2014, മാർച്ച് 10, തിങ്കളാഴ്‌ച

ഇത് ടാക്സിയല്ല
ന്ന് രാവിലെ ഓഫീസിലേക്ക് വരാന്‍ വാഹനം കാത്തു നില്‍ക്കുകയാണ് .
തിരക്കുള്ള സമയം ആയതു കൊണ്ട് മിക്ക ടാക്സിയും യാത്രക്കാരുമായി ആണ് വരുന്നത് .
ഇറങ്ങാന്‍ ഇത്തിരി വൈകിയിട്ടുമുണ്ട് .

പൊടുന്നനെ , എന്റെ മുമ്പില്‍ ഒരു കാറ് വന്നു നിര്‍ ത്തി .
ഡ്രൈവര്‍ ഗ്ലാസ് താഴ്ത്തി സലാം പറഞ്ഞു 'എങ്ങോട്ടാണ് 'എന്ന് ചോദിച്ചു .
ഞാന്‍ കിലോ അഞ്ചിലേക്കാണ് എന്ന് പറഞ്ഞു .
മലയാളിയാണ് .
'എന്നാല്‍ കേറിക്കോളൂ .. '
ഞാന്‍ ചാര്‍ജ്ജ് എത്രയാണ് എന്ന് ചോദിച്ചു .
അതൊന്നും പ്രശ്നമാക്കണ്ട നിങ്ങള്‍ കേറിന്‍ എന്ന് പറഞ്ഞു .
സാധാരണ പ്രൈവറ്റ് വാഹനത്തില്‍ കേറാറില്ല .
പ്രത്യേകിച്ച് അന്യ നാട്ടുകാരുടെ .
ഇത് മലയാളി ആണല്ലോ . പേടിക്കാനൊന്നുമില്ല എന്ന് കരുതി . കേറി .

പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം എന്റെ അയല്‍ പ്രദേശത്തുകാരനാണ്
നിലമ്പൂരിനടുത്തു ചുങ്കത്തറ .

ഞങ്ങള്‍ സംസാരിച്ചു കൊണ്ടേയിരുന്നു .
നിതാഖാതും ലെവിയും ഇന്‍ ഷൂറന്സും ഇവിടുത്തെ നിയമ വ്യവസ്ഥയും തുടങ്ങി
ഒരു പാട് കാര്യങ്ങള്‍ . നല്ല ലോക വിവരവും തെളിഞ്ഞ ചിന്തയും കാഴ്ചപ്പാടും ഒക്കെയുള്ള ഒരാള്‍ . ഞാന്‍ മനസ്സില്‍ പറഞ്ഞു .

ഒടുവില്‍ കിലോ അഞ്ചില്‍ എത്താറായപ്പോള്‍ ഞാന്‍ പറഞ്ഞു :
പരിചയപ്പെട്ടതില്‍ സന്തോഷം . നിങ്ങളുടെ നമ്പര്‍ ഒന്ന് തരൂ .
'ഇങ്ങോട്ട് അടിച്ചേക്കൂ 'എന്നും പറഞ്ഞു അദ്ദേഹത്തിന്‍റെ നമ്പര്‍ പറഞ്ഞു തന്നു .
ഞാന്‍ ആ നമ്പറിലേക്ക് ഡയല്‍ ചെയ്തു .
റിംഗ് ചെയ്യുന്ന സമയത്ത് ചിരിച്ചു കൊണ്ട് അദ്ദേഹം മൊബൈല്‍ എനിക്ക് കാണിച്ചു തന്നു .

നോക്കുമ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു പോയി .
നമ്പരിനോടൊപ്പം എന്റെ പേരും കാണിക്കുന്നു !

എന്റെ മുഖഭാവം കണ്ടാവണം അദ്ദേഹം പറഞ്ഞു :

നിങ്ങളെ ഒരു വര്‍ഷ ത്തോളമായി ഞാന്‍ പിന്തുടരുന്നു . സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട് .
ഒന്ന് വിളിക്കണം എന്ന് കരുതി നമ്പര്‍ സേവ് ചെയ്തു വെച്ചതാണ് .
നേരില്‍ കാണാന്‍ കഴിഞ്ഞല്ലോ . സന്തോഷം ..

'ഇങ്ങനെ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല 'ഞാന്‍ പറഞ്ഞു .
'ഇറങ്ങുമ്പോള്‍ പറയാം എന്ന് കരുതിയതാണ് ; ഒരു സര്‍ പ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു .'

ഒടുവില്‍ സാധാരണ ടാക്സി ക്ക് കൊടുക്കാറുള്ള സംഖ്യ കൊടുത്തു .
അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു :
'ഇത് ടാക്സിയല്ലല്ലോ .. !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്