്ടിപ്പോയി !!
ആ വരികള്‍ ഇങ്ങനെ :

'but aa penninte ellam njan kandupoyi maashe ' photo..
aa photos njan ente mailil save cheyth vechirunnu...ippo mailil kayari delete aakki..thurakkuka polum cheythilla..vallaathe kutabodham mashe

ഇപ്പോള്‍ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു മാഷെ ..
നന്ദി നന്ദി ഒരു പാട് നന്ദി എന്റെ കണ്ണ് തുറപ്പിച്ചതിന് .

ഏറ്റവും ഒടുവില്‍ ഞാന്‍ അവനോടു - ഒരു പയ്യനാണ് കല്യാണം കഴിച്ചിട്ടില്ല - ചോദിച്ചു :
'ഈ സ്ഥാനത്ത് നിന്റെ ഭാര്യ ആണെങ്കില്‍ നീ എന്ത് ചെയ്യും ?
'അവിടെ ബദര്‍ യുദ്ധം നടക്കും ..!!!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്