2012, ഫെബ്രുവരി 26, ഞായറാഴ്‌ച

മിന്നല്‍പിണര്‍



മഴ കോരിച്ചൊരിയുകയാണ്. കരണ്ട് പോയിരിക്കുന്നു. ശക്തമായ കാറ്റില്‍ തുറന്നു കിടന്ന ഏതോ ജനല്‍ പാളികള്‍ ചേര്‍ന്നടയുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത് .
ശക്തമായ മിന്നലുണ്ട്.
കാതടപ്പിക്കും വിധം ഇടി പൊട്ടുന്നുണ്ട്.

ജനല്‍പാളികള്‍ ചേര്‍ത്തടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്‌: 'മോള്‍ക്ക്‌ ഇടി പേടിയാണല്ലോ.. പ്ലസ്‌ വണ്ണിനു പഠിക്കുന്ന കുട്ടിയാണ് പറഞ്ഞിട്ടെന്തു കാര്യം..'?

അയാള്‍ മകളുറങ്ങുന്ന മുറിയുടെ പാതി ചാരിയ കതകു മെല്ലെ തുറന്നു.
ഭാഗ്യം!
മോളുണര്‍ന്നിട്ടില്ല. ഉണര്‍ന്നിരുന്നുവെങ്കില്‍ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു ഓടി വരും.. വല്ലാതെ ചേര്‍ന്നിരിക്കും ... ഇടി ശമിക്കും വരെ.

പാവം.. നല്ല ഉറക്കത്തിലാണ്.
ഞെട്ടിയുണര്‍ന്നു അവള്‍ പേടിച്ചേക്കുമോ എന്ന് കരുതി അയാള്‍ അവളുടെ അരികെ കട്ടിലിലിരുന്നു..


ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഞൊറികള്‍ക്കിടയിലൂടെ അവളുടെ ഓമന മുഖം അയാള്‍ അരുമയോടെ നോക്കിക്കണ്ടു.

ഒടുവില്‍ ,
അവളെ ഉണര്‍ത്താതെ,
വാത്സല്യപൂര്‍വ്വം ആ നെറുകയില്‍ ഒരുമ്മ നല്‍കാന്‍ മുതിരവേ,
പെട്ടെന്ന് അവള്‍ ഞെട്ടി യുണര്‍ന്നു.!

മിന്നല്‍ വെളിച്ചത്തില്‍ അവ്യക്തമായി അവള്‍ കണ്ടു.. അച്ഛന്‍ ..!

ഒരു നിമിഷം!

അവള്‍ വല്ലാതാവുന്നതും പേടിച്ചരണ്ട്‌, അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഓടിക്കേറുന്നതും വാതില്‍ വലിച്ചടച്ചു കുറ്റിയിടുന്നതും അയാള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു..!!!!

ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി..

(Re-Post)


66 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വായിക്കുന്നതും കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും എല്ലാം നടുക്കുന്ന വാര്‍ത്തകള്‍ ആവുമ്പോള്‍ നമ്മെ നമ്മുടെ മക്കളും തെറ്റിദ്ധരിക്കുമോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു വേള....... കഥ വായിക്കുമ്പോള്‍........ ഒരു മിന്നല്‍ പിണര്‍ ഹൃദയം തുളച്ചു....കടന്നു പോയോ..........!!!!!!
      കഥ,
      നന്നായിരിക്കുന്നു.....
      കേള്‍ക്കുന്ന വാര്‍ത്തകളൊക്കെ ഇത് പോലോത്ത തെറ്റിദ്ധാരണകള്‍ ആയിരുന്നു വെങ്കില്‍......

      ഇല്ലാതാക്കൂ
  2. വല്ലാത്തൊരുകാലത്തിലാണല്ലോ നാം ജീവിക്കുന്നത്. പിന്നെ എങ്ങെനെ ഭയപ്പെടാതിരിക്കും........

    മറുപടിഇല്ലാതാക്കൂ
  3. Sathyathil Vaayichu jettipoyi. chinthikkenda vishayamaanu - Aaa message nannaayi.

