ഇപ്പോള്,
പൂമുഖത്ത് പ്രസാദമിരിക്കുന്നില്ല.
എട്ടു കോണില് തടിയില് തീര്ത്ത
നിലവിളികള് കൊണ്ട്
വിരി വിരിച്ച മേശ.
വിങ്ങലുകള്ക്ക്
ചെന്നിരിക്കാന് പാകത്തില്
അരുമയോടെ
കടഞ്ഞെടുത്ത ചാരുപടി.
സങ്കടങ്ങളുടെ
പെരുമഴക്ക് കാതോര്ത്ത്
പച്ചയിലക്കുട ചൂടി
അലിവു മരങ്ങള്.
പിറകില്,
ബഹളമേതുമില്ലാതെ
നെടുവീര്പ്പുടുത്തിപ്പോഴും
ശാന്തയായി
ഒഴുകുന്നുണ്ട്
കടലുണ്ട്,
ഒരു കടലുണ്ടിപ്പുഴ..!
മടുപ്പാണ്
കാത്തിരിപ്പൊക്കെയും
എനിക്കും നിനക്കും.
തിടുക്കമാണ് തിരികെപ്പോരാന്
ആര്ക്കുമെവിടുന്നും.
എന്നിട്ടും,
ഈ വെണ്മുറ്റത്തു മാത്രമെന്തേയിങ്ങിനെ?
നിലവിളി
എനിക്ക് കേട്ടുകൂടാ;
നിനക്കും.
പൊരുതി കേടാണത്
സ്വന്തം കുഞ്ഞിന്റെതാണെങ്കില് പോ ലും !
എന്നിട്ടും ഇക്കാതുകള്
മാത്രമെന്തേ യിങ്ങനെ?
വാതിലുകളൊക്കെയും
അടച്ചിടാറാണ് പതിവ്
എന്നിട്ടും
ഒരിക്കലു മടക്കാതെ
ഈ വാതിലുകള് എന്തേയിങ്ങനെ?
എന്ത് പേര് ചൊല്ലി വിളിക്കും
ഈ ധന്യതയെ?
അത് നിനക്കറിയാം
എനിക്കും,
പിന്നെ കാലത്തിനും..!
--------------------------
ശീര്ഷകത്തിനു എം.ടി.വാസുദേവന് നായരോട് കടപ്പാട്
ഇപ്പോള്,
പൂമുഖത്ത് പ്രസാദമിരിക്കുന്നില്ല.
എട്ടു കോണില് തടിയില് തീര്ത്ത
നിലവിളികള് കൊണ്ട്
വിരി വിരിച്ച മേശ.
വിങ്ങലുകള്ക്ക്
ചെന്നിരിക്കാന് പാകത്തില്
അരുമയോടെ
കടഞ്ഞെടുത്ത ചാരുപടി.
സങ്കടങ്ങളുടെ
പെരുമഴക്ക് കാതോര്ത്ത്
പച്ചയിലക്കുട ചൂടി
അലിവു മരങ്ങള്.
പിറകില്,
ബഹളമേതുമില്ലാതെ
നെടുവീര്പ്പുടുത്തിപ്പോഴും
ശാന്തയായി
ഒഴുകുന്നുണ്ട്
കടലുണ്ട്,
ഒരു കടലുണ്ടിപ്പുഴ..!
മടുപ്പാണ്
കാത്തിരിപ്പൊക്കെയും
എനിക്കും നിനക്കും.
തിടുക്കമാണ് തിരികെപ്പോരാന്
ആര്ക്കുമെവിടുന്നും.
എന്നിട്ടും,
ഈ വെണ്മുറ്റത്തു മാത്രമെന്തേയിങ്ങിനെ?
നിലവിളി
എനിക്ക് കേട്ടുകൂടാ;
നിനക്കും.
പൊരുതി കേടാണത്
സ്വന്തം കുഞ്ഞിന്റെതാണെങ്കില് പോ ലും !
എന്നിട്ടും ഇക്കാതുകള്
മാത്രമെന്തേ യിങ്ങനെ?
വാതിലുകളൊക്കെയും
അടച്ചിടാറാണ് പതിവ്
എന്നിട്ടും
ഒരിക്കലു മടക്കാതെ
ഈ വാതിലുകള് എന്തേയിങ്ങനെ?
എന്ത് പേര് ചൊല്ലി വിളിക്കും
ഈ ധന്യതയെ?
അത് നിനക്കറിയാം
എനിക്കും,
പിന്നെ കാലത്തിനും..!
--------------------------
ശീര്ഷകത്തിനു എം.ടി.വാസുദേവന് നായരോട് കടപ്പാട്
മനോഹരമായിരിക്കുന്നു ...എനിക്കിഷ്ട്ടപ്പെട്ടു ഈ നല്ല കവിത ...
മറുപടിഇല്ലാതാക്കൂഎന്ത് പേര് ചൊല്ലി വിളിക്കും
മറുപടിഇല്ലാതാക്കൂഈ ധന്യതയെ?
ശരിയാ .........
ആ മഹാന് ആദര നജലികള്‍
തങ്ങള്‍ പ്രധിനിധാനം ചെയ്ത സൌമ്യ ശാന്തതയുടെ ഒരു ഇടമുണ്ട്. ഇന്ത്യയുടെ പൊതു മനസ്സ് കുടിയിരിക്കുന്ന ഇടം. അത് ഉയരുമ്പോള്‍ ഇന്ത്യ ഉയരുന്നു.
മറുപടിഇല്ലാതാക്കൂഎന്ത് പേര് ചൊല്ലി വിളിക്കും
മറുപടിഇല്ലാതാക്കൂഈ ധന്യതയെ?
അത് നിനക്കറിയാം
എനിക്കും,
പിന്നെ കാലത്തിനും..!
തലക്കെട്ടിലുണ്ട് മഹത്വം മുഴുവനും!
മറുപടിഇല്ലാതാക്കൂ@faisu
മറുപടിഇല്ലാതാക്കൂ@Ismail
@Salam
@shanavas
@Thechikkodan
Thanks..!
eee vilakku ennum niranju kaththum.... ashmsakal
മറുപടിഇല്ലാതാക്കൂഎന്ത് പേര് ചൊല്ലി വിളിക്കും
മറുപടിഇല്ലാതാക്കൂഈ ധന്യതയെ?
അത് നിനക്കറിയാം
എനിക്കും,
പിന്നെ കാലത്തിനും..!
Superrrrrrrrrrrrrrrrrrrrr