2014, ജൂലൈ 23, ബുധനാഴ്‌ച

പലവകഅനാഥാലയം
------------------

കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു ഭിക്ഷാടനം നടത്താനോ
ബാലവേല ചെയ്യിക്കാനോ
ചുവന്ന തെരുവില്‍ കൊണ്ട് പോയി വില്‍ക്കാനോ ഒന്നുമല്ല

വയര്‍ നിറയെ ഭക്ഷണം കൊടുത്ത്
നല്ല വസ്ത്രം അണിയിച്ചു
മികച്ച വിദ്യാഭ്യാസം കൊടുത്ത്
ഉത്തമ പൌരന്മാരായി വളര്‍ത്തിക്കൊണ്ടു
വരാനല്ലേ അവരെ കൊണ്ട് വന്നത് ?

ദാരിദ്ര്യത്തിന്റെ അഴുക്കു ചാലില്‍ നിന്ന്
സംരക്ഷണത്തിന്റെ തണലിലേക്കല്ലേ
അവരെ ആനയിച്ചത് ..?
ചേരികളില്‍ ചേറില്‍ പുതഞ്ഞു തീര്‍ന്നു പോകുമായിരുന്ന
തെരുവ് മക്കളെ വിവരവും വിദ്യാഭ്യാസവും നല്‍കി
വളര്‍ത്തിക്കൊണ്ടു വരാനല്ലേ കൊണ്ട് വന്നത് ?

ആ മക്കളുടെ കണ്ണില്‍ തെളിഞ്ഞ പ്രകാശം 'മനുഷ്യക്കടത്ത്' എന്ന വായില്‍ കൊള്ളാത്ത വാക്കുകളൊക്കെ ഉപയോഗിച്ച്
ഊതിക്കെടുത്തല്ലേ വിവരദോഷികളേ ... പ്ലീസ് !!!
സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക


--------------------------------------------------

കേരളത്തില്‍ നിലവിലുള്ള എല്ലാ ആത്മീയ / ജീവ കാരുണ്യ / ധര്‍മ്മ കേന്ദ്രങ്ങളും നിയപരമായും എല്ലാം തികഞ്ഞ രീതിയിലും ആണ് നടക്കുന്നത് എന്ന് അഭിപ്രായമില്ല .
ഒരു പാട് കൊള്ളരുതായ്മകളും അവിഹിത വഴികളിലൂടെ സഞ്ചരിക്കുന്നവയും കൂട്ടത്തിലുണ്ടാവും. ഞെട്ടിക്കുന്ന പല കഥകളും ഇത്തരം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പുറത്തു വന്നിട്ടുണ്ട് . ഇനി വരാനിരിക്കുന്നുമുണ്ട് .

വൃത്തികെട്ട മനസ്സുള്ള ആളുകള് / ധനമോഹികള്‍ / കാരുണ്യവും ആത്മീയതയും മതവും വരെ കച്ചവടമാക്കി കീശ വീര്‍പ്പിക്കുന്നവര്‍ / നടത്തുന്ന സ്ഥാപനങ്ങള്‍ ഒരുപാടുണ്ട് .
വല്ല വിവാദവും ഉണ്ടാകുമ്പോള്‍ മാത്രമാണ് അത്തരം കേന്ദ്രങ്ങളിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുക . പക്ഷേ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ഒരു സമീപനം ആ രീതിയില്‍ നടക്കുന്ന എല്ലാ സ്ഥാപനങ്ങളെയും കേന്ദ്രങ്ങളെയും അടച്ചാക്ഷേപിക്കുക എന്നതാണ് .

ഒന്നോ രണ്ടോ അച്ഛന്‍മാര്‍ സ്വന്തം മോളെ പീഡിപ്പിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും എല്ലാ അച്ഛന്‍മാരും തെമ്മാടികളാണ് എന്ന് പറയും പോലെയാവും അത് .

നല്ലതും വ്യാജനും വേര്‍തിരിക്കപ്പെടണം . വിഹിതമായി നടക്കുന്നവയും അവിഹിതമായി നടക്കുന്നവയും തിരിച്ചറിയപ്പെടണം . അത് ഏതുവിഭാഗം നടത്തുന്നവ ആണെങ്കിലും .

ഇപ്പോള്‍ നമ്മുടെ പ്രധാന വിഷയം യതീംഖാനകളാണ്.
കേരളത്തിലെ എല്ലാ അനാഥശാലകളെ കുറിച്ചും എനിക്ക് അറിയില്ല .
രണ്ടെണ്ണം അറിയാം .