    മറുപടിഇല്ലാതാക്കൂ
  4. "കാലം” കലികാലാമാവുമ്പോൾ രക്തബന്ധത്തിന്റെ കാഴ്ചപാടിനുപോലും മാറ്റം സംഭവിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. എഴുതിവെച്ച അക്ഷരങ്ങളില്ലല്ല.
    .എഴുതാതെ ബാക്കി വെച്ച സംഭവങ്ങളിലാണ് ഈ കഥയുടെ ആത്മാവ്...
    ഒരുപാട് കാലത്തേക്ക് മനസ്സിനെ അസ്വസ്ഥമാക്കിയ എന്റെ പ്രിയപ്പെട്ട ഇരിങ്ങാട്ടിരിക്കഥ!

    വായനക്കാരനു നോവും ഉള്‍നോവും പകരുന്ന വായനാനുഭവം..
    സമകാലികതക്കുള്ളില്‍ ഒളിപ്പിച്ച സത്യങ്ങള്‍..
    പെണ്മക്കള്‍ വലുതായി വരുന്തോറും നെഞ്ചിടിപ്പ് കൂടാന്‍ നമുക്കിന്ന് ഇത്തരം കാരണങ്ങള്‍ കൂടിയുണ്ട്....

    ഈ നല്ല കഥ മനസ്സിലെന്നും മായാതെ നില്‍ക്കും....

    (ഞാനിതിനു മുമ്പ് കമന്റിട്ടതായാണൊര്‍മ്മ!)
    :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതിവെച്ച അക്ഷരങ്ങളില്ലല്ല.
      .എഴുതാതെ ബാക്കി വെച്ച സംഭവങ്ങളിലാണ് ഈ കഥയുടെ ആത്മാവ്...
      ഒരുപാട് കാലത്തേക്ക് മനസ്സിനെ അസ്വസ്ഥമാക്കിയ എന്റെ പ്രിയപ്പെട്ട ഇരിങ്ങാട്ടിരിക്കഥ!

      really touching reply ...

      ഇല്ലാതാക്കൂ
    2. പ്രിയപ്പെട്ട വരക്കാരാ നല്ല കമന്റിനു ഹൃദയം തൊടുന്ന ഒരി ലൈക്‌

      ഇല്ലാതാക്കൂ
  6. പറായതെ എന്തോ പറഞ്ഞു............
    അതാണ് ഈ ആധുനികം .....
    ഏ ധുനികതയേ പ്രണാമം

    മറുപടിഇല്ലാതാക്കൂ
  7. നമ്മളെ നമ്മള്‍ തന്നെ പേടിപ്പെടുത്തുനൂ... നമ്മള്‍ക്ക് ചുറ്റും ഇരുട്ട്... ഒന്നും കാണാത്ത ഇരുട്ട്... എവിടേയും ...വെളിച്ചമില്ല.... എല്ലാം ഇരുട്ടില്‍ ... ഒളിച്ചിരിക്കുന്നു.... നിഴലുപോലും പേടിപ്പെടുത്തുന്നു...

    മറുപടിഇല്ലാതാക്കൂ
  8. സ്വന്തം രക്തത്തെ പോലും വിശ്വാസമില്ലാതായ കാലം.

    മറുപടിഇല്ലാതാക്കൂ
  9. valare nalla katha..athinappuram ipozhathe samuhyavastha..congrats usman chetta..

    മറുപടിഇല്ലാതാക്കൂ
  10. ഇങ്ങിനെയും ഒരു വശമുണ്ട്...വിത്യസ്തമായ ഒരു ചിത്രം...നന്നായി.

    മറുപടിഇല്ലാതാക്കൂ
  11. വായിക്കുന്നതും കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും എല്ലാം നടുക്കുന്ന വാര്‍ത്തകള്‍ ആവുമ്പോള്‍ നമ്മെ നമ്മുടെ മക്കളും തെറ്റിദ്ധരിക്കുമോ?

    കലികാലമല്ലേ ഒന്നും ആർക്കും പറയാൻ പറ്റില്ലാ.

