2014, ജൂലൈ 23, ബുധനാഴ്‌ച

ജൂണ്‍ഓരോ ജൂണ്‍ വരുമ്പോഴും ഞാനൊരു നെടുവീര്‍പ്പിടും .
'ധൃതി' നഷ്ടപ്പെടുത്തിയ എന്റെ ഒരു വയസ്സ് ഓര്‍ത്ത്‌ സങ്കടപ്പെടും .
സ്ലേറ്റും പെന്സിലും ഒക്കെ വാങ്ങി ജ്യേഷ്ടനെ , സ്കൂളിലേക്ക് ചേര്‍ക്കാന്‍ കൊണ്ടു പോകു മ്പോള്‍ വാശി പിടിച്ചു ..
''മ്മാ ന്നീം ഇസ്കൂളി ചേര്‍ക്കണം ..'' ഞാന്‍ മോങ്ങാന്‍ തുടങ്ങി

ഒടുവില്‍ ഉമ്മ പറഞ്ഞു : 'ന്നാ ന്റെ കുട്ടീം പോന്നോ ..'
ഞാനും പോയി .
അഞ്ചു വയസ്സായാലേ സ്കൂളില്‍ ചേര്‍ക്കൂ എന്ന് മാഷ്‌ പറഞ്ഞു .
എനിക്ക് നാലേ ആയിട്ടുണ്ടായിരുന്നുള്ളൂ .
അത് കേട്ടപ്പോള്‍ ഉമ്മ മാഷോട് പറഞ്ഞു :
'ന്നാ ഓന് ഒരു വയസ്സ് കൂട്ടി എയ്തിക്കളീ .. '
അങ്ങനെ നാലാം വയസ്സിലെ ഞാന്‍ അഞ്ചാം വയസ്സുകാരനായി .
ഒരു വയസ്സ് ഫ്രീ ആയിക്കിട്ടി !!

ഒറ്റയടിക്ക് നാലാം വയസ്സുകാരന് ഒന്നാം ക്ലാസ്സിലേക്ക് പ്രൊമോഷന്‍ .
ഒരു വയസ്സിന്റെ ബോണസും

ഉമ്മാക്ക് അന്ന് അറിയില്ലല്ലോ ഒരു വയസ്സിന്റെ വില .
ഇവന്‍ ഒരു ഗവണ്മെന്റ് ജീവനക്കാരന്‍ ആവുമെന്നും മാഷ് ആവുമെന്നും ഒരു കൊല്ലം പോയാല്‍ അത് വല്യ നഷ്ടമാകും എന്നൊന്നും അന്ന് പാവം എന്റെ ഉമ്മയുടെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലല്ലോ ...!!!

ഈ സങ്കടം പറയുമ്പോഴൊക്കെ പെങ്ങള്‍ പറയും :
''അങ്ങനെ മാണം അനക്ക് . അല്ലെങ്കിലും അനക്ക് വല്യ ധ്റുതി അല്ലെ എല്ലാറ്റിനും .. ച്ചും പറ്റി ...!!

1 comments:

  1. Good one :-)

    ഉമ്മയുടെ മലയാളം സ്റ്റൈൽ അതുപോലെ എഴുതിയത് വായിക്കാൻ എന്തു രസം!

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്