ഒന്ന് എന്റെ സമീപപ്രദേശത്തു പ്രവര്‍ത്തിക്കുന്നത് . അത് നടത്തിക്കൊണ്ടു പോയിരുന്നത് ഒരു നിഷ്കളങ്കനായ / നിസ്വാര്‍ത്ഥനായ പണ്ഡിതന്‍ ആയിരുന്നു . അത് കൊണ്ട് തന്നെ ആ സ്ഥാപനം ഞങ്ങളുടെ നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രകാശഗോപുരമായി ഉയര്‍ന്നു നില്ക്കുന്നു അന്നും ഇന്നും . ഇന്ന് അദ്ദേഹം ഇല്ല . എങ്കിലും തികച്ചും സുതാര്യമായി തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത് . അവിടെ ഒരുപാട് സ്ഥാപനങ്ങള്‍ പ്രവ ര്‍ ത്തിക്കുന്നുണ്ട് .
അവിടെ നടക്കുന്ന അധ്യാപക നിയമന ങ്ങളില്‍ പോലും അവിടെ പഠിച്ച കുട്ടികള്ക്ക് ആണ് പ്രഥമ പരിഗണന . കോഴ എന്ന പരിപാടിയേ ഇത്തരം നിയമനങ്ങളില്‍ ഇല്ല .

അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ മതവിഭാഗത്തിലെ കുട്ടികളും പഠിക്കുന്നുണ്ട് .
അവിടെ പഠിച്ചു ഉന്നത തലങ്ങളില്‍ എത്തിയ ഒരു പാട് പേരെ എനിക്ക് നേരിട്ടറിയാം . ആ കൂട്ടത്തില്‍ എന്റെ കൂടെ പഠിച്ചവരും ഉണ്ട് .

മറ്റൊരു അനാഥശാല ഞാന്‍ മുമ്പ് അദ്ധ്യാപകന്‍ ആയി ജോലി ചെയ്തിരുന്ന ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ളതാണ് . അവിടെയും കാര്യങ്ങള്‍ നല്ല നിലയില്‍ സുതാര്യമായി നടക്കുന്നു എന്നാണു ഞാ ന്‍ മനസ്സിലാക്കിയത് . അവിടെ പഠിച്ച എന്റെ ശിഷ്യന്മാന്‍ കൂടി ആയ കുട്ടികളില്‍ എഞ്ചിനീയറും ഡോക്ടറും അധ്യാപകനും രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവ ര്‍ത്തകരും കോളേജ് അധ്യാപകരും ഒക്കെ ആയ ഒരു പാട് വ്യക്തികളെ നേരിട്ടറിയാം .

ഇവരൊക്കെ അന്ന് ഇങ്ങനെ ഒരു അഭയകേന്ദ്രത്തില്‍ എത്തിയില്ലായിരുന്നു വെങ്കില്‍ അവര്‍ വല്ല കുറ്റവാളികളോ അക്രമികളോ തീവ്ര വാദികളോ ഒക്കെ ആയി മാറിയേനെ .

ഇതൊക്കെ കണ്ടാണ്‌ കാരുണ്യത്തിന്റെയും ഉദാരതയുടെയും കൈക ള്‍ ഇത്തരം സ്ഥാപനങ്ങളിലേക്ക് നീളുന്നത് .

കാലം മാറി . ജനങ്ങളും മാറി . അതിനോടൊപ്പം സ്ഥാപനങ്ങളും മാറി .
ഒരു കാലത്ത് യതീം ഖാനകളിലേക്ക് കുട്ടികള്‍ ഒഴുകുകയായിരുന്നു .
അന്ന് അഗതികള്‍ക്കും അനാഥ ക ള്‍ക്കും വല്ലാത്ത ഒരു അഭയം തന്നെയായിരുന്നു അവ .

ഇന്ന് അനാഥ ശാലകളില്‍ കുട്ടികള്‍ കുറവാണ് . ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കാ ന്‍ കുട്ടികള്‍ വിമുഖത കാണിക്കുന്നു . എങ്കില്‍ അതിനര്‍ത്ഥം കേരളം ഒരു പാട് കാര്യങ്ങളി ല്‍ സ്വയം പര്യാപ്തത നേടി എന്നാണ് .

ഞാന്‍ മനസ്സിലാക്കുന്നത് , നാട്ടില്‍ ആവശ്യമായ തൊഴിലാളികളെ ജോലിക്ക് കിട്ടാത്ത സാഹചര്യം വന്നപ്പോ ള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നമ്മുടെ നാട്ടിലേക്ക് ഒഴുകിയത് പോലെ ഇവിടെ കിട്ടാതെ വന്നപ്പോ ള്‍ അന്യ സംസ്ഥാനങ്ങളി ല്‍നിന്ന് കുട്ടികളെ കൊണ്ട് വരാന്‍ അധികൃതരെ പ്രേരിപ്പിച്ചു കാണണം .