    ഭയങ്കര തീക്ഷ്നതയുണ്ട് കഥയിലെ വാക്കുകൾക്ക്. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  12. കാലം അതായിപ്പോയില്ലേ.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഒരേ ഒരു കുറ്റവാളി കാലം മാത്രം.കുറച്ചു വാക്കുകളില്‍ ഒരു നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  13. മറുപടികൾ
    1. നല്ല കഥ. വാക്കുകള്‍ സൂക്ഷമതയോടെ കൂട്ടി പിടിച്ചിരുന്നുവെങ്കില്‍ തീവ്രത അതി ശക്തമാകുമായിരുന്നു. നന്മകള്‍ നേരുന്നു.

      ഇല്ലാതാക്കൂ
  14. ആനുകാലികമായ കഥ,,,,കുട്ടിയെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും,,,?
    കുട്ടിയുടെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ അത്തരത്തിലുള്ളതല്ലേ..?നന്നായി ആവിഷ്കരിച്ചു...
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  15. ഇന്നിന്റെ നേർ കാഴചകൾ അങ്ങിനെയാണല്ലോ.അപ്പോൾ സന്തേഹിച്ചതിനെ കുട്ടിയെ തെറ്റ്പറയാനാവില്ല..

    മറുപടിഇല്ലാതാക്കൂ
  16. കാലം കലികാലവും പിന്നിട്ടു ഇപ്പോള്‍ കൊലവെറിക്കാലത്തിലൂടെ....
    koyakutty.

    മറുപടിഇല്ലാതാക്കൂ
  17. "വായിക്കുന്നതും കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും എല്ലാം നടുക്കുന്ന വാര്‍ത്തകള്‍ ആവുമ്പോള്‍ നമ്മെ നമ്മുടെ മക്കളും തെറ്റിദ്ധരിക്കുമോ?" അങ്ങനെയൊന്നുമില്ല, ഉസ്മാന്‍ ഇരിങ്ങാട്ടിരി !

    മറുപടിഇല്ലാതാക്കൂ
  18. ഇങ്ങനെയുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ജീവിതത്തെ വലിയ അപകടങ്ങളിലേക്ക് തന്നെ നയിച്ചേക്കാം. ഇന്ന് കേട്ടുകൊണ്ടിരിക്കുന്ന പല വാര്‍ത്തകളും ഇവക്കെല്ലാം ബലം നല്‍കുന്നുമുണ്ട്.

    ഷബീറിന്റെ ഒരു പഴയ പോസ്റ്റില്‍ (കഥ) പിതാവിന്റെ ആകുലതകളെ കയ്യടക്കത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. http://shabeerdxb.blogspot.com/2011/06/blog-post.html

    "കുട്ടിയിടുന്നതും" - കുറ്റി കുട്ടി ആയിട്ടുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ ശ്രീജിത് കൊണ്ടോട്ടി.
      2010,- ല്‍ എഴുതിയ കഥ യാണിത് .. ആ വര്ഷം തന്നെ സൌദിയില്‍ നിന്ന് ഇറങ്ങുന്ന 'മലയാളം ന്യൂസിന്‍റെ' സണ്‍ഡേ പ്ലസ്സില്‍ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട് ആ വര്ഷം തന്നെ എന്റെ ബ്ലോഗിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട് . അത് കൊണ്ടാണ് കഥക്ക് കീഴെ റീ പോസ്റ്റ്‌ എന്ന് കൊടുത്തത് ..
      നന്ദി ഷബീറിന്റെ പോസ്റ്റ്‌ പരിചയപ്പെടുത്തിയതിന്

      ഇല്ലാതാക്കൂ
    2. അയ്യോ മാഷെ ഞാന്‍ ഈ പോസ്റ്റ്‌ തിരിചിലാന്റെ പോസ്റ്റിനോട് സാമ്യമുണ്ടെന്ന അര്‍ത്ഥത്തില്‍ അല്ല ലിങ്ക് ഷെയര്‍ ചെയ്തത് കേട്ടോ. രണ്ടു കഥകളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ തമ്മിലുള്ള ബന്ധം മുന്‍നിര്‍ത്തി അത് ഇവിടെ ഷെയര്‍ ചെയ്തു എന്നുമാത്രം. എന്നെയും തെറ്റിദ്ധരിക്കല്ലേ.. :-)

