2014 നവംബർ 12, ബുധനാഴ്‌ച

സഹനം പ്രയാസമാണുണ്ണീ




സഹനം പ്രയാസമാണുണ്ണീ 
പ്രഹസനമല്ലോ സുഖപ്രദം !!!

OO

പേര് ഉണ്ടാവാനാണ് പാട് 
പോര് ഉണ്ടാവാന്‍ ഒരുപാടുമില്ല 
പോരുണ്ടായാല്‍ പോകാനാണ് പാട് 
പേര് ഉണ്ടായാല്‍ പോകാനില്ല പാട്
ഒരുപാട് വേണ്ടതൊന്നും ഒരുപാടില്ല 
ഒരുപാട് വേണ്ടാത്തതെല്ലാം ഒരുപാടുണ്ട് താനും !!!

OO

കൈവല്യമെത്ര സുന്ദരം 
വൈകല്യമെത്ര ദുഷ്ക്കരം 
വൈവിധ്യമെത്ര രസകരം 
വൈധവ്യമെത്ര ദുസ്സഹം !!!

OO

ചാരത്തെ പോലും 
വെറും ചാരമാണെന്ന് 
വിചാരിക്കരുത് .
തരം വരുമ്പോള്‍ 
ചാരെ വരും 
ചാരി നില്‍ക്കും 
ചാടി വീണ്
ചാരം പോലും 
നമ്മെ 
വിചാരണ ചെയ്യും !!!

OO 

ചെലവാക്കലും 
ചില വാക്കുകളും ഒരു പോലെയാണ് 
ചിലയിടത്ത് 
വശ്യം 
ചിലയിടത്ത് 
ആവശ്യം 
ചിലയിടത്ത് 
അത്യാവശ്യം 
ചിലയിടത്ത് 
അനാവശ്യം 

OO

വിവാഹ 'ആഭാസം'




വിവാഹ ആഘോഷം വിവാഹ 'ആഭാസം' ആയി മാറിയിരിക്കുന്നു . വിവാഹ തോന്ന്യാസവും !

പണ്ടൊക്കെ ഓരോ നാട്ടിലും പേടിക്കാന്‍ ചില കാരണവന്മാര്‍ ഉണ്ടായിരുന്നു 
ഇന്ന് നേരെ തിരിച്ചാണ് . കാരണവന്മാര്‍ക്കാണ് പേടി . 
ഫ്രീക്കന്മാരെ !!!

OO
ചെറുക്കന്‍ കല്യാണത്തലേന്നു ചങ്ങാതിമാര്‍ക്ക് കുപ്പി വാങ്ങി കൊടുക്കണം പോലും ! 
ബാറില്‍ നിന്ന് കൂപ്പണ്‍ വാങ്ങി കൊണ്ട് വന്നു തലേന്ന് വിതരണം ചെയ്യുന്നും ഉണ്ടത്രേ .. !

ഇല്ലെങ്കില്‍  കല്യാണം അലമ്പാക്കും എന്ന്  !!!
- ഇന്ന് കിട്ടിയ വിവരം  !!!

OO

അഞ്ചു ലക്ഷം ലോണ്‍ എടുത്താണ് പോലും ഒരാള്‍ കല്യാണം പൊടിപൊടിച്ചത് . 

OO

ഭക്ഷണം ബാക്കി വന്നത് കുഴിച്ചിട്ടു എന്ന് പറയുന്നതാണ് 
പോലും ഇപ്പോള്‍ കല്യാണം കെങ്കേമമായതിന്റെ ലക്ഷണം '

OO

ഭക്ഷണ പന്തലില്‍ സസ്യഭുക്ക്, മാംസ ഭുക്ക് , ബോഫെ ഭുക്ക് എന്നിങ്ങനെ പ്രത്യേകം സെക്ഷന്‍ ഉണ്ട് പോലും . 
ഫേസ് ബുക്കിനും കൂടി സെക്ഷന്‍ വരും ഉടന്‍ :)

OO

മൈലാഞ്ചി കല്യാണ ത്തിന്റെ അന്ന് സംസ്ഥാന 
സ്കൂള്‍ യുവജനോത്സവത്തിനു ചെന്ന പോലെയുള്ള അനുഭവം ആണത്രെ . ഒന്നാമത്തെ സ്റ്റേജില്‍ കുച്ചിപ്പിടി , സ്റ്റേജ് രണ്ടില്‍ ഗാനമേള , മൂന്നില്‍ ഒപ്പന , നാലില്‍ തിരുവാതിരക്കളി ,. പന്തലിനു പിറകില്‍ കുപ്പിക്കളി

OO

അന്ന് കല്യാണ വീട്ടില്‍ കൈകൊട്ടിക്കളി 
ഇന്ന് കയ്യാങ്കളി

OO
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്