2010, ഡിസംബർ 23, വ്യാഴാഴ്‌ച

കഥ / തിരിച്ചറിയല്‍ കാര്‍ഡ്

മക്കള്‍ വലുതായി. പെണ്‍മക്കളെയൊക്കെ കെട്ടിച്ചു വിട്ടു. ബാക്കിയുള്ള കാലം മക്കളോടും പേരക്കുട്ടികളോടുമൊപ്പം. ഇനി വയ്യ.
അങ്ങനെയാണ് അയാള്‍ ഒരു തിരിച്ചു പോക്കിനെക്കുറിച്ച് ചിന്തിക്കുന്നത്.
വീണ്ടുമൊരു നിറം മങ്ങിയ ആദ്യ രാത്രി കഴിഞ്ഞ്‌ വെയില്ക്കിളികള്‍ ഇറങ്ങിത്തുടങ്ങിയ ഗ്രാമഭംഗിയുടെ മുറ്റത്ത്‌ പത്രം വായിച്ചിരിക്കുമ്പോള്‍,വല്ലാത്ത സന്തോഷത്തിലായിരുന്നു അയാള്‍.

വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞറിയിക്കനാവാത്ത ആഹ്ലാദത്തോടെ  മക്കളോടൊപ്പം പ്രഭാതഭക്ഷണത്തിന് ഇരിക്കെ, അയാളുടെ ഭാര്യ പറഞ്ഞു: 'നമ്മുടെ റബ്ബര്‍ ഒക്കെ ഷ്ലോട്ടറായി. അതൊക്കെ വെട്ടി കിട്ടിയ കാശിനു കൊടുക്കണം. അവിടെ പുതിയ തൈകള്‍ വെക്കണമെന്ന് കരുതിയിരുന്നു. നിങ്ങളിനി പോകാത്ത സ്ഥിതിക്ക് അത് നടക്കില്ലല്ലോ..'!
പൊടുന്നനെ, വായിലേക്ക് പോയ കൈകളൊക്കെ ഒരു നിമിഷം നിശ്ചലമായി. രസക്കേടില്‍ കുതിര്‍ന്ന പത്തിരിയും കോഴിക്കറിയും കുഴച്ചിട്ട പടി നീക്കി വെച്ച് പ്രതീക്ഷകളോക്കെയും എണീറ്റു...!
അപ്പോള്‍,  നാശ്ത ശീലമില്ലാത്ത പ്രവാസത്തിന്റെ പ്ലേറ്റില്‍ ഒരു പുതിയ തിരിച്ചറിയല്‍ കാര്‍ഡ് കിടന്നു പിടക്കുന്നുണ്ടായിരുന്നു..!

11 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. കറവ വറ്റിയാല്‍ ഉറവ വറ്റി

    ഉറ്റവര്‍ക്കും പറ്റണമെങ്കില്‍
    ഉറവ വറ്റാതിരിക്കണം

    മറുപടിഇല്ലാതാക്കൂ
  2. ആദ്യം കുരങ്ങന്റെ ചപലത
    പിന്നെ കുതിരയുടെ ചടുലത
    കല്യാണം കഴിഞ്ഞ ശേഷം
    ഭാരം ചുമലിലെറ്റുന്ന കഴുത
    ഇനി ശേഷിപ്പ് കാലം
    വീട്ടു മുറ്റത്തെ കാവല്‍ നായ
    പൂതി നടന്നില്ല അല്ലെ...ഹ ഹ..
    നാടൊരു മരീചികയാണ് ഉണ്ണീ
    ഗള്‍ഫ്‌ അല്ലോ സുഖപ്രദം

    മറുപടിഇല്ലാതാക്കൂ
  3. @ Ashraf Unneen :
    ശേഷി ഉണ്ടെങ്കിലെ ശേഷക്കാര്‍ക്കും വേണ്ടൂ..
    അഷ്‌റഫ്‌ ഉണ്ണീനായാലും
    ഉണ്ണി അശ്രഫായാലും
    കാശുന്ടെന്കിലെ ശറഫുള്ളൂ..!
    നിങ്ങളെ എനിക്കിഷ്ടപ്പെട്ടു..
    ഇഷ്ടപ്പെടാനും ഇഷ്ടം പങ്കുവെക്കാനും വീണ്ടും വരുമല്ലോ?
    ഒരു ശങ്ക: കഷ്ടപ്പെടുത്തില്ലല്ലോ അല്ലെ..?

    മറുപടിഇല്ലാതാക്കൂ
  4. പ്രവാസം ഒരു തീരാത്ത പ്രയാസം!

    മറുപടിഇല്ലാതാക്കൂ
  5. പ്രേമിച്ച് എപ്പൊഴും കൂടെ കൊണ്ടു നടന്ന പാവം ഇഖാമയെ മൊഴിചൊല്ലാൻ പറ്റില്ല. തിരിചു പോണം.. കാത്തിരിക്കുണ്ടാകും...

    മറുപടിഇല്ലാതാക്കൂ
  6. എന്താ ഇതിനൊക്കെ ഞാന്‍ പറയ...
    ഒക്കെ പ്രതീക്ഷകള്‍ ആണ് ..
    അല്ലെങ്കിലും ഇപ്പോള്‍ ഇ പ്രവാസം എനിക്കും തരുന്നത് പ്രതീക്ഷകളുടെ കുറെ സ്വര്‍ണ്ണമലകള്‍ ആണ്..
    അല്ലെങ്കിലും ഇനി പ്രതീക്ഷകള്‍ തന്നെ അല്ലെ ഇനിയുള്ള ജീവിതത്തിന്റെ ആധാരം..

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്