2011, ജനുവരി 5, ബുധനാഴ്‌ച

രണ്ടുവരി ചെണ്ടുമല്ലിക്കവിതകള്‍


1
ഇന്ന് ഉമ്മറകത്തും
ഉമ്മ ഉമ്മറത്തും.!

2
കൂടെ പൊറുക്കാന്
കൂടെക്കൂടെ  പൊറുക്കണം

3
പാചകറാണി മാരെക്കാള് ഇന്നുള്ളത് 
വാചക റാണിമാരാണ്

4
നോളെജും ഏജും ഉണ്ടായിട്ടെന്ത് ?
ആള് വെറുമൊരു നോളയാണെങ്കില്‍!

5
മെയ് വഴക്കം മാത്രം പോര 
മൊഴി വഴക്കം കൂടി വേണം

6
കടന്നലും കടങ്ങളും
കടന്നു  കുത്തും ..!

7
നിവൃത്തിക്ക് പ്രവൃത്തി; പ്രവൃത്തിക്ക് വൃത്തി
വൃത്തിയുള്ള പ്രവൃത്തിക്ക് പ്രവൃദ്ധി.!

8
മഴയിലഴുകി വഴുതും വഴിയിലൂടിഴയും
പുഴുവിനും വഴിയുമഴക് !

9
പുക വ്യാപകമാവുന്നതിനെക്കാള്അപകടമാണ്
പക വ്യാപകമാവുന്നത്

10
പുഴ ഒഴുകുന്നു പുഴു ഇഴയുന്നു
മഴ പെയ്യുന്നു മഴു കൊയ്യുന്നു

25 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. കുഞ്ഞുണ്ണി മാഷ്‌ മരിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല ...ഈ നുറുങ്ങുകള്‍ ....ഉസ്മാന്ജി ഈ മിതത്വം മഹത്വം ...

  മറുപടിഇല്ലാതാക്കൂ
 2. മഴയിലഴുകി വഴുതും വഴിയിലൂടിഴയും
  പുഴുവിനും വഴിയുമഴക് !

  നാക്ക് വടിച്ചിട്ട് വായിക്കാം ;)

  മറുപടിഇല്ലാതാക്കൂ
 3. അഭിനിന്ദനങ്ങള്‍ അല്ല അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 4. എനിക്ക് വഴങ്ങില്ല വഴുക്കും
  കവിക്ക്‌ വഴുക്കില്ല വഴങ്ങും
  ..അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 5. (ഈ കമന്റ്‌ എഴുതി പോസ്റ്റ്‌ ചെയ്യാന്‍ വന്നപ്പോ ധാ കിടക്കുന്നു വടക്കെലിന്റെ വക ഒരെണ്ണം..
  മനസ്സിലുള്ളത് എടുത്തോണ്ട് പോകുന്നതും,കോപ്പി അടി അല്ലെ മാഷേ?)
  നിങ്ങളെ ഞാന്‍ കുഞ്ഞുണ്ണി മാഷ്‌ എന്ന് വിളിച്ചോട്ടെ!
  അപാരം,അത്യുഗ്രം,കിടിലം,കിടിലോല്‍കിടിലം!
  എനിക്കേറ്റവും ഇഷ്ടായത്..
  "കൂടെ പൊറുക്കാന്‍
  കൂടെ കൂടെ പൊറുക്കണം!"

  മറുപടിഇല്ലാതാക്കൂ
 6. ഇന്ന് ഉമ്മറകത്തും
  ഉമ്മ ഉമ്മറത്തും. enikku ishtamaythu ithanu...

  മറുപടിഇല്ലാതാക്കൂ
 7. കവിതകള്‍ അസ്സലായി ..
  എങ്ങിനെ ഒരനുമോദനം കുറിക്കണം എന്നാലോചിച്ചു.
  ഉള്ളില്‍ തട്ടുന്ന വാക്കുകള്‍ .
  ആവര്‍ത്തിച്ചു വായിച്ചു .
  ഇരിങ്ങട്ടിരി മാഷിന്‌ നന്മ നേരുന്നു ...
  ഇനിയും ഇത്തരം വായനാനുഭാവങ്ങള്‍ക്കായി കാത്തിരിക്കുന്നു .
  സ്നേഹം,
  ഉസ്മാന്‍ എടത്തില്‍ .
  ജിദ്ദ.

  മറുപടിഇല്ലാതാക്കൂ
 8. അതെ അതെ കുഞ്ഞുണ്ണി മാഷിനൊരു പകരക്കാരന്‍! ഉസ്മാന്‍ മാഷ്‌..
  ഇരിങ്ങാട്ടിതരങ്ങളെ മേന്മ ഏറിയതാക്കുന്നത് ഇത്തരം കുഞ്ഞ് കവിതകള്‍ ആണ്..

  മറുപടിഇല്ലാതാക്കൂ
 9. ഇനിയെന്നും കൊയ്ത്തുത്സവം ആവട്ടെ..!!!

  മറുപടിഇല്ലാതാക്കൂ
 10. ദിവസവും മൂന്നു തുള്ളി വീതം ഈ ഡ്രോപ്സ് എല്ലാരും കഴിച്ചിരുന്നെങ്കില്‍...

  മറുപടിഇല്ലാതാക്കൂ
 11. ഇന്ന് ഉമ്മറകത്തും
  ഉമ്മ ഉമ്മറത്തും.!

  വര്‍ത്തമാന കാല യാദാര്‍ഥ്യം

  മറുപടിഇല്ലാതാക്കൂ
 12. ഈ ചെറു വരികൾ വളരെ നന്നാകുന്നുണ്ട്.
  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 13. കുഞ്ഞു വരികളിലൂടെ
  വല്യ വല്യ കാര്യങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 14. നോളെജും ഏജും ഉണ്ടായിട്ടെന്ത് ?
  ആള് വെറുമൊരു നോളയാണെങ്കില്‍!

  മറുപടിഇല്ലാതാക്കൂ
 15. " മഴയിലഴുകി വഴുതും വഴിയിലൂടിഴയും
  പുഴുവിനും വഴിയുമഴക് ! "

  രണ്ടെണ്ണം വീശുന്നുവര്‍ക്കുള്ള ശിക്ഷ ഇത് പറഞ്ഞു പഠിക്കുക എന്നതായാല്‍ മേലാല്‍ കുടിക്കില്ലെന്നാവും ശപഥം ..

  നന്നായി .. ഒത്തിരി നല്ല ഉപദേശങ്ങള്‍ ആശയങ്ങള്‍ സൌന്ദര്യത്തോടെയുള്ള അവതരണം

  മറുപടിഇല്ലാതാക്കൂ
 16. ഈ കുഞ്ഞുകവിതകള്‍ക്കും വഴിയുമഴക്!

  ചിത്രം ഇരിങ്ങാട്ടിരി അങ്ങാടിയാണോ?!

  മറുപടിഇല്ലാതാക്കൂ
 17. വരികള്‍ ഇഷ്ടപ്പെട്ടു ഉസ്മാന്‍‌ക്കാ :)

  മറുപടിഇല്ലാതാക്കൂ
 18. ചെറുവരികളുടെ മായാജാലക്കാരാ..ഒരു സുപ്പര്‍ സല്യുട്ട്..

  മറുപടിഇല്ലാതാക്കൂ
 19. ഈ കുഞ്ഞുണ്ണി കവിതകൾ കൊള്ളാം...

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്