2011, ജനുവരി 4, ചൊവ്വാഴ്ച

വിവര്‍ത്തനം / കഥ

 
തു കൃതികളുടെ വിവര്‍ത്തനവും ഒരു വെല്ലുവിളിയായി ഏറ്റെടുക്കു മായിരുന്ന ഒരു വിദഗ്ധനായ വിവര്‍ത്തക നായിരുന്നു
അയാള്‍.  വിവര്‍ത്തന സാഹിത്യത്തിനു ഏറെ പ്രചാരമുള്ള ഇക്കാലത്ത് അദ്ദേഹത്തിന്‍റെ മൊഴിമാറ്റ കൃതികള്‍ ബെസ്റ്റ് സെല്ലറുകളായിരുന്നു.
ഒരു ദിവസം അയാള്‍ക്കൊരു മോഹമുദിച്ചു. അവളെയൊന്നു വിവര്‍ത്തനം ചെയ്യണം. നല്ല ആത്മ വിശ്വാസത്തോടെയാണ് അവളെ വായിച്ചു തുടങ്ങിയത്. പക്ഷെ, വിവര്‍ത്തനത്തിന്റെ ഒന്നാം ദിവസം ഒന്നാം അധ്യായം പുര്‍ത്തിയാവും  മുന്‍പേ അയാള്‍ കീഴടങ്ങി.
നാളുകള്‍ക്കു ശേഷം എന്തോ പരതുന്നതിനിടയില്‍ പാതി വഴിയില്‍ ഉപേക്ഷിച്ച വിവര്‍ത്തനത്തിന്റെ കോപ്പി അയാള്‍ക്ക്‌ കിട്ടി.
അതയാള്‍ വെറുതെ വായിച്ചു നോക്കി. അപ്പോള്‍, പേജ് നു കീഴെ വൃത്തിയില്ലാത്ത കൈപ്പടയില്‍ ഇങ്ങിനെ എഴുതി വെച്ചിരിക്കുന്നു:
'നിവര്ത്തരുത്; വിവര്‍ത്തനത്തിനു ശ്രമിക്കരുത്' - ഒരു വളഞ്ഞ  വാരിയെല്ല് ..! 

14 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഇത് മനോഹരം.വളഞ്ഞ നട്ടെല്ലിനെ നിവര്താനുള്ള ശ്രമം ആധുനിക പുരുഷത്വത്തിന്റെ നട്ടെല്ലിനു ഉള്ള കൊട്ട് തന്നെ. അതോടൊപ്പം അധപതിച്ചും പരിതപിച്ചും നട്ടെല്ല് വളച്ച ജീര്ന സമൂഹത്തിന്റെ ജീവിക്കുന്ന പ്രതീകവും..

    മറുപടിഇല്ലാതാക്കൂ
  2. വാരിയെല്ല്‌ നിര്‍വത്താന്‍ പറ്റില്ലല്ലോ....

    നല്ല കഥ. ഭാവുകങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  3. എനിക്കൊന്നും മനസ്സിലായില്ല മാഷേ...:)

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായിരിക്കുന്നു നന്ദി...

    മറുപടിഇല്ലാതാക്കൂ
  5. shanavas chakkupurakkal2011, ജനുവരി 4 3:34 PM

    MANOHARAM.. ARTHA SAMBUSHTAM. THANKS...

    മറുപടിഇല്ലാതാക്കൂ
  6. വായിച്ചു തുടങ്ങിയത്. ...ഒരു വളഞ്ഞ വാരിയെല്ല് ..!

    ഇതിനിടയില്‍ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ ....
    തുടക്കവും അവസാനവും ഭംഗിയായിത്തോന്നി :-)

    മറുപടിഇല്ലാതാക്കൂ
  7. ആത്മകഥാപരമായ പോസ്റ്റ് ഇഷ്ട്ടപെട്ടു.....!
    ഇനിയും നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടും..!

    മറുപടിഇല്ലാതാക്കൂ
  8. വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  9. ഹഹഹ.. വെറുതേ വേണ്ടാത്ത പണിക്കു ഇറങ്ങിത്തിരിക്കണോ ഇരിങ്ങാട്ടിരി:)ഈ കഥ ശരിക്കൊന്നു വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്..നിവൃത്തിയില്ലാതെ
    വിവര്‍ത്തനത്തിനിറങ്ങിത്തിരിക്കുമ്പോള്‍ നിവര്‍ത്തിയാല്‍ നിവരാത്തതിനെ
    വിട്ടു കളയണ്മെന്ന്.
    നന്നായി..ഇതു പോലെയുള്ള കസര്‍ത്തുകള്‍ പോരട്ടങ്ങനെ പോരട്ടെ:)

    മറുപടിഇല്ലാതാക്കൂ
  10. 'എന്റെ ലോകത്തിനു' എന്റെ നമോവാകം !
    'ബിഗു' അത് നിവര്‍ത്താതി രിക്കുന്നതാണ് നല്ലത്
    ജസ്മിക്കുട്ടീ ഇപ്പൊ മനസ്സിലായില്ലേ? ആ നിഷ്കളങ്കതക്ക് ഒരു ഹായ്..
    ലിഡിയ: കമന്റും കുറച്ചു കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി.. കുറച്ചു കൂടി എന്ന് തോന്നുന്നിടത്ത് നിര്‍ത്തുന്നതിനും ഉണ്ട് ഒരു ഭംഗി. അല്ലെ?
    കണ്ണന്‍, ജിക്കു മോന്‍, ഷാനവാസ്, കാര്‍ന്നോര്‍ എല്ലാവര്ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. സലിം: 'ആത്മ കഥാപരം' പെട്ടെന്ന് തിരിച്ചറിഞ്ഞു അല്ലെ?

    ജുവൈരിയ : തിരിച്ചും ഒരു :)

    naushu : നന്ദി

    ഒരു കമന്റില്‍ പോലും ഇത്തരം കസര്‍ത്ത് കാണിക്കുന്നവരുടെ കൂട്ടത്തില്‍ ജീവിച്ചു പൊയ്ക്കോട്ടേ മുനീര്‍ സാബ്

    മറുപടിഇല്ലാതാക്കൂ
  12. പെണ്‍ ജീവിതം ഇപ്പോള്‍ ഒരു വളഞ്ഞ വാരിയെല്ലൊന്നും അല്ല, അത് വളരെ flexible ആയിക്കൊണ്ടിരിക്കുന്നു. ഒന്ന് കൂടെ ശ്രമിച്ചാല്‍ ഒടിയാതെ നിവര്‍ത്താം. അനുഭവം ചിലപ്പോള്‍ (താങ്കള്‍ക്കു ) മറിച്ചാവും ല്ലേ ?

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്