മഴവില്ല് ഓണ്‍ ലൈന്‍ മാഗസിനിലെ 'ഉരുളയ്ക്ക് ഉപ്പേരി'
എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത് .
ചോദ്യങ്ങള്‍
1) ഉസ്മാന്‍ ഇരിങ്ങാട്ടിരി ഒരു തണുപ്പനും പേടിത്തൊണ്ടനും ആത്മ വിശ്വാസം ഇല്ലാത്ത ആളുമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു എന്ത് പറയും ?
അവരോട് ഒന്നും പറയില്ല , നേരില്‍ കണ്ടാല്‍ ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കും..!!
2) താങ്കളുടെ ജ്യേഷ്ഠന്‍ അബു ഇരിങ്ങാട്ടിരി അറിയപ്പെടുന്ന കഥാകൃത്താണ്. താങ്കളും ബ്ലോഗിലും അല്ലാതെയും കവിതകളും കഥകളും എഴുതുന്ന വ്യക്തിയും. ഇതെന്താ ഈ എഴുത്ത് പരിപാടി താങ്കളുടെ കുടുംബ ബിസിനസ് ആണോ ?
എഴുത്ത് ബിസിനസ് ആണെന്ന് ഇത് വരെ തോന്നിയിട്ടില്ല . ബിസിനസ്സിനോട് എഴുത്തിനെ ചേര്‍ത്തി പറയുന്നതെ ശരിയല്ല എന്ന പക്ഷക്കാരനാണ് . ബിസിനസ്സില്‍ ലാഭവും നഷ്ടവും ഉണ്ടാകും . എഴുത്ത് ലാഭത്തിനോ നഷ്ടത്തിനോ അല്ല . അത് ഒരു വീര്‍പ്പു മുട്ടല്‍ ആണ് . എഴുതിക്കഴിയുമ്പോള്‍ ലഭിക്കുന്ന സ്വാസ്ഥ്യവും ആശ്വാസവും തന്നെയാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംഗതി. പത്തു അംഗങ്ങളുള്ള കുടുംബത്തില്‍ വേറെ ആര്‍ക്കും ദൈവ കൃപയാല്‍ ഈ 'അസുഖം' പിടിപെട്ടിട്ടില്ല . '
3) കടല കൊറിക്കാന്‍ നല്ല രസമാണ്.കടലമണി ക്കവിതകള്‍ എന്ന പേരില്‍ താങ്കള്‍ എഴുതുന്ന കുഞ്ഞിക്കവിതകളും ഏറെ രസമുള്ളതാണ് .എന്താണ് താങ്കള്‍ കുറച്ചു കൂടി വലിയ ആഹാര സാധനങ്ങളുടെ സ്റ്റൈലില്‍ ഉള്ള ഉദാഹരണം ; 'പടവലങ്ങ കവിത' ,'വെണ്ടയ്ക്ക' കവിത എന്നിങ്ങനെ എഴുതാത്തത് ?
'കപ്പല്‍ 'കവിതകളേക്കാള്‍ കുറിക്കാനും കൊറിക്കാനും രസമുള്ളത് 'കപ്പലണ്ടി'ക്കവിതകള്‍ ആണ് . വലിയ കവിതകള്‍ നന്നേ ചെറിയ ഒരു ന്യൂനപക്ഷത്തിനേ ദഹിക്കൂ . ഇതാകുമ്പോള്‍ ഏത് പ്രായക്കാര്‍ക്കും ദഹിക്കും.. വാക്കുകള്‍ പൊട്ടിച്ചും അടര്‍ത്തി മാറ്റിയും ചേര്‍ത്ത് വെച്ചും പുതിയ ഒരു ആശയം കിട്ടുമ്പോള്‍ കൌതുകം മാത്രമല്ല , നര്‍മ്മ രസവും ഉണ്ടാകുന്നു. അവയില്‍ നല്ല ആശയങ്ങള്‍ കൂടിയുണ്ടാകുമ്പോള്‍ അതിനു സ്വാദ് കൂടുന്നു. ഈ പംക്തിയുടെ പേര് 'ഉരുളക്ക് ഉപ്പേരി ' എന്നാണല്ലോ . ഇതിലെ 'ഉപ്പേരിയെ' 'ഉപ്പേറി' ആക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക രസമുണ്ടല്ലോ അത് തന്നെയാണ് ഇത്തരം കവിതകളുടെ ധര്‍മ്മവും നര്‍മ്മവും മര്‍മ്മവും സാധ്യതയും . കുഞ്ഞുണ്ണിക്കവിതകള്‍ ഇന്നും ആളുകള്‍ നല്ല രസത്തോടെ കൊറിക്കുന്നതും ആസ്വദിക്കുന്നതും ഈ ഗുണം കൊണ്ടാണ് . പിന്നെ 'മത്തങ്ങ'ക്കവിതയും 'ചുണ്ടങ്ങ'ക്കവിതയും എഴുതിയിട്ടുണ്ട് . അധികം വൈകാതെ തനി 'തണ്ണി മത്തന്‍' കവിതയും എഴുതിയാലോ എന്ന് തോന്നുന്നുണ്ട് ഈ ചോദ്യം കേട്ടപ്പോള്‍ .