      ഇല്ലാതാക്കൂ
  19. നമ്മുടെ ശരീരത്തിന് ഒരു ഭാഷ ഉണ്ട്
    കണ്ണുകളില്‍ ഭാവവും ഉണ്ട്
    സ്നേഹത്തിന്‍റെ ചുംബനവും കാമത്തിന്‍റെ ചുംബനവും രണ്ടും രണ്ടാണ് അത് തെറ്റ് ധരിക്കപെടാന്‍ ഉള്ള സാദ്യത കുറവാണ് എന്നതാണ് എന്റെ കാഴ്ചപാട്

    കഥയാണ് കഥയില്‍ ചോദ്യം ഇല്ല
    (അവിവേകം എങ്കില്‍ ക്ഷമിക്കുക )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കണ്ണുകളിലെ ഭാവം , ശരീര ഭാഷ ഇവ തിരിച്ചറിയപ്പെടാത്ത ഒരു പ്രത്യേക നിമിഷത്തിലാണ് കഥ നടക്കുന്നത് . രാത്രി, കരണ്ട് പോയിരിക്കുന്നു , മഴ, ഇടി , മകള്‍ ഉറക്കില്‍ നിന്ന് ഞെട്ടിയുണരുന്നു .. ഇതൊക്കെയും ആ തിരിച്ചറിവ് നഷട്ടപ്പെടാന്‍ ഉള്ള സാഹചര്യത്തെ ളിവുകള്‍ .. പിന്നെ കഥയില്‍ ചോദ്യം ഇല്ലെങ്കിലും സ്വാഭാവികത വേണമല്ലോ..
      നന്ദി..

      ഇല്ലാതാക്കൂ
  20. വായിച്ചു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്‌ , എത്ര ഭീകരമായ ഒരു അവസ്തയായിരിക്കുമത്.... എന്ത് ന്യായീകരണം പറഞ്ഞാലും...
    നന്ദി മാഷേ... ഈ ഓര്‍മ പെടുതലിനു ... കഥ ണാണ്ണാഈഈ..
    (തിരചിലാന്റെ കഥ ഓര്‍ക്കുന്നു... ആ ബ്ലോഗ്ഗിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ...)

    മറുപടിഇല്ലാതാക്കൂ
  21. മുമ്പേ വായിച്ചിരുന്നു... ചടുലമായ അവതരണം...
    ചിന്തകളര്‍ഹിക്കുന്ന പ്രമേയം...
    സ്ഥലകാലബോധം ചോര പോലും അന്യമാക്കുന്നു...
    നല്ല സന്ദേശം...

    മറുപടിഇല്ലാതാക്കൂ
  22. ഒന് മിന്നല്‍ പിണര്‍ പോലെ മനസ്സിലേക്ക് കത്തിക്കയറുന്നു ഈ വരികള്‍

    മറുപടിഇല്ലാതാക്കൂ
  23. ചെറിയ വരികളില്‍ വലിയ ഒരു കഥ പറഞ്ഞിരിക്കുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളോട്‌ ഇടപഴകുമ്പോള്‍ ഇക്കാലത്ത്‌ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്‌ടിയിരിക്കുന്നു... അത്‌ മകളായാലും സഹോദരിയായാലും. പെണ്‍കുട്ടികളെ ഒരു പ്രായമായാല്‍ കുറച്ച്‌ അകലെ നിന്ന് മാറി നിന്ന് സ്നേഹിക്കുന്നതാണ്‌ നല്ലത്‌, അല്ലേല്‍ ഇതുപോലെയുള്ള മിന്നല്‍ പിണരുകള്‍ മനസ്സിലൂടെ ഒാടിപ്പോകും.

    മറുപടിഇല്ലാതാക്കൂ
  24. very painful. my heart goes out to the father who was so full of concern for the child. i remember my own dad who was the personification of affection. i may have to thank god for gifting me with a childhood some decades ago. otherwise who knows what poison might have entered into my impressionable mind in the current scenario

    മറുപടിഇല്ലാതാക്കൂ
  25. യാ ഇലാഹീ, ഇങ്ങനെയെങ്ങാന്‍?

