2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

'കുട്ടികളെ തല്ലിയാല്‍ ജയിലില്‍ കിടക്കേണ്ടി വരും''കുട്ടികളെ തല്ലിയാല്‍ ജയിലില്‍ കിടക്കേണ്ടി വരും' എന്ന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലില്‍ ഞാനിന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ രണ്ടാമത്തെ മോളോട് ചോദിച്ചു .
ഞാന്‍ നിന്നെ തച്ചിട്ടുണ്ടോ ?

നിമിഷ നേരം കൊണ്ട് തന്നെ ഉത്തരം വന്നു .
സീരിയസ് ആയി ഇത് വരെ അടിച്ചിട്ടില്ല . തമാശക്ക് കുറെ കിട്ടിയിട്ടുണ്ട് .
ങാഹാ . തമാശയ്ക്കോ .. അതേതാ ?

നിങ്ങള്‍ കമ്പ്യൂട്ടറില്‍ കുറെ നേരം ഇരുന്നു ബോറടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ എന്റെ കൈപ്പലക്ക് മെല്ലെ ഒരു അടി , പള്ളക്ക് ഒരു കുഞ്ഞു കുത്ത് , ചെവിയില്‍ പിടിച്ചു ഒരു കൊച്ചു തിരി . കവിളിലൊരു നുള്ള് ..
ഇതൊക്കെ കുറെ കിട്ടിയിട്ടുണ്ട് ...!!!

അതൊക്കെ ഒരു രസത്തിന് അല്ലേ ?
അതിനാണ് ഓമന നുള്ള് , ഓമനത്തല്ല് , ഓമനപ്പിച്ച് എന്നൊക്കെ പറയുക ..

അതെ അത് തന്നെ അല്ലെ ഞാനും പറഞ്ഞത് . തമാശക്ക് എന്ന്

പിന്നെ ..

പിന്നെ ..? ഇനിയും എന്തോ പറയാനുണ്ട്‌ എന്ന് തോന്നുന്നല്ലോ ..?

അതിനു മറുപടി 'ഏറനാടന്‍ ശ്ലാംഗില്‍ ' ആണ് വന്നത് !

'ങ്ങളെ മോന്ത കനത്താല്‍ ച്ചു പെരും പേടിയാ .. അപ്പൊ ങ്ങളെ മൊകം ആകെ കറുത്ത് കരു വാളിച്ചു കാണാന്‍ ഒരു രസവും ഉണ്ടാവൂലാ .. അപ്പൊ തോന്നും അടി കിട്ടുന്നതാ ചീത്ത പറയുന്നത്തിലേറെ നല്ലത് എന്ന് !!

ഗുഡ് . അപ്പോള്‍ സീരിയസ് ആയി ഒരു അടി പോലും മക്കളെ അടിക്കാത്ത എന്നെ ഞാന്‍ തന്നെ 'ബെസ്റ്റ് ഫാദര്‍' ആയി തെരഞ്ഞെടുത്തിരിക്കുന്നു ..
ഒന്ന് കയ്യടിച്ചേ ...!!!!

ഉപ്പാ കയ്യടിക്കാന്‍ വരട്ടെ ..

നുരഞ്ഞു പൊങ്ങിയ ആവേശം പെട്ടെന്ന് അവസാനിപ്പിച്ച്‌ ഞാന്‍ ചോദിച്ചു .
എന്തേ ?

അപ്പോള്‍ അവള്‍ ഒരു മറു ചോദ്യം എനിക്ക് നേരെ ..
നിങ്ങള്‍ ബെസ്റ്റ് ഫാദര്‍ ആയതെങ്ങിനെ ?
നല്ല മനസ്സുള്ള അച്ഛന്‍ ആയത് കൊണ്ട് തന്നെ ...
അല്ല
പിന്നെ ?

പിന്നെ .. പിന്നെ .. പിന്നെ..

എന്താ ഒരു പിന്നെയും പിന്നെയും പിന്നെ ..

നിങ്ങളുടെ മകള്‍ 'ബെസ്റ്റ് ഡോട്ടര്‍' ആയതോണ്ടാ നിങ്ങള്‍ ബെസ്റ്റ് ഫാദര്‍ ആയത് .
ഇത് വരെ സീരിയസ് ആയ ഒരു അടിക്കു പോലും കാരണം ഉണ്ടാക്കാത്ത കുട്ടി എന്ന നിലക്ക് ആ ക്രെഡിറ്റ് എനിക്കാണ് .. അപ്പൊ ഞമ്മള് പറഞ്ഞു വരുന്നത് എന്താച്ചാല്‍
'നല്ല മക്കളാണ് നല്ല രക്ഷിതാക്കളെ സൃഷ്ടിക്കുന്നത് !!!
ഒന്ന് കയ്യടിച്ചേ ...!!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്