കാരണം പാവങ്ങളുടെ അഭയ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങ ള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത് കൊണ്ട് ഉരുത്തിരിഞ്ഞ ഒരാശയം ആവണം ഇത് .
അനാഥ ശാലകളില്‍ കുട്ടികള്‍ കുറവാണ് എന്ന് കരുതി ഈ സ്ഥാപന ങ്ങള്‍ അടച്ചു പൂട്ടുകയാണോ വേണ്ടത് ?
ഇവിടെ ജോലി ചെയ്തു ഉപജീവനം നടത്തുന്ന കുറെ മനുഷ്യരില്ലേ ?

അനാഥ കളുടെ പേരില് സംഭാവന ചെയ്ത ആളുകളുടെ മനസ്സും ആസ്തിയും വെറുതെ നശിപ്പിക്കണമോ ?

ഇത്തരം ചോദ്യങ്ങള്ക്കുള്ള ഉത്തരമായി ട്ടാവണം നമ്മുടെ നാട്ടില്‍ കുട്ടികളെ കിട്ടുന്നില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വന്നു പഠിപ്പിക്കാം എന്ന ആശയം വന്നത് .

അത് ഒരു വിശാലമായ കാഴ്ചപ്പാട് ആയിട്ടാണ് എനിക്ക് തോന്നുന്നത് .
മറ്റു സംസ്ഥാനങ്ങളും നമ്മുടെത് പോലെയാവട്ടെ . ഇവിടെ നിന്ന് പഠിക്കാ ന്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പോകും പോലെ അവിടുന്ന് ഇങ്ങോട്ടും വരട്ടെ .

പക്ഷേ സംസ്ഥാനം വിടുമ്പോള്‍ , കുട്ടിക ള്‍ വരികയല്ല കൂട്ടിക്കൊണ്ടു വരികയാണ് എന്ന് വരുമ്പോള്‍ , സ്വാഭാവികമായും ഉണ്ടാകാവുന്ന ചില നിയമ പ്രശ്ന ങ്ങ ള്‍ / ഇടനിലക്കാര്‍ / തുടങ്ങിയ കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച വരാനുള്ള സാധ്യതക ള്‍ ഏറെയാണ്‌ .
അതാണ്‌ ഇവിടെ സംഭവിച്ചത് .

അത് അന്വേഷിച്ചു കണ്ടെത്തി അത്തരം അപാകതക ള്‍ മേലില്‍ ഉണ്ടാകാതെ നോക്കുകയും കുറ്റക്കാര്‍ ക്കെതിരെ ശക്തമായ നടപടി എടുക്കുകയും ചെയ്യുകയാണ് പുതിയ വിവാദത്തിന്റെ വെളിച്ചത്തില്‍ വേണ്ടത് .

കുട്ടികളെ കൊണ്ട് വന്നതില്‍ നിയമപരമായി എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ അത് അന്വേഷിക്കുകയും കുറ്റ ക്കാ ര്‍ ക്കെതിരെ ശക്തമായ നടപടി എടുക്കുകയും വേണം .
നിയമ ലംഘനം യാത്രയിലോ രേഖയിലോ നന്നേ ചെറുതോ വലുതോ ഏതായാലും അന്വേഷിക്കണം . കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണം . പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് പ്രവ ര്‍ ത്തിക്കുന്നവ ര്‍ എന്ന നിലക്ക് . അധ്യാപക ര്‍ തന്നെ കള്ള വണ്ടിക്കും കൃത്രിമത്വത്തിനും കൂട്ട് നില്ക്കാ ന്‍ പാടില്ല .

പിന്നെ രക്ഷിതാക്കള്‍ അറിയാതെ അല്ല കുട്ടികള്‍ വന്നത് എന്ന കാര്യം ശ്രദ്ധേയമാണ് .
രക്ഷിതാക്കള്‍ കുട്ടികള്‍ പഠിച്ചു നന്നാവട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് അവരെ അയച്ചത് എന്ന്
വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നുണ്ട് .

പക്ഷേ ഈ വിഷയം വിവാദമായ ഉടനെ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ
പ്രസ്താവനകള്‍ ആണ് നി ര്‍ഭാഗ്യ കരമായി പോയത് .
ഒരന്വേഷണവും തെളിവും ലഭിക്കും മുന്‍ പേ വലിയ പ്രത്യാഘാത തങ്ങ ള്‍ ക്ക് വഴിമരുന്നിടും വിധമുള്ള പ്രസ്താവനയും അതില്‍ പിടിച്ചുള്ള പ്രചാരണങ്ങളും ആണ് നടന്നത് .