    മറുപടിഇല്ലാതാക്കൂ
  26. മിന്നൽപ്പിണർ അങ്ങനെയാണു- ജീവവായുവിനെപ്പോലും കീറിമുറിച്ചേക്കും! ആശയത്തിനും വരികളുടെ കൈയ്യടക്കത്തിനും അഭിനന്ദനങ്ങൾ... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  27. മറ്റുള്ളവരുടെ കണ്ണുകള്‍ക്ക്‌ നമ്മുടെ ഉള്ളു വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന ചില അവസരങ്ങള്‍!!!,!!
    ഇന്നത്തെ കാലത്ത് സ്വന്തം മകളെപോലും ഒന്ന് മടിയിലിരുത്തി താലോലിക്കാന്‍ ഭയമാണ് എന്ന് ഒരാള്‍ പറയുന്നത് കേട്ട് എനിക്ക് പുച്ഛവും ആശ്ചര്യവും തോന്നി എന്നത് സത്യമാണ്. എങ്കിലും ഇതൊരു വേദനയാണ് മാഷേ,
    ആര്‍ക്കു എന്ത് തോന്നിയാലും സ്വന്തം മനസ് പറയുന്നത് കേള്‍ക്കൂ, എങ്കിലല്ലേ നല്ലൊരു അച്ഛനാകാന്‍ കഴിയൂ...........അല്ലേ?

    മറുപടിഇല്ലാതാക്കൂ
  28. kaalangalil kelkkunnathum kaanunnathum ithokke thanne aakumbol.....valare cheriya kadhayil valiyoru sathyavum manassine irutthi chinthippikkunnathum aaya kaaryangal....

    മറുപടിഇല്ലാതാക്കൂ
  29. പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയാണ് എന്നിലുണ്ടായത്...

    മറുപടിഇല്ലാതാക്കൂ
  30. ഹോ ..ചില അപൂര്‍വ്വ നിമിഷങ്ങള്‍ ഇങ്ങിനെയാണ്‌ ...ആ പെണ്‍കുട്ടിക്ക് ആ അച്ഛനോടുള്ള തോന്നല്‍ ..ഇനി ഈ ജീവിതത്തില്‍ മാറ്റിയെടുക്കുക അസാധ്യം ...ആ അച്ഛന് മകളോടും ഭാര്യയോടും എന്ത് വിഷധീകരണവും പച്ച കള്ളമായെ വിശ്വസിക്കൂ ....സന്ദര്‍ഭങ്ങള്‍ മനുഷ്യനെ നിരപരാധിയായിട്ടും മരണം വരെ പിടികൂടും ...ആ അച്ഛനെ മനസ്സിലാക്കാന്‍ മകള്‍ക്കും അമ്മയ്ക്കും ആകട്ടെ ...മാഷേ ഞെട്ടിച്ചു കളഞ്ഞു ..ഇനി ഇതിനൊരു പ്രതിവിധി കൂടെ താങ്ങള്‍ എഴുതണം

    മറുപടിഇല്ലാതാക്കൂ
  31. ഒരു പിതാവിന്‍റെ സ്നേഹവാത്സല്ല്യം ആവാളോം അനുഭവിയ്ക്കുന്ന ഒരു പെണ്‍കുഞ്ഞിലും ഇത്തരം ഭയപ്പാട് ഉണ്ടാവുകയില്ല എന്ന് ഞാന്‍ നൂറില്‍ നൂറും പറയുന്നു...!

    എഴുത്ത് വളരെ ഇഷ്ടായി...
    എവിടെ നിന്ന് എവിടെ കൊണ്ടെത്തിച്ചു ....അറിയിയ്ക്കാതെ അറിയിച്ച ഒരു അവസ്ഥ...അഭിനന്ദനങ്ങള്‍...!