4) താങ്കളുടെ കഥകള്‍ പലതും വായിച്ചിട്ടുണ്ട്.കൂടുതലും ആര്‍ദ്രത ഉളവാക്കുന്നവയാണ്. ആ കഥകള്‍ വായിച്ചു തുള്ളിച്ചാടാനോ ,എന്തെങ്കിലും തച്ചുടയ്ക്കാനോ , തോന്നാത്തത് എന്തുകൊണ്ടാവാം ?
ചോദ്യത്തില്‍ തന്നെ ഉത്തരവും ഉണ്ടല്ലോ . ആര്‍ദ്രതയുള്ള കഥകള്‍ വായിച്ചു ആരെങ്കിലും തുള്ളിച്ചാടുകയോ എന്തെങ്കിലും തല്ലിപ്പൊളിക്കുകയോ ചെയ്‌താല്‍ അതിനു പേര് വേറെ അല്ലെ?
5) ഒളിച്ചോട്ടം ഇഷ്ടമാണോ ? എത്ര പ്രാവശ്യം എവിടെ നിന്നെല്ലാം ഒളിച്ചോടിയിട്ടുണ്ട് ?
ഒളിച്ചോടാന്‍ തോന്നാറുണ്ട് പലപ്പോഴും . രംഗം പന്തിയല്ലെന്നു കണ്ടാല്‍ പെട്ടെന്ന് അവിടം വിടാറാണ് പതിവ് . അത് കൊണ്ട് തന്നെ എത്രപ്രാവശ്യം ഒളിച്ചു ഓടി , ഒളിക്കാതെ ഓടി എന്ന് കണക്കെടുപ്പ് നടത്താന്‍ കഴിയില്ല . ഈ സ്വഭാവം കൊണ്ടാവാം ഇത് വരേയ്ക്കും ആരുടെയടുത്തു നിന്നും 'കിട്ടിയിട്ടില്ല ' ആര്‍ക്കും 'കൊടുത്തിട്ടുമില്ല ' !
6) മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പഴഞ്ചൊല്ല് ശരിയാണ് എന്ന് തോന്നിയിട്ടുണ്ടോ ?
മിന്നാത്തതും ചിലതൊക്കെ പൊന്നാണ് എന്ന് തോന്നിയിട്ടുണ്ട്!
7) ജിദ്ദയിലെ സാംസ്കാരിക സമ്മേളനങ്ങളില്‍ താങ്കള്‍ സ്ഥിരമായി പങ്കെടുക്കുന്നതായി ഒരു കിംവദന്തി ഉണ്ട്.അത്തരം യോഗങ്ങള്‍ക്ക് പോകുമ്പോള്‍ സംഘാടകരും പ്രാസംഗികരും കേള്‍വിക്കാരും എടുക്കുന്ന മുന്‍കരുതലുകള്‍ എന്തൊക്കെയാണ് ?
മുന്‍കരുതല്‍ ആയി ഒന്നേ വേണ്ടൂ ; പരിപാടികള്‍ക്ക് പോകും മുമ്പ് അവനവന്റെ തൊലിക്കട്ടി സ്വയം പരിശോധിച്ച് ബോധ്യപ്പെടുക ..!
8) ബാല്‍ താക്കറെ താങ്കളുടെ അയല്‍വാസിയായി പുനര്‍ ജനിച്ചാല്‍ ?
മഹാരാഷ്ട്രയുടെ 'തല ' സ്ഥാനം ഇരിങ്ങാട്ടിരിലേക്ക് മാറ്റും
9 ) ലോക സമാധാനം ഉണ്ടാകാന്‍ താങ്കള്‍ എന്ത് സംഭാവന ചെയ്യും ?
അതിനു വേണ്ടി ഒരു 'സംഭാവന' പിരിക്കുന്നുണ്ടെങ്കില്‍ അതിലേക്കു മനസ്സറിഞ്ഞു വല്ലതും നല്‍കും ...!
രമേശ് അരൂര്‍
കൊള്ളാം ഉപ്പേരിയും ഉരുളയും.
മറുപടിഇല്ലാതാക്കൂഇസഹാക്ക് ഭായിയുടെ "വര" ചക്കരവരട്ടിയും
ഉരുളയും, ഉപ്പേരിയും കലക്കീട്ടോ .. വര കിടിലന്‍ തന്നെ ..
മറുപടിഇല്ലാതാക്കൂഉരുളയും ഉപ്പേരിയും കേമായിട്ടുണ്ട്..ഇനി അല്പം പായസം കൂടെ ആകാം..
മറുപടിഇല്ലാതാക്കൂ