2011 നവംബർ 11, വെള്ളിയാഴ്‌ച

അനാഘ്രാതം




ടയാട മാറ്റിയ വിങ്ങലിന്റെ
അഴുകിയ അയലില്‍
നോവഴിച്ചിടുമ്പോള്‍
ഓലത്തടുക്കിന്റെ ഓട്ടക്കണ്ണുകളിലൂടെ
അകത്തു കടന്ന്
ഒരു വെയില്‍ നുറുങ്ങ് ചോദിച്ചു:
ഇനിയുമെത്ര നാള്‍ ?

നെറുകയില്‍ വീണുടഞ്ഞ്
കവിള്‍ തലോടി
ചുണ്ടിണകളിലൂടെ ഒഴുകിയിറങ്ങുന്ന
കുളിര്‍ വള്ളികളും ചോദിച്ചു
അതെ ചോദ്യം.
ഇനിയുമെത്ര നാള്‍ ?

ഒടുവില്‍ ,
പ്രായം തെറ്റിയ
വേനല്‍ കിളിയുടെ
ഈറന്‍ മുടിത്തുമ്പില്‍ നിന്ന്
മഞ്ചാടി മണികള്‍
ഇറ്റിവീഴാന്‍ തുടങ്ങി...

അന്നേരം
അയല്‍പ്പക്കത്തെ സമൃദ്ധിപ്പന്തല്‍
ഒരു മൈലാഞ്ചിക്കല്യാണത്തിന്
ഒരുങ്ങുകയായിരുന്നു.
ഋതു മതിയാവാത്ത
മുല്ല മൊട്ടിന്റെ.






17 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. അയല്‍പ്പക്കത്തെ സമൃദ്ധിപ്പന്തല്‍
    ഋതു മതിയാവാത്ത
    ഒരു മുല്ല മൊട്ടിന്റെ
    മനസ്സമ്മതത്തിന് ഒരുങ്ങുകയായിരുന്നു..!

    എന്താ പറയ്ക...!! മനോഹരമായി.. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  2. അതെ ഇനിയുമെത്ര നാള്‍ ..പലപ്പോഴും നമ്മള്‍ നമ്മോടുതന്നെ ചോദിക്കുന്ന ചോദ്യം ...ജീവിതത്തിന്റെ വിങ്ങലിനെ ഇളം വെയിലില്‍ ഉണക്കാനിട്ട ഈ വരികള്‍ മനോഹരം ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  3. കവിതയിലെ രണ്ടു ചിത്രങ്ങള്‍ -പ്രായം കവിഞ്ഞത് .പ്രായം തികയാത്തത്....പ്രായമേറെയായിട്ടും അനാഘ്രാതം,അചുംബിതം!! ഈദൃശമെത്ര ചിത്രങ്ങള്‍ , പേക്കോലങ്ങളായി നമുക്ക് മുമ്പില്‍ ...മനോഹരമായ കവിത.അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  4. എത്രമനോഹരമായി പറഞ്ഞു മൂന്നു പ്രായങ്ങളെ..അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  5. ഇത് ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  6. ജീവിതാവസ്ഥകള്‍....!
    നിസ്സംഗരായ സമൂഹം....
    ദൗത്യം നിര്‍വ്വഹിക്കാത്ത പണ്ഡിതര്‍...
    ഒളിച്ചോടുന്ന നേതാക്കള്‍...

    ക്ഷമിക്കണേ സഹോദരീ....!

    മറുപടിഇല്ലാതാക്കൂ
  7. നല്ല ആശയം, അതോടൊപ്പം ആ വിഷ്വലൈസേഷനെ അഭിനന്ദിക്കാതെ തരമില്ല.
    വായിച്ചപ്പോള്‍ പഴയ ഒരു കഥയിലെ വരികള്‍ ഓര്‍മ്മ വന്നു...

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്