2014, ജൂലൈ 23, ബുധനാഴ്‌ച

സ്റ്റാന്റ് അപ്പ്‌ സിറ്റ് ഡൌണ്‍ !!!അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനായിരുന്നു .
കണക്ക് മാഷും .
ഞങ്ങള്‍ ഒന്നിച്ചായിരുന്നു താമസം .
റസിഡന്‍ഷ്യല്‍ സ്കൂള്‍ ആയതു കൊണ്ട് അവിടെ തന്നെയായിരുന്നു അധ്യാപനവും താമസവും കളിയും ചിരിയും ഒക്കെ ഒരേ കോമ്പൌണ്ടില്‍ തന്നെ .

കണക്കു മാഷ്‌ ഭയങ്കര വോളി ബാള്‍ പ്രേമിയാണ്‌ . 'സ്മാഷി'ന്റെ ഉസ്താദ് !!

എന്നും വൈകുന്നേരം ഞങ്ങള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വോളി ബോള്‍ കളിക്കും . മിക്കവാറും ജയിക്കുക കണക്കു മാഷിന്റെ ടീം തന്നെ .

രാത്രിയായാല്‍ കണക്കു മാഷ് നേരത്തെ കേറി കിടക്കും . കിടക്കുന്നത് തന്നെ കണക്ക് .
അധികം വൈകാതെ ചില ചൂളം വിളികളും
ചരക്ക് ലോറി കയറ്റം കേറുന്ന പോലെയുള്ള ഒച്ചയുമോക്കെയായി ഉറക്കം കൊഴുക്കും .
നേരം വെളുക്കും വരെ ആ ഭാഗത്ത് നിന്ന് പൊട്ടലും ചീറ്റലും പൊട്ടിത്തെറിയും പടക്കം പൊട്ടലും ഒക്കെ കേള്‍ക്കാം .

ഒരു ദിവസം . കണക്കു മാഷ് ഉറങ്ങി ശ്രുതിയും താളവും നോട്സും ഒക്കെ ഒപ്പിച്ചു ഘോര രാഗത്തില്‍ നിശാ സംഗീതം ആരംഭിച്ചു .

ഇടക്കെപ്പോഴോ 'ഐ ഷാള്‍ ' എന്ന് പറഞ്ഞതും ആങ്ങി യോങ്ങി ഒരു സ്മാഷ് കൊടുത്തതും ഒന്നിച്ചായിരുന്നു . പക്ഷേ പന്തിനു പകരം ചുമരിനായിരുന്നു എന്ന് മാത്രം !!

''ന്റ ള്ളോ ... ''എന്ന നിലവിളിയാണ് പിന്നെ കേട്ടത് ..!!!ആയിടക്ക്‌ ഞങ്ങളുടെ റൂമിലേക്ക്‌ ഒരു പുതിയ ടിടിസി മാഷും വന്നു .
അധ്യാപന രംഗത്തെ പുതു മുഖമാണ് കക്ഷി .
അദ്ദേഹം ഉറക്ക രാഗത്തിന്റെ ആളൊന്നുമല്ല .
ഒരേ ഒരു ദോഷം മാത്രം .
മൂപ്പര്‍ ഉറക്കത്തില്‍ നന്നായി ക്ലാസ്സ് എടുക്കും എന്ന് രണ്ടാമത്തെ ദിവസം തന്നെ ബോധ്യമായി !

ലൈറ്റ് കെടുത്തും മുമ്പേ ടിടിസി കേറി കിടന്നു .
അല്പം കഴിഞ്ഞില്ല . കലാപരിപാടി ആരംഭിച്ചു

നീണ്ടു നിവര്‍ന്നു കിടക്കുന്ന ടിടിസി ചൂണ്ടു വിരല്‍ ഉയര്‍ത്തി ഉറക്കെ ആജ്ഞാപിക്കുകയാണ്

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍ !!!

ഒടുവില്‍ ഞാന്‍ ചെന്ന് ആ ചൂണ്ടു വിരലില്‍ മുറുക്കി പിടിച്ച്
ആജ്ഞാപിച്ചു

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍ !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്