വൈകുന്നേരങ്ങളില്‍ പ്രണയിനികളും യുവമിഥുനങ്ങളും കടലോരത്തേക്ക് പറന്നു വരും.
കൊക്കുരുമ്മലും പ്രണയ ലീലകളും കിന്നാരങ്ങളും കൊണ്ട് തീരം ആര്‍ദ്രസാന്ദ്രമാകും . സന്ധ്യയും കടല്‍ത്തിരകളും അവയ്ക്ക് സാക്ഷ്യം വഹിക്കും ..
അവൻ കമിതാക്കളുടെ അരികിലേക്ക് 'കടല കടലേ' എന്ന് വിളിച്ചു പറഞ്ഞു സധൈര്യം കടന്നു ചെല്ലും . അപ്പോള്‍ പ്രണയാധരങ്ങളില്‍ നാണം പൂക്കുന്നതും സ്നേഹം ചിറകു കുടയുന്നതും അവനു കാണാം ..
എന്നും കാണുന്ന കാഴ്ചകളാണ് . എന്നിട്ടും ഒരിക്കല്‍ പോലും അവനു ഒരു
വിരസത തോന്നിയിട്ടില്ല ..
ഒരിക്കല്‍ അവന്‍ , രണ്ടു പ്രണയിനികള്‍ ഇരിക്കുന്നിടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ അവള്‍ അവന്റെ മടിയില്‍ കിടക്കുകയാണ് .
സൂര്യന്‍ മറഞ്ഞിട്ട് അധികനേരം ആയിട്ടില്ല .
ചന്ദ്രന്‍ നമ്രമുഖിയായി ആകാശ മുറ്റത്ത് ചിരിതൂകി നില്‍ക്കുന്നു ..
അവന്‍ അവളോട് പറയുന്നു :
'നോക്കൂ പ്രിയേ ചന്ദ്രന്‍ പോലും നമ്മുടെ സ്നേഹത്തില്‍ ലയിച്ചു മയങ്ങിപ്പോയിരിക്കുന്നു ..'
അവള്‍ : 'നിന്റെ മടിയില്‍ കിടന്നു ചന്ദ്രനെയിങ്ങനെ നോക്കിയിരിക്കാന്‍ എന്ത് രസമാണ് ..
തിരകള്‍ കണ്ടില്ലേ തിരയെ പുല്‍കാന്‍ ഓടിവന്നു ഒന്ന് മുത്തമിട്ടു വീണ്ടും തിരിച്ചു പോകുന്നു ..
നീ എന്റെ മടിയില്‍ കിടക്കുമ്പോള്‍ പ്രകൃതിക്ക് പോലും എന്ത് ചാരുതയാണ് അല്ലെ ?
വിവാഹം കഴിഞ്ഞ് ഭാര്യയുമായി ഇവിടെ വരണം .. ചന്ദ്രനെ നോക്കി , കടല്‍ ത്തിര നോക്കി അവളെ മടിയില്‍ കിടത്തി എനിക്കും ഈ പ്രകൃതിയെയിങ്ങനെ കണ്‍ നിറയെ കണ്ടു
ആസ്വദിക്കണം .. അവനും അങ്ങനെയൊരു മോഹം മനസ്സിലുണ്ടായി .
ഒടുവില്‍ അവന്റെ വിവാഹം കഴിഞ്ഞു .
തിരക്കുകളൊക്കെ ഒഴിഞ്ഞു ഒരു ദിവസം അവളെയും കൂട്ടി അവന്‍ കടല്‍ത്തീരത്തെത്തി ..
നേരം സന്ധ്യയാവുന്നെയുള്ളൂ ..
അന്ന് ആ പ്രണയിനികള്‍ ഇരുന്ന അതെ സ്ഥലത്ത് തന്നെ അവരും ഇരുന്നു ..
അവൻ അവളെ മടിയില്‍ കിടത്തി ഇങ്ങനെ പറഞ്ഞു :
'പ്രിയേ നോക്കൂ ആ ചന്ദ്രന് എന്ത് മനോഹാരിതയാണ് .. നീ എന്റെ മടിയില്‍ കിടക്കുമ്പോള്‍ ചന്ദ്ര നെ കാണാന്‍ എന്ത് രസമാണ് .. കടലിലേക്ക് നോക്കൂ .. തിരകള്‍ തീരത്തെ ഉമ്മ വെക്കാന്‍ ഓടി വരുന്നു ... '
ഇതൊക്കെ കേട്ട് അവള്‍ അവന്റെ മടിയില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റു .
അവനെ സൂക്ഷിച്ചു നോക്കിയിട്ട് അവള്‍ പറഞ്ഞു :
'ചേട്ടന് പ്രാന്ത് ണ്ടോ , ഞാനെന്താ മുമ്പൊന്നും ചന്ദ്രനെ കണ്ടിട്ടില്ലേ കടല്‍ കണ്ടിട്ടില്ലേ ... ഞാന്‍ വെറും ഒരു പൊട്ടത്തി ആണ് എന്നാണോ നിങ്ങള്‍ കരുതിയത് ...
ചേട്ടന്‍ വരുന്നുണ്ട് എങ്കില്‍ വാ ഞാന്‍ പോവാ ... " :)
hahaha
മറുപടിഇല്ലാതാക്കൂഈ ചേട്ടനെന്താ പ്രാന്തുണ്ടോ...??
ഓരോരോ കാലത്ത് ഓരോരോ ജ്വരങ്ങള്‍......
മറുപടിഇല്ലാതാക്കൂആശംസകള്
അതിയാന് ഇതില്‍ കൂടുതലെന്തോ വരാനിരുന്നതായിരുന്നു
മറുപടിഇല്ലാതാക്കൂപണി പാളി അല്ലേ.. !
മറുപടിഇല്ലാതാക്കൂഹി ഹി ഹി
മറുപടിഇല്ലാതാക്കൂപാവത്തിന്റെ ആഗ്രഹം ചീറ്റിപ്പോയല്ലോ ,കഷ്ട്ടായി
മറുപടിഇല്ലാതാക്കൂവിവാഹം കഴിഞ്ഞു ആരാ ബീച്ചില്‍ പോകാന്‍, വേറെ പണിയില്ലേ?
മറുപടിഇല്ലാതാക്കൂചേട്ടന് പ്രാന്ത് ണ്ടോ , ഞാനെന്താ മുമ്പൊന്നും ചന്ദ്രനെ കണ്ടിട്ടില്ലേ കടല്‍ കണ്ടിട്ടില്ലേ ... ഞാന്‍ വെറും ഒരു പൊട്ടത്തി ആണ് എന്നാണോ നിങ്ങള്‍ കരുതിയത്
മറുപടിഇല്ലാതാക്കൂഈ ചേട്ടന് ആളു ശരിയല്ല.കല്യാണം കഴിഞ്ഞു പറയേണ്ടതാനോ ഇത്
മറുപടിഇല്ലാതാക്കൂവല്ലാത്തൊരു പ്രണയതീരം...
മറുപടിഇല്ലാതാക്കൂപ്രണയം -അനുഭവം- വേറെ ..
മറുപടിഇല്ലാതാക്കൂവിവാഹം -അനുഭവം- വേറെ..
രണ്ടും തമ്മില്‍ അജഗജാന്തരം ..
അതാണ് മനുഷ്യമനസ്സ് ..! :)
nalla avatharanam
മറുപടിഇല്ലാതാക്കൂസത്യത്തില് അവനു പ്രാന്തുണ്ടോ ,,, ??? ഇഷ്ട്ടായി മാഷെ ,,,
മറുപടിഇല്ലാതാക്കൂ