വാ പിളര്ന്ന് കണ്ണുകള്‍ തുറിച്ച്, നാവു നീട്ടി, കൈകാലുകള്‍ നിവരാതെ. തികച്ചും ഭീകര രൂപിയായി .. നാലഞ്ചു വര്‍ഷമായി, ഒരേ കിടപ്പ്.. ഓര്മ്മ പോലുമില്ലാതെ..!
ഇങ്ങിനെ ഒരു മരണം ആരും പ്രതീക്ഷിച്ചതല്ല.
നല്ലവനായിരുന്നു.. എന്ത് ചെയ്യാന്?
മൂന്നാം നാള്, ഇടത്ത് നിന്ന് മൂന്നാമത്തെ വീട്ടില്‍. കുളിച്ചു നല്ല വസ്ത്രം ധരിച്ച് , വയറു നിറയെ കുരിയറിക്കഞ്ഞി കുടിച്ച്.. നീണ്ടു നിവര്ന്നു കിടന്ന്... ഒരു ചെറു ചിരിയോടെ..
എല്ലാം പെട്ടെന്നായിരുന്നു.
എന്ത് പറയാന്‍.. മരിച്ചവരെ കുറ്റം പറയരുതല്ലോ ..!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