2011, ജനുവരി 11, ചൊവ്വാഴ്ച

അഭയം / ചെറിയ കഥ


ലിയ പ്രതീക്ഷയൊന്നു മില്ലാതെ യാണ് അയാള്ഓടിളക്കി വീട്ടില്കേറിയത്‌. ഏറെ നേരം പരതിയിട്ടും ഒന്നും തരപ്പെടാതെ നിരാശനായി പോകാനൊരുങ്ങുമ്പോള്, ഒരു യുവതി സാരി പോലും മാറാതെ തളര്ന്നുറങ്ങുന്നു.
കട്ടിലിനുകീഴെ ഒരുപെട്ടി ഭദ്രമായി വെച്ചിട്ടുണ്ട്.
അയാള്മെല്ലെ പെട്ടിയൊന്നു പൊക്കി നോക്കി.വല്ലാത്ത ഭാരം..!
എന്തായിരിക്കും ഇതില്? പെട്ടി നന്നായി പൂട്ടിയിരിക്കുന്നു. അത്യാവശ്യം വിയര്ക്കേണ്ടി വന്നു അതൊന്നു  തുറന്നു കിട്ടാന്‍. അരണ്ട വെളിച്ചത്തില് പെട്ടിയിലേക്ക് നോക്കിയപ്പോള്, അയാള്ഞെട്ടിപ്പോയി..!


നിറയെ ചൂടുള്ള കണ്ണീര്തുള്ളികള്‍..!
അയാളപ്പോള്മറ്റൊരു കണ്ണീര്തുള്ളിയായി.
പിറ്റേന്ന് വീടുണരുമ്പോള്, യുവതിയെ കാണാനില്ലായിരുന്നു.
കട്ടിലിന്റെ ചുവട്ടില്തുറന്ന നിലയില്ഒരു കാലിപ്പെട്ടി മാത്രം 
അനാഥമായി കിടന്നിരുന്നു.

16 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഈ ഒരു ത്രെഡ് വികസിപ്പിച്ച് പലരും പല സിനിമകള്‍ എടുത്തിട്ടുണ്ട്..
    ഒരുദാഹരണം പെട്ടന്നു മനസ്സില്‍ വന്നത് : മണിരത്നം - "തിരുടാ തിരുടാ"

    മറുപടിഇല്ലാതാക്കൂ
  2. ആ കള്ളന്‍ ആ പെണ്ണിനേം അടിച്ചോണ്ട് പോയോ? ഹും!
    മാഷെ കിടു!

    മറുപടിഇല്ലാതാക്കൂ
  3. ഒരു പുനര്‍വായന ആവശ്യമായി തോന്നുന്നു .. ഉസ്മാന്‍ സാഹിബ് ...

    ആശയം ഒരവ്യക്തതയായി എനിക്ക് ഫീല്‍ ചെയ്തു .. എന്റെ കുഴപ്പം ആവും ...

    മറുപടിഇല്ലാതാക്കൂ
  4. അയാളപ്പോള്‍ മറ്റൊരു കണ്ണീര്‍ തുള്ളിയായി മനസ്സലിവുള്ള കള്ളന്‍ കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  5. കള്ളന്‍ അവളെയും അടിച്ചു പോയോ..കള്ളന്മാരിലും കൊള്ളാവുന്നവര്‍ ഉണ്ടല്ലോ..

    മറുപടിഇല്ലാതാക്കൂ
  6. കിട്ടിയ “മുത”ലുമായി കള്ളന്‍ പോയി അല്ലെ ഇനി അവന്‍റെ കണ്ണുനീര്‍ കാണാം ....

    മറുപടിഇല്ലാതാക്കൂ
  7. മോഷണ മുതലുമായി അന്നു മുതല്‍
    കള്ളന്‍ വീണ്ടും പണി തുടര്ന്നു..തന്റെ
    മുതല്‍ കള്ളന്‍ കൊണ്ടു പോകാതെ നോക്കണ്ടേ..
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  8. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി അല്ലേ ?

    മറുപടിഇല്ലാതാക്കൂ
  9. സത്യം പറയാലോ, എനിക്ക് ഒന്നും മനസ്സിലായില്ല.

    മറുപടിഇല്ലാതാക്കൂ
  10. ഇരിങ്ങാട്ടിരി ദ്രോപ്സ് തന്നെ

    മറുപടിഇല്ലാതാക്കൂ
  11. ഇതാ ഒരു മനുഷ്യന്‍. കള്ളനെങ്കിലും ഹൃദയത്തില്‍ ഹൃദയമുള്ളവന്‍

    മറുപടിഇല്ലാതാക്കൂ
  12. എനിക്കൊന്നും മനസ്സിലായില്ല എന്ന് എഴുതിയവര്‍ക്ക് കഥ മനസ്സിലായവരുടെ കമന്റു ഞാന്‍ സമര്‍പ്പിക്കുന്നു..
    നന്ദി; എല്ലാവര്ക്കും

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്