2014, ജൂലൈ 23, ബുധനാഴ്‌ച

മനോഗതി
ഒരു വൃദ്ധ ഒരു കുട്ടിയേയും എടുത്തു ബസ്സില്‍ , നിന്ന് യാത്ര ചെയ്യുമ്പോള്‍ അടുത്തിരിക്കുന്നവന്‍ കണ്ടില്ലെന്നു നടിക്കും .

ഒരു തരുണീമണിയാണ് കുട്ടിയേയും എടുത്തു നില്‍ക്കുന്നത്
എങ്കില്‍ 'ഞാനെടുത്തോളാം കുട്ടിയെ ..
മോനെ കുക്കുടൂ ചേട്ടന്റെ അടുത്ത് വാ മിഠായി വാങ്ങിതരാം ട്ടോ ... എന്നൊക്കെ വലിയ ഡയലോഗ് അടിച്ചു ചേച്ചി കുട്ടിയെ കൊടുക്കും മുന്‍പേ എടുത്തു മടിയില്‍ വെച്ചിരിക്കുംഒരു വൃദ്ധ :
മോനെ ഈ രാമദാസ് ഡോക്ടറെ വീട് എവിടെയാ ?

നേരെ പോയി ഇടത്തേക്ക് തിരിഞ്ഞു അവിടെ കാണുന്ന ആരോടെങ്കിലും ചോദിച്ചാല്‍ മതി ..

അല്പം കഴിഞ്ഞു ഒരു ചെറുപ്പക്കാരി അവന്റെ അടുത്തു വഴി ചോദിച്ചു വന്നാലോ ?

ചേച്ചീ ആ കണ്ണ് ഡോക്ടര്‍ രാമദാസിന്റെ വീടല്ലേ .
നേരെ പോയാല്‍ മതി . കുറച്ചേ നടക്കാനുള്ളൂ .
ആദ്യം കാണുന്ന സിഗ്നലില്‍ നിന്ന് ഇടത്തോട്ടു തിരിയണം .
അപ്പോള്‍ ഒരു ഫാന്‍സി ഷോപ്പ് കാണും .
പിന്നെ ഒരു റസ്റ്റോറന്റ് കാണാം .
അതും കഴിഞ്ഞ് കുറച്ചു കൂടി മുന്നോട്ടു പോയാല്‍
റയില്‍ വേ ഗേറ്റ്
ഗേറ്റ് കടന്നു അപ്പുറത്തെ നാലാമത്തെ വീട് ആണ് ഡോക്ടറുടെത് .
മഞ്ഞ പെയിന്റ്റ് അടിച്ച വീട് ആണ് .

ബുക്ക് ചെയ്തിട്ടുണ്ടോ ? നല്ല തിരക്കുള്ള ആളാ ..
വഴി മനസ്സിലായോ .
ഇല്ലെങ്കില്‍ ഞാന്‍ കൂടെ വരാം ...0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്