ഒരു വിഷയം വീണു കിട്ടുമ്പോഴേക്കും അതിനെ പര്‍വതീ കരിക്കാനും വഴി തിരിച്ചു വിടാനും വര്‍ ഗ്ഗീയ വത് ക്കരിക്കാനും ഉള്ള ആസൂത്രിത നീക്കങ്ങള്‍ നമ്മുടെ സാമൂഹ്യ അന്തരീക്ഷം കലക്കാനെ ഉതകൂ.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം .
യത്തീ മുകളുടെ പേരില് ആരെങ്കിലും വഴി വിട്ടു സഞ്ചരിച്ചിട്ടുണ്ട് എങ്കില്‍ മാതൃകാ പരമായി ശിക്ഷിക്കണം . അത് ഇത്തരം രംഗങ്ങളില്‍ പ്രവര്‍ ത്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കണം .

അതോടൊപ്പം നിരപരാധിക ള്‍ ഒരു കാരണ വശാലും ക്രൂശി ക്കപ്പെടരുത് .
സത്യസന്ധമായ , കുറ്റമറ്റ അന്വേഷണം നടക്കണം .
മു ന്‍വിധിയോ മുന്‍ ധാരണയോ നേരത്തെ തയ്യാറാക്കിയ തിരക്കഥയോ അ നുസരിച്ചു ആവരുത് അന്വേഷണം .

ഏറ്റവും കാതലായ വിഷയം നമ്മുടെ നാട്ടി ല്‍ നിലവിലുള്ള സൌഹൃദ അന്തരീക്ഷം കാത്തു സൂക്ഷിക്കുക തന്നെയാണ് .
കുറ്റവാളികളെ ഒറ്റപ്പെടുത്തുക .
നിരപരാധികളെ ക്രൂശിക്കാതിരിക്കുക
സദുദ്യമങ്ങളെയും കാരുണ്യ പ്രവര്‍ത്തനങ്ങളെയും സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക
അറിവിന്‍ മധു നുകരാനെത്തിയ കുഞ്ഞു തുമ്പികളെ
-------------------------------------------------------അറിവിന്‍ മധു നുകരാനെത്തിയ കുഞ്ഞു തുമ്പികളെയാണ് 
ഭീമാകാരമായ പരുത്ത തുമ്പിക്കൈകള്‍ കൊണ്ട് കോരിയെടുത്തു
ചിറകുകള്‍ പിഴുത് വന്നിടത്തേക്കു തന്നെ ചുഴറ്റി എറിഞ്ഞത് !

ചോറിനും അറിവിനും വേണ്ടിയാണ് അവര്‍ വന്നത്
ചേറിലേക്കും ചെളിയിലേക്കും ആണ് നിങ്ങളവരെ വീണ്ടും വലിച്ചെറിഞ്ഞത്.

രേഖയില്ലെന്ന പേരും പറഞ്ഞു ആട്ടിയോടിക്കും മുമ്പ്
ആ കുഞ്ഞു കൈക്കുമ്പിളുകളിലേക്ക് ഒന്ന് നോക്കാമായിരുന്നില്ലേ ദുഷ്ടന്മാരെ .. ?
അവിടെ കാണുമായിരുന്നു തലങ്ങും വിലങ്ങും ഒരുപാട് രേഖകള്‍ ..
ചെളിപുരണ്ട ദാരിദ്ര്യ രേഖകള്‍ ..!!!

മനുഷ്യക്കടത്ത് മനുഷ്യക്കടത്ത് എന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു പറയുന്നുണ്ടല്ലോ . ആ പറയുന്ന നിങ്ങളുടെയൊക്കെ ഉള്ളില്‍ 'മനുഷ്യത്വം 'എന്ന ഒരു വികാരം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടോ ?

നിതാഖാത്ത് എന്ന സൗദി നിയമം എന്താണെന്ന് അറിയുമോ നിങ്ങള്ക്ക് .
മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നു അനധികൃതമായി ഇവിടെ താമസിക്കുന്ന
വിദേശികളോട് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ ശരിയാക്കണം എന്നിട്ട് ഇവിടെ
നില്‍ക്കണം . അതിനു പറ്റുന്നില്ലെങ്കില്‍ നല്ല നിലക്ക് നാട്ടിലേക്ക് പോകണം എന്നായിരുന്നു
ആ നിയമത്തിന്റെ താത്പര്യം . അതിനു അവര്‍ക്ക് മതിയായ സമയ പരിധി നിശ്ചയിച്ചു
ആവശ്യമായ സമയവും കൊടുത്തു .പിന്നെയും പിന്നെയും പലവട്ടം ആ അവധി നീട്ടിക്കൊടുത്തു .

