2011, ജനുവരി 3, തിങ്കളാഴ്‌ച

കണ്ണാടി

എന്റെ കുപ്പായത്തിന്റെ കൊളുത്തുകള്‍
ഓരോന്നായി
അടര്‍ത്തി മാറ്റിയപ്പോഴും
അടിയുടുപ്പുകള്‍
നിഷ്കരുണം പറിച്ചെറിഞ്ഞപ്പോഴും
എന്റെ കന്യകാത്വം കുത്തിപ്പൊട്ടിച്ചു
എന്നെത്തന്നെ വലിച്ചു കുടിച്ചപ്പോഴും 
കൃത്യം രണ്ടു കഷ്ണമാക്കി  മുറിച്ച്
ചിരവിയെടുത്തപ്പോഴും
ഇനിയെങ്കിലും 
ജീവിക്കാന്‍ വിടുമെന്ന് കരുതി..!
 
 
 
 
ഒടുവില്‍,
തീ പടര്‍ന്നു പിടിച്ചു 
ഞാന്‍ നിലവിളിക്കുമ്പോള്‍,
അഗ്നി ശോഭയിലായിരുന്നു നിന്റെ കണ്ണ്!
സൂക്ഷിക്കണം;   
നീയും                                     
ഒരു ചിരട്ടയാണ്..! 

18 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. ചിരട്ട കവിത ഇഷ്ട്ടായിട്ടോ..ആശംസകള്‍..

  "ഒടുവില്‍,
  തീ പടര്‍ന്നു പിടിച്ചു
  ഞാന്‍ നിലവിളിക്കുമ്പോള്‍,
  അഗ്നി ശോഭയിലായിരുന്നു നിന്റെ കണ്ണ്!
  സൂക്ഷിക്കണം;
  നീയും
  ഒരു ചിരട്ടയാണ്.."

  മറുപടിഇല്ലാതാക്കൂ
 2. ഒരു ചിരട്ടയുടെ ദയനീയമായ
  അന്ത്യം..എഴുത്ത് തുടരൂ..
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. ചിരട്ടയില്‍ കവിഞ്ഞ അര്‍ത്ഥമുണ്ട് ഈ കവിതയ്ക്ക്. നന്നായിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 4. shanavas chakkupurakkal2011, ജനുവരി 4 3:45 PM

  "ഒടുവില്‍,
  തീ പടര്‍ന്നു പിടിച്ചു
  ഞാന്‍ നിലവിളിക്കുമ്പോള്‍,
  അഗ്നി ശോഭയിലായിരുന്നു നിന്റെ കണ്ണ്!
  സൂക്ഷിക്കണം;
  നീയും
  ഒരു ചിരട്ടയാണ്.."
  waaah... i like it

  മറുപടിഇല്ലാതാക്കൂ
 5. പ്രിയ കവീ എന്‍റെ പമാരത്വം ആവാം ഇതും വെറും ഒരു തേങ്ങയുടെ കഥയായി എന്നേ കാണാന്‍ പ്രേരിപ്പിക്കുന്നത് അതിന്ടപ്പുരതെക്ക് ഒരു സംബവതെയും സംഗതിയും എനീലെ അനുവാചകന്‍ കാണുന്നില്ല

  മറുപടിഇല്ലാതാക്കൂ
 6. some one can compare it to the human life, exactly the labours living in arabian gulf.
  we are will be burnt oneday

  മറുപടിഇല്ലാതാക്കൂ
 7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 8. ഈ ചിരട്ടയ്ക്ക് മുമ്പും അതിനൊരു രൂപമുണ്ടായിരുന്നു. ഒരു പൂര്‍ണ്ണ രൂപം.. അതിനെ ഓരോന്നായി പിഴുതു മാറ്റിയപ്പോള്‍ അതിനെ എളുപ്പത്തില്‍ കത്തിച്ച് ചാരമാക്കാനായി.
  അതിന്‍റെ ആദ്യ രൂപം ദേവിക്കും ദേവനും കാണിക്ക വെച്ചിരുന്നു,. പൂജയില്‍ സംപൂജ്യയായിരുന്നു. എന്നാല്‍, ഇന്ന് അവളുടെ കുലത്തിന്‍റെ ആദ്യത്തെ പരിഷ്കൃത രൂപത്തെ വസ്ത്രത്തെ അവളഴിച്ചു മാറ്റി. നവീനതയുടെ ആത്മാവില്ലായ്മയില്‍ അവള്‍ കേവലമൊരു ഉടലായി വിവസ്ത്രയായി. ഇന്നവള്‍ കേഴുന്നു........ അവളുടെ ഉടുമുണ്ടിനായി, പൂര്‍ണ്ണതയ്ക്കായി,പൂജക്കലങ്കാരമായി, കാണിക്കയുടെ വിശുദ്ധിയായി അവളെ പരിഗണിക്കണം എന്ന്.