    മറുപടിഇല്ലാതാക്കൂ
  32. അന്ന് ആ നിമിഷം പിതാവായതല്ലല്ലോ. അത് വർഷങ്ങളുടെ ബന്ധമല്ലേ. ഇതുമാതിരി ഒരു സന്ദർഭത്തിൽ ഉടഞ്ഞു പോകുന്നതല്ല അത്. അച്ഛന്റെ സ്നേഹ വാത്സല്യങ്ങളും പിന്തുണയും ഒരു മകളെ എത്രത്തോളം കരുത്തുള്ള ഔന്നത്യമാർന്ന വ്യക്തിത്വത്തിനുടമയാക്കുമെന്നോ. അവൾക്ക് ഇമ്മാതിരി തെറ്റിദ്ധാരണകൾ ഉണ്ടാവുകയില്ല.

    കഥ കേമമായി. രചനാ രീതി അനുപമം. ഞെട്ടൽ വായനക്കാരിലെത്തിയ്ക്കാൻ സാധിച്ചതിന് അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  33. ഞെട്ടിപ്പിക്കുന്ന കഥ ...എങ്കിലും .....ഏതെങ്കിലും നിലക്ക് താളം തെറ്റിയ ഒരു കുടുംബത്തിലെ ഇങ്ങനെ സംഭവിക്കാന്‍ തരമുള്ളൂ....
    അല്ലാതെ മാതാ പിതാക്കളുടെ വാല്സല്ല്യത്തെ തിരിച്ചറിയാതിരിക്കാന്‍ ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കായാലും കഴിയാതെ പോവില്ലെന്നാനെന്റെ വിശ്വാസം ..... എന്തായാലും കുഞ്ഞു വരികളിലൂടെ ...ഒരു നെടു വീര്‍പ്പു പകര്‍ന്നു തന്ന ഉസ്മാനിക്കക്ക് ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-225723

      http://www.facebook.com/groups/137423189678390/241518749268833/

      ഇങ്ങനെ എത്രയെത്ര കഥകള്‍ നാം കേള്‍ക്കുന്നു ? പുറത്തറിയാത്ത എത്രകഥകള്‍ ? രാത്രിയില്‍ അടുത്തടുത്ത്‌ വരുന്ന കമര്‍ത്തി പൂണ്ട കാലൊച്ചകള്‍ എന്റെ പിതാവിന്റെതായിരുന്നു എന്ന് ഒരു പാശ്ചാത്യ കായിക പ്രതിഭ ഇയ്യിടെ വെളിപ്പെടുത്തിയത് വായിക്കാന്‍ ഇടവന്നു !!!

      ഇല്ലാതാക്കൂ
  34. ഒരു താരാട്ട് പോലെ പിതൃസ്നേഹം അവളുടെ നെറ്റിയില്‍ പകര്‍ന്നു നല്‍കുമ്പോള്‍ മലീമസമായ ഇന്നിന്റെ നേര്‍കാഴ്ചകള്‍ കണ്ടും കേട്ടും വളരുന്ന ഒരു പെണ്‍കുട്ടി ഭയചകിതയായാല്‍ അവളെ എങ്ങിനെ കുറ്റപെടുത്തും. പിതാവിന്റെ നിരപരാധിത്വം വരെ ചോദ്യ ചിന്ഹമാകുന്ന ഇത്തരം നിമിഷങ്ങള്‍ സമൂഹത്തില്‍ ഇന്ന് ഏറെയാണ്. സ്വന്തം മക്കളുടെ മാംസത്തില്‍ പോലും കാമം ചികയുന്ന പ്രവണത ഇന്നൊരു ഒറ്റപെട്ട വാര്‍ത്ത അല്ലെന്നിരിക്കെ ഇരിങ്ങാട്ടിരി മാഷുടെ ഈ കഥ പങ്കിടുന്ന പ്രമേയം ഏറെ പ്രസക്തമാണ്.

    ആശംസകള്‍ മാഷേ ...

    മറുപടിഇല്ലാതാക്കൂ
  35. പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  36. ചിന്തിക്കുന്ന മനസ്സുകളുടെ വ്യത്യാസം ഒരേ സാഹചര്യത്തെ പലതായി തോന്നിക്കും ....... ഞെട്ടുന്ന അവതരണം ....!!!

