2014, ജൂലൈ 23, ബുധനാഴ്‌ച

പോസ്റ്റ്‌മുമ്പൊക്കെ 'പോസ്റ്റ്‌' എന്ന് കേട്ടാല്‍ മനസ്സിലുണരുക
ഇലക്ട്രിക് പോസ്റ്റ്‌ ,
ടെലഫോണ്‍ പോസ്റ്റ്‌
ഗോള്‍ പോസ്റ്റ്‌
പിന്നെ
പോസ്റ്റ്‌ ഓഫീസ് ഒക്കെയാണ് .

ഇന്ന് പോസ്റ്റ്‌ എന്ന് കേട്ടാല്‍
ഇവിടെ കൊണ്ട് വന്നു നാട്ടുന്ന പോസ്റ്റ്‌ എന്നേ മനസ്സില് ആദ്യം വരൂ.

പഴയ പോസ്റ്റുകള്‍ ,
പോസ്റ്റ്‌ ഓഫീസുകള്‍ ,
പോസ്റ്റ്‌ മാന്‍ ,
ഒന്നും നമ്മുടെ ഓര്‍ മ്മയില്‍ പോലും കടന്നു വരുന്നില്ല

വിസ്മൃതിയില്‍ മറഞ്ഞ അങ്ങനെയങ്ങനെ എത്ര കാര്യങ്ങള്‍ ,
വിഷയങ്ങള്‍ , വസ്തുക്കള്‍ , പേരുകള്‍ .

ഇന്നലെ ടി വി കണ്ടു കണ്ടു കൊണ്ടിരി ക്കുമ്പോള്‍ ഏതോ ഒരു ചാനലില്‍ 'സിനിമാ വിശേഷം' ആണ് നടക്കുന്നത് . അവതാരക ഇങ്ങനെ പറയുന്നു .
'ജയറാമും പാ ര്‍വതിയും ഒന്നിക്കുന്നു .'
ഞാന്‍ അത്ഭുതപ്പെട്ടു .

മഞ്ജു വിനെ പോലെ പാ ര്‍വതിയും സിനിമയിലേക്ക് തിരിച്ചു വന്നോ ?
പിന്നെയാണ് മനസ്സിലായത്‌
അത് പഴയ പാ ര്‍വതിയല്ല പുതിയ പാ ര്‍വതിയാണ് എന്ന് ! ഏതായാലും ജയറാം അന്നും ഇന്നും ഒന്ന് തന്നെ . ആണും പെണ്ണും തമ്മിലുള്ള ഒരു വ്യത്യാസം !

ഒരു കാലത്ത് നമ്മുടെ ഈ ഫേസ് ബുക്കും ഇങ്ങനെ വിസ്മൃതിയിലാണ്ടു പോകും
അന്ന് പോസ്റ്റ്‌ ലൈക്‌ കമന്റ് എന്നൊക്കെ പറയുമ്പോള്‍ വേറെ ഏതെങ്കിലും ആശയവും വിഷയവും ഒക്കെയാവില്ലെന്നു ആര് കണ്ടു ?
ഒരു കാലത്ത് കമന്റടി , അടി കിട്ടാനുള്ള കാരണം ആയിരുന്നു
ഇന്ന് കമന്റടി ലൈക്‌ കൂടാനും തല്ലു കൂടാനും ഉള്ള കാരണമാണ്

കറന്റ് ലൈന്‍
ടെലഫോണ്‍ ലൈന്‍
ലൈഫ് ലൈന്‍ ഒക്കെ പോയി
ഇപ്പോള്‍ 'ലൈന്‍ ' എന്ന് പറഞ്ഞാല്‍ ആദ്യം മനസിലേക്ക് വരിക 'വേറെ' ഒന്നാണ്

വെറുതെ ഒന്ന് ഓര്‍ത്ത്‌ നോക്കൂ ..
നിങ്ങളുടെ മനസ്സിലും ഉണ്ടാകും ഇത്തരം രൂപപരിണാമം വന്ന വാക്കുകളും ആശയങ്ങളും പ്രയോഗങ്ങളും ..

ഒരു കാലത്ത് ഓമനിച്ചും ഇഷ്ടപ്പെട്ടും 'നീയില്ലെങ്കില്‍ ഞാനില്ല 'എന്നൊക്കെ പറഞ്ഞും നടന്നിരുന്ന ആളുകള്‍ പോലും ഇന്ന് നമ്മുടെ ഓര്‍മ്മയില്‍ ഒരിക്കലും കടന്നു വരുന്നില്ല .

എന്തിനധികം ?
ഇന്ന് എന്നും എപ്പോഴും ഓര്‍ക്കുകയും നേരം വെളക്കും മുമ്പേ ചിരിക്കുന്ന മുഖവുമായി പരസ്പരം സംവദിക്കുകയും ചെയ്യുന്ന നമ്മെ പോലും ഒരു കാലത്ത്
ഒരൊറ്റ കുട്ടി പോലും ഓ ര്‍ക്കാ നുണ്ടാവില്ല .
ഒരിക്കലും മറക്കില്ല എന്ന് കരുതിയ എത്രയെത്ര പേരെ നാം തന്നെ മറന്നു ?

'മറക്കില്ല ഒരിക്കലും' എന്ന് കരുതിയ പലരെയും നാമിന്നു ഓര്‍ ക്കുന്നില്ല ഒരിക്കലും !!!


1 comments:

  1. 'മറക്കില്ല ഒരിക്കലും' എന്ന് കരുതിയ പലരെയും നാമിന്നു ഓര്‍ ക്കുന്നില്ല ഒരിക്കലും !!!
    സത്യം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്