2014, ജൂലൈ 23, ബുധനാഴ്‌ച

ഞാനിനി ഒരലക്കല്‍ അലക്കും




ഞാനിനി ഒരലക്കല്‍ അലക്കും !!!
-------------------------------

ഇന്നലെ എന്റെ ഒരു വായനക്കാരന്‍ Rasheed Rashe
ഒരു സ്ക്രീന്‍ ഷോട്ടുമായി ഇ ന്‍ ബോക്സില്‍ വന്നു ചോദിച്ചു :
മാഷേ , ഇത് നിങ്ങളുടെ സൃഷ്ടി അല്ലേ ?

വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി .
ഞാന്‍ പറഞ്ഞു : 'അതെ' .
എങ്കില്‍ അവന്റെ വാളിലൊന്നു ചെന്ന് നോക്കൂ .
ചെന്ന് നോക്കി . എന്റെ ഫ്രണ്ട് ലിസ്റ്റിലില്ലാത്ത ആളാണ്‌ .
അവിടെ ആ പോസ്റ്റ്‌ നിറഞ്ഞ സദസ്സില്‍ ഓടുന്നുണ്ട്
കുറെ ലൈക്‌ കളും കമന്റുകളും സ്വന്തമാക്കിയിട്ടുണ്ട് .

അഭിനന്ദനങ്ങള്‍ക്ക് നന്ദി മാത്രമല്ല സിമ്പലിട്ട ആളുകള്ക്ക് പോലും മെന്‍ ഷന്‍ ചെയ്യുന്നുമു ണ്ട് കക്ഷി .

അല്പം താഴേക്കു പോയപ്പോള്‍ പിന്നെയും കണ്ടു വേറെയും ഒന്ന് രണ്ടെണ്ണം .
ആശയങ്ങള്‍ ക്കും പോസ്റ്റുക ള്‍ ക്കും കക്ഷിക്ക് ക്ഷാമമൊന്നും ഇല്ല .
എന്റേത് മാത്രമല്ല മറ്റു പലരുടെയും പോസ്റ്റുകള്‍ അവിടെ അവന്റെതായി ഓടുന്നത് കണ്ടു .

ഏതായാലും ആ വിവരം അവനെ ഒന്ന് അറിയിക്കണമല്ലോ എന്ന് കരുതി
ഞാന്‍ ഇ ന്‍ ബോക്സില്‍ ചെന്ന് ഒരു 'ഹായ്' പറഞ്ഞു .
ഉടനെ 'ഹായ്' തിരിച്ചു കിട്ടി

മുഖവുരയൊന്നും നീട്ടാതെ ഞാന്‍ പറഞ്ഞു :
'മോനെ നിന്റെ വാളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത് എന്റെ സൃഷ്ടി ആണ് .
മറ്റുള്ളവരുടെ പോസ്റ്റുകള്‍ സ്വന്തമാക്കി പോസ്റ്റ്‌ ചെയ്യുമ്പോള്‍ ഒന്നുകില്‍ അത് എഴുതിയ ആളുടെ പേര് വെക്കണം . അത് അറിയില്ലെങ്കില്‍ ഒരു കടപ്പാട് എങ്കിലും വെക്കണം . അതാണ്‌ മാന്യത .

അപ്പോള്‍ അവന്റെ മറുപടി
'അത് നിങ്ങളുടെതാണ് എന്ന് ആര് പറഞ്ഞു ?
എനിക്ക് നിങ്ങളെ അറിയുക പോലുമില്ല .
എന്താ തെളിവ് ?

പിതൃത്വത്തിന് നേരെയാണ് അവന്റെ ആക്രമണം .
ഇനി ഡി എന്‍ എ ടെസ്റ്റ്‌ നടത്തി തെളിയിക്കണം

ഞാന്‍ എന്റെ വാളിലേക്ക് ഓടി .
പോസ്റ്റ്‌ എന്റെതാണ് എങ്കിലും എന്ന് പോസ്റ്റ്‌ ചെയ്തു എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല .
കുറെ താഴോട്ടു പോയി നോക്കി . നോ രക്ഷ .
ഒടുവില്‍ വാദി പ്രതി ആകുമോ എന്ന് വരെ തോന്നി എനിക്ക്

അപ്പോഴാണ്‌ ആ 'സാധനം' ബ്ലോഗിലും ഉണ്ടല്ലോ എന്ന് 'ഓടിയത്'
അവിടെയാവുമ്പോള്‍ കണ്ടെത്താനും എളുപ്പമാണ് .
ഒടുവില്‍ 'യുറീക്കാ ...'

'വിയര്‍ത്തു കുളിച്ചു ' 'തെളിവുമായി' അവന്റെ അടുത്ത് ചെന്നു .
ഇതാ തെളിവ് !!

അല്‍പ നേരം അവന്റെ അടുത്തു നിന്ന് പ്രതികരണം ഒന്നുമില്ല .
പക്ഷേ , ലിങ്ക് അവന്‍ കണ്ടിരിക്കുന്നു എന്നതിന്റെ തെളിവായി ടിക്ക് മാ ര്‍ ക്ക് കാണുന്നുണ്ട് .
അപ്പോള്‍ ഞാന്‍ വീണ്ടും ഒന്ന് കൊത്തി .
നീ പോയോ ?
ഇല്ല , ഞാന്‍ തെളിവ് പരിശോധിക്കുകയാണ്

ഒടുവില്‍ അവന്‍ എന്നോട് പറഞ്ഞു :
'എനിക്ക് ഇത് വാട്ട് സ് അപ്പില്‍ നിന്ന് കിട്ടിയതാണ് .'

ആയിക്കോട്ടെ ഭായ് എന്നാലും അത് പോസ്റ്റ്‌ ചെയ്യുമ്പോ ള്‍ ഒരു കടപ്പാട് എങ്കിലും വെക്കണ്ടേ ?

''എന്റെ ഭായ് നിങ്ങള്‍ എന്താ ഈ പറയുന്നേ ? വലിയ വിലപിടിപ്പുള്ള സാധനം ആണെങ്കില്‍ അത് സൂക്ഷിച്ചു വെക്കണം . ആര്‍ക്കും കിട്ടാത്ത നിലക്ക് . ഇത് പൊതു വഴിയില്‍
ഇട്ടു ആരും എടുത്തു കൊണ്ട് പോകരുത് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല .
നടന്നു പോകുന്ന വഴിയില്‍ കൊള്ളാവുന്ന എന്തൊരു സാധനം കണ്ടാലും ആരും എടുക്കും .
ആ എടുത്ത ആളൊരിക്കലും അതിന്റെ ഉടമയെ അന്വേഷിച്ചു പോകാറില്ല ................!!!

എനിക്ക് ഉത്തരം മുട്ടി .
അനിഷ്ടം തോന്നിയ അവനോടു എനിക്ക് ഇഷ്ടം തോന്നി
കാര്യം ആര് പറഞ്ഞാലും കാര്യം തന്നെ ആണല്ലോ .

എന്ത് മറുപടി പറയും എന്നറിയാതെ വിഷമിച്ചിരിക്കുന്ന എന്റെ നെഞ്ചിലേക്ക് അവന്റെ അവസാത്തെ അമ്പ്‌ വന്നു വന്നു തറച്ചു .
ഏതായാലും ബ്ലോഗ്‌ ലിങ്ക് തന്നതിന് നന്ദി
''ഞാനിനി ഒരലക്കല്‍ അലക്കും'' !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്