ആദ്യമൊരു കൌതുകമായിരുന്നു.
വീണിടം നനക്കാതെ,
കൈക്കുടന്നയില് മലര്ന്നു കിടന്നു
ആകാശം കാണുന്ന
ചില്ല് കുഞ്ഞ്!
അവള് , ചേമ്പില
അവനെ മാറോടു ചേര്ത്ത്..
പിന്നീടെപ്പോഴോ
തികച്ചും അശ്രദ്ധമായി കണ്ണാടി നോക്കി
മുഖം മിനുക്കുമ്പോഴാണ്
ഒരു വികൃതി പയ്യന് കാറ്റ്
അവളെ മുട്ടിയുരുമ്മി അടുത്ത് വന്നു
ഒരു മൃദു ശ്വാസം വിടുന്നത്.
വീണെന്ന് മാത്രമല്ല
ഉടയുകയും ചിതറുകയും ചെയ്തു..!
പിന്നെയും കുറെ വലുതായിട്ടാണ്
അറിഞ്ഞത്,
അതൊരു കവിതയായിരുന്നു;
ജീവിതവും..!