    മറുപടിഇല്ലാതാക്കൂ
  37. മുഹമ്മദു കുട്ടി മാവൂര്‍ ...2012, ഫെബ്രുവരി 29 11:20 AM

    സ്വന്തം അച്ഛനെപ്പോലും സംശയത്തോടെ വീക്ഷിക്കേണ്ടി വരുന്ന പെണ്മക്കളുടെയും സ്വന്തം രക്തത്തില്‍ പിറന്ന പോന്നു മോളെ ഒന്ന് ലാളിക്കാന്‍ പോലും ഭയപ്പെടേണ്ടി വരുന്ന പിതാക്കളുടെയും ഒരു സമൂഹമാക്കി മലയാളിയെ മാറ്റിയെടുത്തതില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട് ...ലോക മനസ്സാക്ഷി മരവിച്ചു പോകുന്ന സെന്‍സേഷനല്‍ ന്യൂസിന് വേണ്ടി അമിത പ്രാധാന്യത്തോടെ ഇത്തരം വാര്‍ത്തകള്‍ കാണിക്കുന്നവര്‍ ഓര്‍ക്കുന്നില്ല ഒരു സമൂഹത്തിന്റെ മുഴുവന്‍ വിശ്വാസ്യതയാണ് ഇവിടെ തകര്‍ന്നു വീഴുന്നതെന്ന് .....മാഷേ ഈ കഥ ഏറെ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാനെന്നു ഞാന്‍ കരുതുന്നു. നമ്മുടെ സമൂഹം ഇന്നെത്തിപ്പെട്ടിട്ടുള്ള ഏറ്റവും അപകടരമായ ഒരു സ്ഥിതി വിശേഷമാണ് ഈ കഥ അനാവരണം ചെയ്യുന്നത്...മക്കളുള്ള അച്ഛന്മാര്‍ക്ക് ഉള്ളു കലങ്ങിക്കൊണ്ടാല്ലാതെ ഇത് വായിക്കാന്‍ കഴിയില്ല ....വല്ലാത്തൊരു ഭീതി ...വല്ലാത്തൊരു നീറ്റല്‍....സമൂഹ മനസ്സാക്ഷിക്കു മുന്‍പില്‍ ഒരു ചോദ്യ ചിന്ഹമായി ഇത് നില കൊള്ളുന്നു ..ഇന്നിന്റെ ഒരു പൊള്ളുന്ന യാതാര്ത്യത്തിലെക്കുള്ള അതി ശക്തമായ ഒരിടപെടലാണ് ഈ കഥ ..നന്ദി മാഷേ ..........

    മറുപടിഇല്ലാതാക്കൂ
  38. ചര്‍ച്ചയാകേണ്ട വിഷയം തന്നെയാണ് ....
    പത്രമാധ്യമങ്ങളുടെ പെരുപ്പിച്ചു കാണിക്കല്‍ ഇന്ന് പല മക്കളുടെയും അച്ഛനമ്മമാരുടെയും നെഞ്ചില്‍ തീ കൊരിയിട്ടിടുണ്ട് .... ഒരു പ്രായം കഴിഞ്ഞാല്‍ തന്റെ മകളെ ഒന് ലാളിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന പിതാക്കള്‍ ചിലപ്പോള്‍ ഇവിടെയും ഉണ്ടാകാം .... എന്ത് പറ്റി നമ്മുടെ സമൂഹത്തിനു സ്നേഹത്തിന്റെയും ലാളനയുടെയും ചെയ്തികള്‍ അതിര്‍ വരമ്പുകള്‍ ലങ്കിക്കുന്നതായി നമ്മുടെ കുട്ടികള്‍ക്ക് എന്ത് കൊണ്ട് തോനുന്നു അല്ലങ്കില്‍ ജന്മം നല്‍കിയവര്‍ എന്ത് കൊണ്ട് അത് ലംഘിക്കുന്നു ..... എവിടെക്കാണീ പോക്ക് .... ..
    മാഷേ നെഞ്ചില്‍ ഒരു മിന്നല്‍ ......

    മറുപടിഇല്ലാതാക്കൂ
  39. അതെ ഒരു മിന്നല്‍പ്പിണര്‍ പോലെ ആണ് ..അച്ഛന്‍ എന്ന ആത്മ ബന്ധത്തില്‍ നിന്നും പെണ്‍ കുഞ്ഞിനെ അകറ്റി നിര്‍ത്തുന്ന കാല ചിത്രം .......

