2014, ജൂലൈ 23, ബുധനാഴ്‌ച

കേള്‍ക്കല്‍
ഒരു പാട് കേള്‍ക്കലുകളുണ്ട് .
വാര്‍ത്ത കേള്‍ക്കല്‍ ,
പാട്ട് കേള്‍ക്കല്‍ ,
പ്രസംഗം കേള്‍ക്കല്‍ ,
സുഹൃത്തിനെ കേള്‍ക്കല്‍ ,
ഭാര്യയെ കേള്‍ക്കല്‍ ....

പക്ഷേ ,
ഇവയിലേറെയൊക്കെ കേള്‍ക്കേണ്ടതും
നാം കേള്‍ക്കാതെ പോകുന്നതുമായ മറ്റു ചില കേള്‍ക്കലുകളും ഉണ്ട് !!!

കുഞ്ഞുങ്ങളെ കേള്‍ക്കല്‍ ,
അമ്മയെ കേള്‍ക്കല്‍ ,
പ്രകൃതിയെ കേള്‍ക്കല്‍ .. !!

ഒരു കാര്യം ഉറപ്പാണ് .
ഈ മൂന്നു കേള്‍ക്കലുകള്‍ക്കലുകള്‍ക്കും
മറ്റൊരു കേള്‍ക്കലിനും തരാന്‍ പറ്റാത്ത
ചില അനുഭൂതിയാണ് പകരാന്‍ കഴിയുക !!

ഭൂമി അമ്മയാണ്
ചെടികളും മരങ്ങളും സസ്യ ലതാദികളും
അമ്മയുടെ മക്കളും

''അനഘതപ്പെടുമമ്മേ വത്സലത്വത്തിനാല്‍ നിന്‍
സ്തന ഗിരികള്‍ ചുരത്തും നല്‍പയസ്സല്പമന്യേ
ദിനമനുപരിപാനം ചെയ്കയാല്‍ നിന്നിലുണ്ടാ -
മനവധി ചെറു ധാന്യം പുഷ്ടിപൂണ്ടുല്ലസിപ്പൂ ...''

കവി പാടിയത് എത്ര സുന്ദരം !!

പ്രകൃതിയെ അമ്മയെ എന്ന പോലെ സ്നേഹിക്കാം
കുഞ്ഞുങ്ങളോടെന്ന പോലെ മരങ്ങളെ വളര്‍ത്താം ; താലോലിക്കാം
പച്ചപ്പിലേക്ക് കാതോര്‍ക്കാം .

പ്രകൃതി ദുഷിച്ചു പോയാല്‍
മണ്ണും വെള്ളവും മലിനമായാല്‍
പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല
അമ്മയില്ലെങ്കില്‍ തീര്‍ന്നില്ലേ
മക്കളുടെ കാര്യം !!!

പതിതമായ 'പരിതസ്ഥിതി'യില്‍ നിന്ന്
പാവനമായ ഒരു പരിസ്ഥിതിലേക്ക്
പ്രവേശിക്കട്ടെ നമ്മുടെ മണ്ണും മനസ്സും ..

കൃതിയും
വികൃതിയും
തകൃതിയും
ആകൃതിയും
പ്രകൃതിയും
എല്ലാം കൊള്ളാം..
ഒന്നും വികൃതമാക്കരുതെന്നു മാത്രം
അതാണ്‌ ശരിയായ സുകൃതി!!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്