ആദ്യമൊരു കൌതുകമായിരുന്നു.
വീണിടം നനക്കാതെ,
കൈക്കുടന്നയില് മലര്ന്നു കിടന്നു
ആകാശം കാണുന്ന 
ചില്ല് കുഞ്ഞ്!
അവള് , ചേമ്പില 
അവനെ മാറോടു ചേര്ത്ത്.. 
പിന്നീടെപ്പോഴോ 
തികച്ചും അശ്രദ്ധമായി കണ്ണാടി നോക്കി 
മുഖം മിനുക്കുമ്പോഴാണ് 
ഒരു വികൃതി പയ്യന് കാറ്റ് 
അവളെ മുട്ടിയുരുമ്മി അടുത്ത് വന്നു 
ഒരു മൃദു ശ്വാസം വിടുന്നത്.
വീണെന്ന് മാത്രമല്ല 
ഉടയുകയും ചിതറുകയും ചെയ്തു..!
പിന്നെയും കുറെ വലുതായിട്ടാണ് 
അറിഞ്ഞത്,
അതൊരു കവിതയായിരുന്നു;
ജീവിതവും..!

 
 




 
 
 
 
 
 
 

 
 
 പോസ്റ്റുകള്‍
പോസ്റ്റുകള്‍
 
 



ഒരു കവിത കളവു് പോയി എന്നു ഒരു ബ്ലോഗിൽ കണ്ടു. http://kinginicom.blogspot.com/ഇവിടന്നാപോയത്
മറുപടിഇല്ലാതാക്കൂആ ചിതറിയ കവിതയുടെ ‘ഇത്തിരി’യാണോ ഇത്?!
മറുപടിഇല്ലാതാക്കൂ:-)
ആ വികൃതിപ്പയ്യനെ നമുക്കന്വേഷിച്ചു കണ്ടെത്തണം . ജീവിതത്തെ തകര്‍ത്ത ആ മാരുതനെ വെറുതെ വിട്ട് കൂടാ..
മറുപടിഇല്ലാതാക്കൂnalla kavitha mashe!
മറുപടിഇല്ലാതാക്കൂആദ്യമൊരു കൌതുകമായിരുന്നു. എനിക്കും ...
മറുപടിഇല്ലാതാക്കൂവളരെ അക്ഷീണ പ്രയത്നത്തിനൊടുവില്‍ ഒരു ഇലയനക്കത്തിന്‍റെ വേഗതയില്‍ തകര്‍ന്നു പോകുന്ന കൂടാരത്തെ നാം അറിയുന്നു... ചിലന്തിയും {മനുഷ്യന്‍ } അതിന്‍റെ വലയും ഇതില്‍ നിന്നും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല...
മറുപടിഇല്ലാതാക്കൂനല്ല കവിതയാണ്.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു.