2011, ജനുവരി 16, ഞായറാഴ്‌ച

പിണങ്ങിപ്പോയതിന്റെ പിറ്റേന്ന്


വെന്തു തുടങ്ങിയ
രണ്ടു വറ്റുകളെടുത്തു
കൈ വെള്ളയില്‍ വെച്ചപ്പോള്‍
മുഖം വെട്ടിച്ച്
കലത്തിലേക്ക് തന്നെ
അവ പിണങ്ങിപ്പോയി.
തിളച്ചു തൂവിയ
വാക്കിന്റെ വക്കില്‍ നിന്ന്
വേവിറക്കി വെക്കുമ്പോള്‍
വിരല്‍ ചുണ്ടുകളില്‍
പൊള്ളല്‍ക്കുത്തേറ്റു .



ചുട്ടു നീറിയ കൈ കുടഞ്ഞ്‌
ഇത്തിരി തണുപ്പ് പരതുമ്പോള്‍
ഹോര്‍ലിക്സ്
കുപ്പികള്‍ക്കിടയില്‍ മറഞ്ഞിരുന്ന്
തേന്‍ കുപ്പി കണ്ണിറുക്കി കാണിച്ചു.
'മിണ്ടരുത്..'
കറിക്കരിയുമ്പോള്‍ 
പൊള്ളിയ വിരല്‍ പള്ളയില്‍ തന്നെ
കത്തി തട്ടിയപ്പോള്‍ 
അടുക്കളക്കോണില്‍
പേടിച്ചരണ്ട്,
പതുങ്ങിക്കിടന്ന വളപ്പൊട്ട്‌ ചോദിച്ചു:
'വല്ലാതെ നൊന്തോ..'?

16 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. എന്തിനായിരുന്നു വെറുതെ ഒരു പിണക്കം, കുപ്പിവള ഉടയുവോളം?

    ചട്ടിയും കലവുമല്ലേ, തട്ടിയും മുട്ടിയുമെന്നിരിക്കും - ക്ഷമി മാഷേ...

    നല്ലൊരു കവിത!

    മറുപടിഇല്ലാതാക്കൂ
  2. കുപ്പി വളകള്‍ പിണങ്ങി പോവാതെ നോക്കാല്ലേ മാഷേ..

    മറുപടിഇല്ലാതാക്കൂ
  3. WOW!great mashe! kidu kikkidu!
    kavitha muzhuvan vayichitta title vaayichath..
    appol sangathi kitti..
    veruthe oru bharya enna filml und ithe pole..
    (ayyo ini copy aanenn parayalle! njn angane udhesichilla)

    triple like!!

    മറുപടിഇല്ലാതാക്കൂ
  4. ഒരു സ്ടണ്ട് നടന്നുവോ ? ... കോപം അടക്കി നിര്‍ത്തൂ ...

    മറുപടിഇല്ലാതാക്കൂ
  5. താങ്കളുടെ വല്ലാതെ നൊന്ത ഒരു കവിത...
    ചൂടാറും മുന്‍പ് നല്ല പത്രങ്ങളില്‍ വിളമ്പുക

    മറുപടിഇല്ലാതാക്കൂ
  6. വാക്കുകള്‍ക്ക് ക്ഷാമമില്ലാത്ത കവിയും കവിതയും
    ഉസ്മാനിക്കാ കവിതയുടെ കട്ടിക്കും ഉണ്ട്‌ സ്വാദ്

    മറുപടിഇല്ലാതാക്കൂ
  7. ഇന്നലെയുച്ചക്കും എന്‍കൈവിരലില്‍ കവിത വന്നു!

    മറുപടിഇല്ലാതാക്കൂ
  8. ഇരിങ്ങാട്ടിരി കവിതയ്ക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. വെന്തു തുടങ്ങിയ
    രണ്ടു വറ്റുകളെടുത്തു
    കൈ വെള്ളയില്‍ വെച്ചപ്പോള്‍
    മുഖം വെട്ടിച്ച്
    കലത്തിലേക്ക് തന്നെ
    അവ പിണങ്ങിപ്പോയി.

    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  10. പിണങ്ങിപോകുന്നില്ല ഞാന്‍
    ഇവിടെത്തന്നെ വരാം വീണ്ടും
    കുഞ്ഞി കവിതകള്‍ കേള്‍കാന്‍..

    മറുപടിഇല്ലാതാക്കൂ
  11. ഇപ്പോഴാണ് വളപ്പൊട്ടുകളുടെ സ്നേഹം തിരിച്ചറിഞ്ഞത് അല്ലേ..?

    മറുപടിഇല്ലാതാക്കൂ
  12. ശ്രദ്ധേയന്റെ ശ്രദ്ധേയമായ വാക്കുകള്‍ക്ക്,
    എളയോടന്റെ പിണങ്ങിയ കുപ്പി വളക്ക്
    കണ്ണന്റെ ട്രിപ്പിള്‍ ലൈകിന്,
    തിക്കോടിയുടെ കോപത്തിന്,
    മുക്കണ്ണിയുടെ ചൂടാറാത്ത നോവിന്
    കവിതയുടെ കട്ടിയിലും സ്വാദ് നുണഞ്ഞ സാബിക്ക്,
    കൈവിരല്‍കവിത എടവനക്കാടിന്,
    ബിഗുവിന്റെ നല്ല വരികള്‍ക്ക്,
    മുല്ലയുടെ ആശംസക്ക്,
    വീണ്ടും വരുന്ന എന്റെ ലോകത്തിന്‌,
    വളപ്പൊട്ടുകളുടെ സ് നേഹം തിരിച്ചറിഞ്ഞ ജസ്മിക്കുട്ടിക്ക്,
    പ്രിയപ്പെട്ട എല്ലാ വളപ്പൊട്ടുകള്‍ക്കും നന്ദി..

    മറുപടിഇല്ലാതാക്കൂ
  13. വാക്കുകള്‍ കൊണ്ടമ്മാനമാടി വായനക്കാരനെ വിസ്മയിപ്പിക്കുന്ന കവെ, പ്രണാമം

    മറുപടിഇല്ലാതാക്കൂ
  14. കവിതകളെ ഇത്ത്രമേല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് ഇവിടെ വന്നതിനു ശേഷമാണ്, വാക്കുകള്‍ക്ക് എന്ത് ചേര്‍ച്ച.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്