അന്യ നാട്ടില്‍ നിന്ന് ജോലിക്ക് വന്ന തൊഴിലാളികളോട് പോലും ഈ 'നിലപാട് ' സ്വീകരിച്ചതിനെതിരെ നമ്മളൊക്കെ കുറെ ഒച്ച വെച്ചതാണ് . ഓര്‍മ്മയുണ്ടോ അതൊക്കെ ?

ഇവിടെ കൊച്ചു കുട്ടികള്‍ പഠിക്കാ ന്‍ വന്നത് രേഖയില്ലാതെ ആണെങ്കില്‍
രേഖ ശരിയാക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത് .
അവരെ നിഷ്ക്കരുണം നി ര്‍ദ്ദയം നി ര്‍ലജ്ജം ഇങ്ങനെ ആട്ടി വിടുകയായിരുന്നോ ?
കഷ്ടം!!!

ഒരു കാര്യം കൂടി :

ആ കുട്ടികളെ തിരിച്ചയച്ചപ്പോള്‍ ഒരു വിശദമായ ചെക്ക് അപ്പ് കൂടി നടത്തേണ്ടിയിരുന്നു .
അവരുടെയൊക്കെ കിഡ്നി യഥാ സ്ഥാനത്തു ഉണ്ടോ എന്ന് അറിയാന്‍ . വരുന്ന വഴിക്ക് ഏതെങ്കിലും സ്റ്റേഷനില്‍ വെച്ച് അവരുടെ കിഡ്നി എങ്ങാനും ആരെങ്കിലും അടിച്ചു മാറ്റിയിട്ടു ണ്ടെങ്കിലോ . പറയാന്‍ പറ്റില്ല !!! 'ആരാടാ' 
-----------
കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളും
സ്ത്രീകളും സ്ക്കൂള്‍ കുട്ടികളും അമ്മമാരും അമ്മൂമ്മമാരും അടക്കം എല്ലാവരും
ദിവസവും ചുരുങ്ങിയത് ഒരു പത്തു വട്ടമെങ്കിലും
പല്ലിറുമ്മി ഓര്‍ക്കുന്ന ഒരേ ഒരു മന്ത്രിയെ കാണൂ .
അത് 'ആരാടാ' എന്ന് ചോദിക്കേണ്ട ആവശ്യമേ ഇല്ല ..!!!


ഇന്നലെ കുറച്ചു നേരം ഇവിടെ എന്തോ ഒരു കാരണം കൊണ്ട് കറന്റ് പോയി .
രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് വരികയും ചെയ്തു .
അപ്പോള്‍ എന്റെ തൊട്ടടുത്ത സീറ്റിലിരുന്നു ജോലി ചെയ്യുന്ന സുഹൈല്‍
ചോദിക്കുകയാ . പടച്ചോനെ ആര്യാടനെങ്ങാനും ഉമ്രക്കു വന്നോ ?സാധാരണ വീട്ടിലേക്കു വിളിക്കുക വൈകുന്നേരം റൂമിലെത്തി യിട്ട് ആണ് . അപ്പോള്‍ നാട്ടില്‍ ഒരു ഏഴര മണി ആയിട്ടുണ്ടാകും .
മിനിഞ്ഞാന്ന് വിളിക്കുമ്പോള്‍ രണ്ടാമത്തെ മോളാ ഫോണെടുത്തത്
അപ്പോള്‍ അവള്‍ പറഞ്ഞു : ഇവിടെ കറന്റ് പോയതാ ഉപ്പാ
ഞാന്‍ മോളിലാ . മ്മീറ്റും താഴെ ആണ് .
അപ്പോള്‍ ഞാന്‍ പറഞ്ഞു :
എന്നാ കറന്റ് വന്നിട്ട് മിസ്സ്‌ അടിക്കണം കെ ട്ടോ ..
പിറ്റെന്നു ഓഫീസില്‍ നിന്ന് വിളിച്ചപ്പോള്‍ ഞാനവളോട് ചൂടായി
ഇന്നലെ കറന്റ് വന്നിട്ട് മിസ്സ്‌ അടിക്കാന്‍ പറഞ്ഞിട്ട് എന്തെ അടിക്കാഞ്ഞൂ ?
അപ്പോ മോള് പറയുകയാ .
''അതിനു കറന്റ് വന്നിട്ട് വേണ്ടേ ..."


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്