  ഇരിങ്ങാട്ടീരി. കണ്ണാടിയില്‍ ഈ ഒറ്റ മുലച്ചിയുടെ കുലത്തെ തോല്പ്പിച്ചവരുടെ രൂപമാണ്. ഇത് ഇന്നിന്‍റെ കമ്പോളവത്കരിച്ച സ്ത്രീ ഉടലിന്‍റെ കഥയാണ്‌.

  പ്രിയപ്പെട്ട കവീ... ഇതിനെ ഞങ്ങള്‍ക്കായി സമ്മാനിച്ചതിന് പകരം ഞാനീ നാല് വരി അങ്ങേക്കായി സമര്‍പ്പിക്കുന്നു.

  മാറിടം ഛെദിച്ചു ‌പാരതന്ത്ര്യത്തിന്‍
  അടയാളമുപേക്ഷിച്ചോരാ ഒറ്റമുലച്ചി
  ആധുനികനാരിമാരുടയാടകളെറിഞ്ഞ്
  മേനിക്കൊഴുപ്പ്‌ പ്രദര്‍ശിപ്പിക്കും കാലത്ത്
  ഇടവേളകളില്‍, ഇന്നലെ മണ്ണില്‍
  നിണമിറ്റി മരിച്ച രക്തവര്‍ണ്ണമാര്‍ന്ന
  സ്തന്യംചുരത്തും നിന്‍റെയോറ്റമുല
  നൊമ്പരമടക്കാനാവാതെയെന്നെ നോക്കി
  തലതല്ലികരയുന്നതിനെ ഞാനറിയുന്നു..!

  മറുപടിഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. ഇതൊരു കേവല ചിരട്ടയല്ല, ഉത്തരാധുനിക ചിരട്ടയാണ്...സ്ത്രീത്വം ചവിട്ടിമെതിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്റെ കണ്ണാടിയാണ് ഈ ചിരട്ട..

  കവിത ഇഷ്ട്ടപെട്ടു...ആശംസകള്‍ ..!

  മറുപടിഇല്ലാതാക്കൂ
 11. എല്ലാവര്ക്കും നന്ദി.

  ഇത്തിരിപ്പോന്ന ഒരു കവിതയ്ക്ക് ഒത്തിരിത്തന്ന നമൂസിനും,

  ഉത്തരാധുനിക ചിരട്ട സ്ത്രീത്വം എന്ന സലിം സാബിന്റെ യഥാര്‍ത്ഥ വായനക്കും ഒരു പ്രത്യേക നന്ദി.

  'പമാരത്വവും 'സംബവ'വും കവിതയും നല്ല കോമ്പിനേഷന്‍ തന്നെയാണ് എന്റെ വമ്പാ.. നന്ദി. കവിത വായിക്കാന്‍ ഇനിയും വരണം.

  പ്രവാസത്തെ കണ്ട തിക്കോടിക്കും ചിരട്ടജീവിതം ദര്‍ശിച്ച ആചാര്യനും നന്ദി

  മറുപടിഇല്ലാതാക്കൂ
 12. ഹൊ.... വാക്കുകളെ കവിതയിലൂടെ കടത്തിവിട്ട് ആശ്ചര്യപ്പെടുത്തിയല്ലൊ ഉസ്മാന്‍ക്കാ.........
  ഇഷ്ടപ്പെട്ടു...
  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 13. ഉപയോഗിച്ച ശേഷം കത്തിച്ചു കളഞ്ഞാലും പിന്നെയും ഭയപ്പെടുന്ന പകല്‍ മാന്യതയുടെ ഭീരുത്വത്തെ കവി പരിഹസിക്കുന്നു. നന്നായി കവിത.

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്