    മറുപടിഇല്ലാതാക്കൂ
  40. വര്‍ത്തമാന കാലത്തെ തികച്ചും പ്രസക്തിയുള്ള നല്ലൊരു കഥ....... കലികാലമെന്നല്ലാതെ എന്ത് പറയാന്‍....സ്വന്തം നിഴലിനെ പോലെ പേടിക്കെണ്ടുന്ന ഒരവസ്ഥ.....ചുരുങ്ങിയ വാകുകളില്‍ ഒരു പാട് ചിന്ദകള്‍ സമ്മാനിച്ചതിന് ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  41. athentha ayal ithuvare makale lalichitte ille? +1 vare makale snehichu,lalaichu valarthiya alanengil, rathriyil achane thiricharinnitundengil makalalla aarum bayapedukayilla. athalla madhyam(eg:-brandy) kazhichu makale snehikkatha achananengil makal samsayikkathirikkilla. enikku thonunnathanu

    മറുപടിഇല്ലാതാക്കൂ
  42. ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഒരു കാലം
    ഇതിനു ഉത്തരവാദികള്‍ ദൃശ്യ മാധ്യമങ്ങളുമല്ലേ
    സദാചാരം എന്നത് വെറുംനിഘണ്ടു വിലെ വാചകമായി ഒതുങ്ങുകയല്ലേ
    മാനുഷിക മുല്യ തകര്‍ച്ചയുടെ ബാക്കി പത്രമാണ്‌ ഈ പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  43. കുറച്ചു വാക്കുകള്‍ കൊണ്ട് വലിയ ഒരു കാര്യം തന്നാണ് പറഞ്ഞത് ...എച്ചുമു പറഞ്ഞതു ശെരി തന്നെ ..ഒരു അച്ഛന്റെ സ്നേഹവും വാത്സല്യങ്ങളും അനുഭവിച്ച ഒരു കുട്ടികളും അത് തെറ്റിദ്ധരിക്കുമെന്നു എനിക്ക് തോന്നണില്ല ..

    മറുപടിഇല്ലാതാക്കൂ
  44. അജ്ഞാതന്‍2012, ഏപ്രിൽ 9 1:50 PM

    എന്ത് പറ്റി നമ്മുടെ സമൂഹത്തിനു സ്നേഹത്തിന്റെയും ലാളനയുടെയും ചെയ്തികള്‍ അതിര്‍ വരമ്പുകള്‍ ലങ്കിക്കുന്നതായി നമ്മുടെ കുട്ടികള്‍ക്ക് എന്ത് കൊണ്ട് തോനുന്നു അല്ലങ്കില്‍ ജന്മം നല്‍കിയവര്‍ എന്ത് കൊണ്ട് അത് ലംഘിക്കുന്നു ...
    ഒരു പൊള്ളുന്ന യാതാര്ത്യത്തിലെക്കുള്ള അതി ശക്തമായ ഒരിടപെടലാണ് ഈ കഥ ..നന്ദി ....നന്ദി...നന്ദി..

    മറുപടിഇല്ലാതാക്കൂ
  45. വേദനിപ്പിച്ചുകളഞ്ഞു....

    കാലത്തിന്‍റെ കുത്തൊഴുക്കില്‍ പരിപാവനമായ പല ഹൃദയബന്ധങ്ങളും തകര്‍ന്നടിയുന്നു എന്ന തിരിച്ചറിവ് ശരിക്കും മനസ്സില്‍ വേദനയുടെ മൂടുപടലങ്ങള്‍ സ്രിഷ്ടിച്ചുകളഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  46. ഒന്ന് പൊള്ളാതെ വായിക്ക വയ്യ. നന്നായി......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  47. എന്തോ പെട്ടന്ന് നിര്‍ത്തി കളഞ്ഞപോലെ തോന്നി.ഒരു പാട് സമയമെടുത്ത് മനസ്സിനെ പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരാന്‍..നല്ല എഴുത്ത്...

    മറുപടിഇല്ലാതാക്കൂ
  48. കാലം...ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി....

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്