വരാതെ നോക്കണം : വീഴ്ച
ആരോഗ്യത്തിനും കൊള്ളാം : വേഴ്ച
ആര്‍ക്കും ഇഷ്ടമല്ല : താഴ്ച
എല്ലാകാര്യത്തിലും വേണം ഒരു : ഉ ള്‍ക്കാഴ്ച
എല്ലാവരും കൊതിക്കുന്നു : ഉയര്‍ച്ച
പരസ്പരം വേണം : ചേര്‍ച്ച
പുനസ്ഥാപിക്കണം : ചാര്‍ച്ച
വാക്കിനുമുണ്ട് : മൂര്‍ച്ച
എല്ലാ മനുഷ്യനും ഉണ്ട് : തളര്‍ച്ച
വേണം എപ്പോഴും : വളര്‍ച്ച
വന്നാല്‍ ഗതി കെട്ടു : വരള്‍ച്ച
ഓരോ രാത്രിക്കുമുണ്ട് : പുലര്‍ച്ച
ആരും കേട്ടാല്‍ ഞെട്ടും : അലര്‍ച്ച
ഭീതിയുണ്ടായാല്‍ ഉണ്ടാകും പതര്‍ച്ച
എല്ലാ കാര്യത്തിലും നല്ലതാണ് ചര്‍ച്ച
ഇല്ലാതെയിരിക്കട്ടെ ചോര്‍ച്ച
ഇതില്ലാതെ ആരെയും കുറ്റപ്പെടുത്തരുത് : തീര്‍ച്ച
അവളാണ് പെണ്ണ് : ഉണ്ണിയാര്‍ച്ച !!!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